• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ് മരണ നിരക്കില്‍ ഇന്ത്യ പിന്‍ നിരയില്‍; എന്നാല്‍ കണക്കുകള്‍ അപൂര്‍ണ്ണമെന്ന് വിദഗ്ധര്‍

ദില്ലി: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 4,562,414 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്. 6,588,163 രോഗികളുള്ള അമേരിക്ക മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. 76,304 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ആഗോള പട്ടികയില്‍ മൂന്നാമത് വരുമെങ്കിലും ജനസംഖ്യാനുപാതത്തിലുള്ള കണക്കെടുക്കുമ്പോള്‍ ഏറ്റവും താഴ്ന്ന മരണ നിരക്കാണ് ഇന്ത്യയിലേതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഈ കണക്കുകളില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടെന്നുള്ള പഠനങ്ങളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.

രോഗം സ്ഥിരീകരിച്ച 100 പേരിലെ മരണം കണക്കാക്കിയാണ് ഇന്ത്യയില്‍ മരണ നിരക്ക് നിശ്ചയിക്കുന്നത്. ഉയർന്ന രോഗബാധുയുള്ള മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ അതിശയകരമായ കാര്യമാണ് ഇത്. ഇന്ത്യയുടെ കോവിഡ് -19 മരണനിരക്ക് 1.7% ആണ്. അതേസമയം യുഎസിൽ 3%, യുകെയിൽ 11.7%, ഇറ്റലിയിൽ 12.6% എന്നിങ്ങനെയാണ് മരണ നിരക്കെന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാല അഭിപ്രായപ്പെടുന്നു.

രാജ്യത്തെ കുറഞ്ഞ മരണനിരക്ക് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ വിജയത്തിന്റെ അടയാളമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. കൂടാതെ ചില നിയന്ത്രണങ്ങൾ എടുത്തുകളയാനുള്ള തീരുമാനത്തെ പിന്തുണയ്ക്കാൻ ഈ കണക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. മരണനിരക്ക് 1 ശതമാനത്തിൽ താഴെയാക്കുകയെന്ന ലക്ഷ്യം ഉടൻ കൈവരിക്കാൻ കഴിയുമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ ഈ കണക്കുകള്‍ അപൂർണ്ണവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നാണ് രാജ്യത്തെ ചില വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നത്. ഈ കണക്കുകള്‍ ഉയര്‍ത്തിക്കാട്ടി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തന്നത് സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നുവെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യയ്ക്ക് ദുർബലമായതും, ആവശ്യത്തിന് ഫണ്ടില്ലാത്തതുമായാ പൊതുജനാരോഗ്യ സംവിധാനമാണ് ഉള്ളത്. വർഷങ്ങളായി സ്വന്തം പൗരന്മാരുടെ മരണം കൃത്യമായി രേഖപ്പെടുത്തുന്നതിൽ നാം പരാജയപ്പെട്ടുവെന്നും ഇവര്‍ ആഭിപ്രായപ്പെടുന്നു.

കൊറോണ വൈറസ് വ്യാപനത്തിന് മുമ്പും രാജ്യവ്യാപകമായി 86% മരണങ്ങൾ മാത്രമേ സർക്കാർ സംവിധാനങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളൂ. രജിസ്റ്റർ ചെയ്ത മരണങ്ങളിൽ തന്നെ 22% പേരുടെ മാത്രം മരണകാരണമാണ് രേഖപ്പെടുത്തിയിട്ടുള്ളുവെന്നും കമ്മ്യൂണിറ്റി മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. ഹേമന്ത് ഷെവാഡെയെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് പിന്നിൽ ചില കാരണങ്ങളുണ്ട്. ഇന്ത്യയിലെ ഭൂരിപക്ഷം ആളുകളും വീടുകളിലാണ് മരിക്കുന്നത്. ഇത്തരണം മരണങ്ങളില്‍ മരണകാരണം നിശ്ചയിക്കാന്‍ ഡോക്ടര്‍മാര്‍ സാധാരണയായി തയ്യാറാവാറില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

cmsvideo
  Kerala is going to face toughest situation, says shailaja teacher | Oneindia Malayalam

  ആശുപത്രിയില്‍ വെച്ച് തന്നെയാണ് മരണം നടക്കുന്നതെങ്കില്‍ തന്നെ എല്ലാ ആശുപത്രികളും മരണകാരണം ആരോഗ്യമന്ത്രാലയത്തിന്റെ മെഡിക്കൽ സർട്ടിഫിക്കേഷന്റെ (എംസിസിഡി) വെബ് പോർട്ടലിൽ വിവരങ്ങളില്‍ രേഖപ്പെടുത്തുന്നില്ല. എം‌സി‌സി‌ഡിയിൽ‌ ഉൾ‌പ്പെട്ടിരിക്കുന്ന ആശുപത്രികളില്‍ പോലും പോലും പിശകുകൾ‌ വരുന്നു. ഗ്രാമപ്രദേശങ്ങളില്‍ ഈ പ്രശ്നം കൂടുതല്‍ ഗുരുതരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

  എൽജെപി എൻഡിഎ വിടും? നീറിപുകച്ചിലിനിടെ നിലപാട് വ്യക്തമാക്കി പസ്വാൻ.. കോൺഗ്രസിന് ചിരി

  'അംബാനി കുടുംബത്തിന്റെ വക കങ്കണയ്ക്ക് 200 കോടിയുടെ സ്റ്റുഡിയോ'; വൈറൽ വാർത്തയ്ക്ക് പിന്നിലെന്ത്?

  English summary
  Covid; india has lowest mortality rate;But experts say the figures are incomplete
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X