മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞ് ശ്മശാനങ്ങൾ: ഒരു ദിവസത്തിലധികം നീളുന്ന കാത്തിരിപ്പ് , ചരിത്രത്തിൽ ആദ്യം
ദില്ലി: കൊറോണ വൈറസിന്റെ രണ്ടാംതരംഗം വ്യാപിച്ചതോടെ കൊവിഡ് ബാധിതരുടെ എണ്ണത്തിനൊപ്പം മരണസംഖ്യയും ഉയരുകയാണ്. കൊവിഡ് ബാധിച്ച് ദിവസേന മരണമടയുന്നവരുടെ എണ്ണം കുത്തനെ ഉയർന്നതോടെ മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ സ്ഥമില്ലാതെ ക്ലേശിക്കുകയാണ്. ചൊവ്വാഴ്ച ദില്ലിയിലെ ഒരു ശ്മശാനത്തിൽ 50 മൃതദേഹങ്ങളാണ് സംസ്കരിച്ചത്. ടിന്നുകൊണ്ട് മേൽക്കൂരയൊരുക്കിയ താൽക്കാലിക ശ്മശാനത്തിലെ സ്ഥിതിയാണിത്.
അതേ സമയം തന്നെ ശ്മശാനത്തിന് പുറത്ത് കാത്ത് കിടക്കുന്ന വാഹനങ്ങളിലും ആംബുലൻസുകളിലും നിരവധി മൃതദേഹങ്ങളാണ് സംസ്കരിക്കാൻ തങ്ങളുടെ അവസരത്തിനായി കാത്തിരുന്നത്. ഇവ കൂടാതെ 16-20 മണിക്കൂർ ശ്മശാനങ്ങൾക്ക് പുറത്ത് കാത്തിരുന്ന ശേഷമാണ് ഇത് പൂർത്തിയാകുന്നത്. കൊവിഡ് മരണങ്ങൾ കുത്തനെ ഉയർന്നതോടെ ദില്ലിയിൽ അനുഭവപ്പെടുന്ന ഒരു പ്രതിസന്ധിയുടെ നേർക്കാഴ്ചയണിത്.
ജീവിതത്തിൽ ഇതിന് മുമ്പ് ഒരിക്കലും ഇത്തരത്തിലുള്ള കാഴ്ച കണ്ടിട്ടില്ലെന്നാണ് ശ്മശാനത്തിന്റെ ഉടമ വിനീത മാസെയുടെ പ്രതികരണം. ജനങ്ങളെല്ലാം അവരുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങളുമായാണ് ശ്മശാനത്തിലേക്ക് എത്തുന്നതെന്നാണ് മാസെ പറയുന്നത്. ഔദ്യോഗിക കണക്കനുസരിച്ച്, ഈ മാസം 3,601 പേരാണ് ദില്ലിയിൽ കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്., അവരിൽ 2,267 പേർ കഴിഞ്ഞ ഏഴു ദിവസങ്ങളിൽ മാത്രം മരിച്ചതാണ്.

നഗരത്തെ ഓരോ ദിവസവും കൂടുതൽ ഭീതിയിലാഴ്ത്തിക്കൊണ്ടാണ് മരണനിരക്ക് ഉയരുന്നത്. ഫെബ്രുവരിയിൽ 57 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെങ്കിൽ മാർച്ചിൽ ഇത് 117ലേക്ക് ഉയർന്നു. പ്രിയപ്പെട്ടവരിൽ പലരും അകാലത്തിൽ വിടപറയുന്നതിനൊപ്പം ശരിയായ രീതിയിൽ അവരോട് വിടപറയാൻ കഴിയാത്ത ദുഖവും ബന്ധുക്കൾക്കുണ്ട്.












Click it and Unblock the Notifications