വിവിധ രാജ്യങ്ങളിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു; ഇന്ത്യയും ജാഗ്രതയിൽ
ഡൽഹി; ലോകത്തിന്റെ വിവിധ ഭാ ഗങ്ങളിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതായി റിപ്പോർട്ട്. ഏഷ്യയിൽ ചൈന, ഹോങ്കോംഗ്, സിംഗപ്പൂർ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലാണ് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ രാജ്യം ജാ ഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. കോവിഡ് മൂന്നാം തരംഗത്തിൽ നിന്ന് ഇന്ത്യ കരകയറിത്തുടങ്ങിയിട്ട് വളരെ ചുരുക്കം നാളുകളെ ആകുന്നുള്ളു.
ചൈനയിൽ വളരെ പതുക്കെയാണ് പുതിയ തരം ഗം പടരുന്നത്. എന്നിരുന്നാലും ചൈനയിലെ നിരവധി സ്ഥലങ്ങളിൽ പുതിയതായി കോവിഡ് റിപ്പോർച്ച് ചെയ്തു. എന്നാൽ ദക്ഷിണ കൊറിയയിൽ ഇത് വളരെ വേ ഗതയിലാണ് പടരുന്നത്. കഴിഞ്ഞ ദിവസം മാത്രം 621,328 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം കോവിഡിന്റെ പുതിയ വകഭേദം ബിഎ.2 യൂറോപ്പിന്റെ ചിലയിടങ്ങളിൽ രൂപം കൊണ്ടിട്ടുണ്ട്. പ്രധാനമായും ജർമ്മനിയിലും ഓസ്ട്രിയയിലും ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒമിക്രോൺ വകഭേദത്തേക്കാൾ വേഗത്തിലാണ് ഇത് പകർന്ന് പിടിക്കുന്നത്. യൂറോപ്പിൽ കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും സജീവമാക്കണമെന്ന് ജർമ്മൻ ആരോഗ്യ മന്ത്രി കാൾ ലൗട്ടർബാക്ക് പറഞ്ഞു. ഇല്ലെങ്കിൽ വീണ്ടും നിരവധി മരണങ്ങൾ ഇതുമൂലം സംഭവിക്കാമെന്നും അദ്ദേ ഹം കൂട്ടിച്ചേർത്തു.

നിലവിൽ യൂറോപ്പിൽ കോവിഡിന്റെ നിയന്ത്രണങ്ങൾ കുറച്ചുകൊണ്ട് വരുകയാണ്. ഫ്രാൻസിൽ നിലവിൽ സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും മാസ്ക് നിർബന്ധം അല്ല. ഇം ഗ്ലണ്ടിലാകട്ടെ കഴിഞ്ഞ വ്യാഴാഴ്ചയോടെ എല്ലാ നിയന്ത്രണങ്ങളും പിൻവലിച്ചിരുന്നു. അതേ സമയം ഇറ്റലിയിലും രോഗം വർദ്ധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. സ്കൂൾ വിദ്യാർത്ഥികൾക്കിടയിലാണ് കൂടുതലായും രോ ഗം റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ 120,000 കുട്ടികൾ ഇവിടെ ക്വാറന്റൈനിൽ ആണ്. തെക്കൻ പട്ടണമായ സെർച്ചിയാര ഡി കാലാബ്രിയയിൽ വർദ്ധിച്ചുവരുന്ന കേസുകൾ കാരണം മേയർ ഈ ആഴ്ച എല്ലാ സ്കൂളുകളും അടച്ചിടാൻ തീരുമാനിച്ചു.
വീണ്ടും ഞെട്ടിച്ച് അംബാനി; ഹുറുണ്‍ ഗ്ലോബല്‍ റിച്ച് പട്ടികയിലെ ആദ്യ പത്തില്‍ ഇടം നേടി, പിന്നാലെ അദാനിയും
യുഎസിലും കോവിഡ് വർദ്ധിച്ചു വരുകയാണെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് മാർച്ച് മാസത്തിൽ കോവിഡ് കേസിൽ ഇരട്ടി വർദ്ധനവാണ് സംഭവിച്ചിരിക്കുന്നത്. രാജ്യത്ത് വിവിധയിടങ്ങളിൽ വർക്ക് ഫ്രം ഹോം നീക്കി ഓഫീസ് ജോലി ആരംഭിച്ചിരുന്നു. ഇവിടെ പലയിടങ്ങളിലും ഇപ്പോൾ മാസ്ക് ധരിക്കുന്നതിൽ നിർബന്ധം ഇല്ല. പുതിസ സംഭവ വികാസങ്ങളെ വളരെ ജാഗ്രതയോടെയാണ് ആരോഗ്യ മേഖല നോക്കിക്കാണുന്നത്.












Click it and Unblock the Notifications