Get Updates
Get notified of breaking news, exclusive insights, and must-see stories!

മിക്ക സംസ്ഥാനങ്ങളിലും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് കുറയുന്നു; പുതിയ പഠനം പറയുന്നത്

ദില്ലി: ഇന്ത്യയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടത്തിയ പ്രതിമാസ, സംസ്ഥാന തിരിച്ചുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിമുകളുടെ വിശദമായ വിശകലനത്തില്‍, നിരവധി സംസ്ഥാനങ്ങള്‍ കോവിഡ് -19 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ഒരു പൊതു-സ്വകാര്യ സംരംഭം നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 'പ്രോജക്റ്റ്: ജീവന്‍ രക്ഷ' എന്ന പേരില്‍ പ്പോര്‍ട്ട് ചെയ്ത പുതിയ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് ഗുജറാത്തില്‍ മഹാമാരിയുമായി ബന്ധപ്പെട്ട മരണങ്ങള്‍ 5722%വരെയും, രാജസ്ഥാനില്‍ (473%), ജാര്‍ഖണ്ഡ് (464%), ഉത്തര്‍പ്രദേശ് (228%) എന്നിങ്ങനെയാണ്.

2021 ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ സ്ഥിതിവിവരക്കണക്കുകളില്‍ നിന്ന് ശേഖരിച്ച ഡാറ്റയില്‍ പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട 23 മരണങ്ങള്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ എന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. എന്നാല്‍ കൊവിഡ് -19 മരണങ്ങള്‍ക്കായി 1,316 ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ (ഗ്രൂപ്പ്/വ്യക്തിഗത സ്‌കീമുകള്‍) ഒരേ സമയം സംസ്ഥാനത്തെ ആളുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

covid

ഇതേ കാലയളവില്‍, രാജസ്ഥാനും ജാര്‍ഖണ്ഡിലും യഥാക്രമം 33, 22 കോവിഡ് -19 മരണങ്ങള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ യഥാക്രമം 156 ഉം 102 ഉം ആയി ഉയര്‍ന്നിരുന്നു. പല സംസ്ഥാനങ്ങളും 'പ്രത്യേകിച്ച് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ കോവിഡ് -19 കേസുകളും മരണങ്ങളും കൃത്രിമമായി നശിപ്പിച്ചതായി തോന്നുന്നെന്ന് പ്രോജക്ട് ജീവന്‍ രക്ഷയുടെ കണ്‍വീനര്‍ സഞ്ജീവ് പറഞ്ഞു, ഈ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് -19 കേസ് ലോഡുകളുടെ കുത്തനെ കുറയുന്നതിനെക്കുറിച്ച് പ്രായോഗിക വീക്ഷണം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനിഖ.... ഇത് എന്തൊരു മാറ്റം; ജൂനിയര്‍ നയന്‍താരയെന്ന് ആരാധകര്‍; കിടിലന്‍ ഫോട്ടോഷൂട്ട് വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+