കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം ക്രമാധീതമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയില്ല; 86 കേസുകള്‍ മാത്രമെന്ന് കേന്ദ്രം
ദില്ലി: കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പിടിമുറുക്കാന്‍ കാരണമായ വൈറസ് വകഭേദമായിരുന്നു ഡെല്‍റ്റ. ഇന്ത്യയില്‍ നിരവധി കേസുകളാണ് ഡെല്‍റ്റ വകഭേദത്തില്‍പ്പെട്ടത്. വ്യാപന ശേഷി കൂടുതലുള്ള ഡെല്‍റ്റ വൈറസ് ബാധിച്ച് നിരവധി പേരാണ് മരണരപ്പെട്ടത്. ഡെല്‍റ്റയ്ക്ക് പിന്നാലെയാണ് ഡെല്‍റ്റ പ്ലസ് വകഭേദഗത്തിലുള്ള കൊവിഡ് കേസുകളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഡെല്‍റ്റ പ്ലസ് വകഭേദത്തില്‍പ്പെട്ട കൊവിഡ് കേസുകളുടെ ക്രമാധീതമായ വര്‍ദ്ധനവ് ഇന്ത്യയില്‍ സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

രാജ്യത്ത് ഇതുവരെ വെറും 86 ഡെല്‍റ്റ പ്ലസ് കൊവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ വാര്‍ത്താസമ്മേളനത്തില്‍ ദേശീയ പകര്‍ച്ചവ്യാധി നിയന്ത്രണ കേന്ദ്രം ഡയറക്ടര്‍ ഡോ എസ്‌കെ സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. ഡെല്‍റ്റ വേരിയന്റ് മെയ് അവസാനം വരെ കൂടുതല്‍ നാശമുണ്ടാക്കുകയും കോവിഡ് -19 കേസുകളുടെ വര്‍ദ്ധനവിന് കാരണമാവുകയും ചെയ്തു. അക്കാലത്ത്, പ്രചാരത്തിലുള്ള ഏതാണ്ട് 90 ശതമാനവും ഡെല്‍റ്റ വേരിയന്റായിരുന്നു.
ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് വേരിയന്റ് ഡെല്‍റ്റയാണെന്ന് നിതി അയോഗ് അംഗം വികെ പോള്‍ വ്യക്തമാക്കി. രാജ്യത്തെ 37 ജില്ലകളിലാണ് കൊവിഡ് പ്രതിദി കേസുകള്‍ വര്‍ദ്ധിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 11 സംസ്ഥാനങ്ങളിലെ ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകള്‍ ഉയര്‍ന്നതരത്തിലാണ്. കേരളത്തില്‍ 10 ശതമാനത്തോളമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
അതേസമയം, കേരളത്തില്‍ ഇന്ന് 21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂര്‍ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ആലപ്പുഴ 1230, കണ്ണൂര്‍ 1091, തിരുവനന്തപുരം 1040, വയനാട് 723, പത്തനംതിട്ട 686, കാസര്‍ഗോഡ് 536, ഇടുക്കി 382 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.












Click it and Unblock the Notifications