രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും
രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. വാക്‌സിനേഷന്‍ നടക്കുന്നതിനിടെയിലും രോഗ വ്യാപനം ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടി. ക്യാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവരടക്കം എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 93,249 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനയാണിത്. ഈ സഹാചര്യം കൂടി കണക്കിലെടുത്താണ് ഉന്നത തല യോഗം വിളിക്കാന്‍ കേന്ദ്രം തയ്യാറായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ എട്ട് സംസ്ഥാനങ്ങള്‍ 81.42 ശതമാനം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, കര്‍ണാടക, ഛത്തീസ്ഗഡ്, ദില്ലി, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് എന്നിവയാണ് സംസ്ഥാനങ്ങള്‍.
മാസ്‌ക് ഉപയോഗം, സാമൂഹിക അകലം എന്നിവ ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടികള്‍ നടപ്പാക്കാന്‍ ശക്തമായ നടപടിയെടുക്കാന്‍ കേന്ദ്രം ഇതിനകം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ നടപടികള്‍ നടപ്പിലാക്കുന്നതിലെ വര്‍ദ്ധിച്ചുവരുന്ന അലസതയാണ് ഇപ്പോഴത്തെ രോഗവ്യാപനത്തിന്റെ പ്രധാന കാരണം.
കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ കോഴിക്കോട്ട് സംഘടിപ്പിച്ച റോഡ്‌ഷോയില്‍, ചിത്രങ്ങൾ കാണാം
അതേസമയം, മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാത്രം 47827 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. മരണ സംഖ്യയും ഉയര്‍ന്നു. 202 പേരാണ് മരിച്ചത്.മുംബയില്‍മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയതായി 9090 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 27 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്ത് ഉള്‍പ്പടെയുള്ള മറ്റ് സംസ്ഥാനനങ്ങളിലും രോഗബാധിതരുടെ എണ്ണം കൂടുകയാണ്. കേരളത്തില്‍ ഇന്നലെ 2541 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
ആരാധകരെ ഞെട്ടിച്ച് അനന്യാമണിയുടെ ധാവണി ഫോട്ടോഷൂട്ട്; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications