• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ് കുതിക്കുന്നു; ബംഗളൂരുവില്‍ ശനിയാഴ്ച മുതല്‍ നൈറ്റ് കര്‍ഫ്യു, മറ്റ് ആറ് നഗരങ്ങളിലും

ബംഗളൂരു: ദിവസേന കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ബംഗളൂരു അടക്കമുള്ള കര്‍ണാടകയിലെ ഏഴ് നഗരങ്ങളില്‍ നൈറ്റ് കര്‍ഫ്യു പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. രാത്രി പത്ത് മണി മുതല്‍ രാവിലെ 5 മണി വരെയാണ് കര്‍ഫ്യു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധനയ്ക്ക് പിന്നാലെയാണ് സര്‍ക്കാര്‍ നൈറ്റ് കര്‍ഫ്യു പ്രഖ്യാപിച്ചത്.

ഏപ്രില്‍ 20 വരെയാണ് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. മൈസൂരു, മംഗളൂരു, കലബുരഗി, ബിദാര്‍, തുമകുരു, മണിപ്പാല്‍ എന്നിവിടങ്ങളിലാണ് നൈറ്റ് കര്‍ഫ്യു പ്രഖ്യാപിച്ച മറ്റ് നഗരങ്ങള്‍. അതേസമയം, അവശ്യസേവനങ്ങള്‍ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അറിയിച്ചു. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പത്ത് സംസ്ഥാനങ്ങളില്‍ ഒന്നാണ് കര്‍ണാടക. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, ദില്ലി, മധ്യപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, കേരളം, പഞ്ചാബ് എന്നിവയാണ് മറ്റ് നഗരങ്ങള്‍.

ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ദശലക്ഷക്കണക്കിന് ഓപിയോയിഡ് ഗുളികകള്‍ അമേരിക്കയില് വിതരണം ചെയ്ത എട്ട് ഇന്ത്യന്‍-അമേരിക്കക്കാര്‍ അറസ്റ്റില്‍

അതേസമയം, കൊവിഡ് രണ്ടാം വ്യാപനം വെല്ലുവിളു നിറഞ്ഞ സാഹചര്യമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞിരുന്നു. രണ്ടാം തരംഗം നേരിടാന്‍ യുദ്ധസമാനമായ നടപടികളാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജാനകിയുടേയും നവീന്റേയും മതം തിരഞ്ഞ് വംശവെറി; വൈറല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് ചിലർ ചെയ്യുന്നത്

ഇനി നമ്മള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. ഇവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തുന്നത് കൊറോണ കാലത്താണ് ജീവിക്കുന്നതെന്ന് ജനങ്ങളെ ഓര്‍മ്മിപ്പിക്കും. കര്‍ഫ്യൂവിനെ കൊറോണ കര്‍ഫ്യൂ എന്ന് വിശേഷിപ്പിക്കുന്നതാണ് നല്ലതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വട്ടിയൂര്‍ക്കാവില്‍ വോട്ട് കച്ചവടം? വീണ എസ് നായരുടെ ഉപയോഗിക്കാത്ത പോസ്റ്ററുകള്‍ ആക്രക്കടയില്‍ വിറ്റു

സംസ്ഥാനങ്ങള്‍ കൊവിഡ് പരിശോധന വര്‍ദ്ധിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൊവിഡിനെ തിരിച്ചറിയാനും പോരാടാനും ഇത്ര മാത്രമാണ് വഴിയെന്നും സ്വയം മുന്‍കയ്യെടുത്ത് പരിശോധിക്കുന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേമമടക്കം മൂന്നിടത്ത് ബിജെപി, കൊല്ലത്ത് ഇടത് കോട്ടകൾ തകരും? തെക്കൻ കേരളത്തിൽ എൽഡിഎഫ് വിയർക്കും

എ സമ്പത്ത്
Know all about
എ സമ്പത്ത്

ശബരിമലയിൽ വിശ്വാസികൾക്കെതിരായ യുദ്ധപ്രഖ്യാപനമെന്ന് ശോഭ: പ്രതികരണം വൺ ഇന്ത്യയോട്

English summary
Covid: Government has declared night curfew in seven cities in Karnataka, including Bangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X