ഗുജറാത്തില്‍ ഗോശാലയില്‍ കൊറോണ ചികില്‍സ; പാലും ഗോമൂത്രവും മരുന്ന്
ഗാന്ധിനഗര്‍: രാജ്യത്ത് കൊറോണ രോഗം അതിവേഗം വ്യാപിക്കുമ്പോള്‍ പുറത്തുവരുന്നത് വ്യത്യസ്ത ചികില്‍സാ രീതികളുടെ വാര്‍ത്തകള്‍. ഗോശാലയില്‍ കൊവിഡ് ചികില്‍സാ കേന്ദ്രം തുറന്നിരിക്കുകയാണ് ഗുജറാത്തില്‍. വടക്കന്‍ ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലുള്ള ടെട്ടോഡ ഗ്രാമത്തിലാണിത്. വേദലക്ഷണ പഞ്ചഗവ്യ ആയുര്‍വേദ കൊവിഡ് ഐസൊലേഷന്‍ കേന്ദ്രം എന്നാണ് ചികില്‍സാ കേന്ദ്രത്തിന്റെ പേര്. ഗ്രാമത്തിലെ ഏഴ് കൊറോണ രോഗികളാണ് ഇവിടെ ചികില്‍സയില്‍ കഴിയുന്നത്.

പശുവിന്റെ പാലും മൂത്രവും ഉപയോഗിച്ചുള്ള മരുന്നാണ് രോഗികള്‍ക്ക് നല്‍കുന്നത്. അതോടൊപ്പം അലോപതി ചികില്‍സയും നല്‍കുന്നുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മെയ് അഞ്ചിനാണ് കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. നേരിയ രോഗലക്ഷണങ്ങളുള്ളവരെയാണ് ഇവിടെ പ്രവേശിപ്പിച്ചിരിക്കുന്നത്. പാല്, നെയ്യ്, മൂത്രം എന്നിയില്‍ തയ്യാറാക്കിയ എട്ട് മരുന്നുകളാണ് രോഗികള്‍ക്ക് നല്‍കുന്നതെന്ന് സ്ഥാപനത്തിന്റെ ഭാരവാഹി മോഹന്‍ ജാദവ് പറഞ്ഞു.
പഞ്ചഗവ്യ ആയുര്‍വേദ തെറാപ്പിയ്ക്കും രോഗികളെ വിധേയരാക്കും. പ്രതിരോധ ശേഷി കൂട്ടുന്നതിന് പാല് ഉപയോഗിച്ചുള്ള മരുന്നുണ്ട്. ചികില്‍സ സൗജന്യമാണ്. രണ്ട് ആയുര്‍വേദ ഡോക്ടര്‍മാരും രണ്ട് എംബിബിഎസ് ഡോക്ടര്‍മാരുമാണ് ഇവിടെയുള്ളത്. ആര്‍ക്കെങ്കിലും അലോപതി മരുന്ന് വേണമെന്ന് ആവശ്യപ്പെട്ടാല്‍ എംബിബിഎസ് ഡോക്ടര്‍മാര്‍ ഇടപെടും.
ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍
കൊറോണ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഗ്രാമങ്ങള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഈ കേന്ദ്രം ആരംഭിച്ചത്. ഗോശാലയില്‍ കൊറോണ ചികില്‍സാ കേന്ദ്രം ആരംഭിക്കുന്നതിന് മുമ്പ് അനുമതി വാങ്ങണമെന്ന് ബനസ്‌കന്ത ജില്ലാ കളക്ടര്‍ ആനന്ദ് പട്ടേല്‍ വ്യക്തമാക്കി. കൊറോണ വൈറസില്‍ നിന്ന് രക്ഷിക്കാന്‍ ഗോമൂത്രത്തിന് സാധിക്കുമെന്ന പ്രചാരണം ഉത്തരേന്ത്യയിലുണ്ട്. നേരത്തെ യുപിയിലെ ബിജെപി എംഎല്‍എ ഇക്കാര്യം വിശദീകരിച്ച് വീഡിയോ പുറത്തുവിട്ടിരുന്നു. ശാസ്ത്രീയമായ അടിത്തറയില്ലാത്ത ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുത്തിട്ടില്ല.
നടി പായല്‍ രജ്പുതിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications