ആഗോളതലത്തിൽ കോവിഡ് ഉയരുന്നു; ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഡൽഹി; ആഗോളതലത്തിൽ പല രാജ്യങ്ങളിലും കോവിഡ് കേസുകൾ ഉയരുന്നതിൽ ജാ ഗ്രത വേണമെന്ന് കേന്ദ്ര മന്ത്രാലയം. ഉത്സവ സീസണിൽ ഇത്തരമൊരു വ്യാപനത്തിനെതിരെ സംസ്ഥാനങ്ങൾ ജാ ഗ്രത പാലിക്കണമെന്ന ആവശ്യവുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്തെഴുതി. അഡീഷണൽ ചീഫ് സെക്രട്ടറിമാർക്കും പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും ആണ് ഭൂഷൺ കത്തെഴുതിയത്. വാക്സിനേഷൻ, കോവിഡ് നിയന്ത്രണം എന്നിവയിൽ വീഴ്ച വരുത്തരുതെന്നാണ് കത്തിൽ പറയുന്നത്.
അതേ സമയം ആഗോള തലത്തിൽ വിവിധ രാജ്യങ്ങളിൽ കോവിഡ് വർദ്ധനവ് വീണ്ടും ആരംഭിച്ചിട്ടുണ്ട്. ചില രാജ്യങ്ങൾ പരിശോധനയുടെ അളവ് കുറക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി,. കുറച്ചു നാളുകളായി കോവിഡ് കേസുകൾ കുറഞ്ഞ് നിൽക്കുകയായിരുന്നു. എന്നാൽ ഒരാഴ്ചയായി വിവിധ രാജ്യങ്ങളിൽ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. ചൈനയിൽ പല സ്ഥലത്തും ഇതിനോടകം തന്നെെ ലോക്ഡൗൺ തിരിച്ചുകൊണ്ടുവന്നു.

എന്നാൽ തുടർച്ചയായ അഞ്ചാം ദിവസവും ഇന്ത്യയിൽ കോവിഡ് 3,000 ൽ താഴെ ആണ് രേഖപ്പെടുത്തുന്നത്. നിലവിൽ സജീവമായ കേസുകളുടെ എണ്ണം 29,181 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 149 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 5,16,281 ആയി. 1.20 ശതമാനമാണ് മരണനിരക്ക്. വ്യാഴാഴ്ച 2,500 പുതിയ കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ കോവിഡിന്റെ മൂന്നാം തരംഗത്തെ മറികടന്നുവെന്ന് പറയാവുന്ന തരത്തിലേക്ക് കണക്കുകൾ മാറിയിട്ടുണ്ട്. എന്നാൽ ലോകത്തിന്റെ വിവിധ പ്രദേശങ്ങൾ അണുബാധയുടെ വർദ്ധനവ് കാണുമ്പോൾ വീണ്ടും മറ്റൊരു തരംഗം ഉണ്ടായേക്കാം എന്ന സാധ്യത തള്ളിക്കളയാനും പറ്റില്ല.
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, ഉയർന്ന തോതിൽ കൈമാറ്റം ചെയ്യപ്പെടുന്ന ഒമൈക്രോൺ വേരിയന്റും BA.2 വകഭേദവും നില നിൽക്കുമ്പോൾ തന്നെ നിയന്ത്രണങ്ങൾ കുറച്ചു വന്നതാണ് വീണ്ടും ഒരു കോവിഡ് തര ഗം ഉണ്ടാകാൻ കാരണം ആയത്. "ചില രാജ്യങ്ങളിൽ പരിശോധനയിൽ കുറവുണ്ടായിട്ടും ഈ വർദ്ധനവ് സംഭവിക്കുന്നു, അതിനർത്ഥം ഞങ്ങൾ കാണുന്ന കേസുകൾ മഞ്ഞുമലയുടെ അഗ്രം മാത്രമാണ്," ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മാർച്ച് 7 നും 13 നും ഇടയിൽ, യൂറോപ്പിലെ കേസുകളുടെ എണ്ണം 2% വർദ്ധിച്ചു. മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ഉള്ളത് ഉയർന്ന പ്രതിരോധശേഷിയുള്ള ജനതയാണ് , കൂടാതെ ഫലപ്രദമായ കുത്തിവയ്പ്പുകളുള്ള മതിയായ വാക്സിനേഷൻ കവറേജും ഇവിടങ്ങളിൽ ഉണ്ട്. എന്നിരുന്നാലും, ഫിൻലൻഡിലും യുണൈറ്റഡ് കിംഗ്ഡത്തിലും പ്രതിവാര കേസുകളുടെ എണ്ണം യഥാക്രമം 100%, 60% വർദ്ധിച്ചിട്ടുണ്ട്. യൂറോപ്പിൽ കൂടുതലായും BA.2 വകഭേദവും ആണ് റിപ്പോർട്ട് ചെയ്യുന്നത്.
യുഎസിലും കോവിഡ് വർദ്ധിച്ചു വരുകയാണെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് മാർച്ച് മാസത്തിൽ കോവിഡ് കേസിൽ ഇരട്ടി വർദ്ധനവാണ് സംഭവിച്ചിരിക്കുന്നത്. രാജ്യത്ത് വിവിധയിടങ്ങളിൽ വർക്ക് ഫ്രം ഹോം നീക്കി ഓഫീസ് ജോലി ആരംഭിച്ചിരുന്നു. ഇവിടെ പലയിടങ്ങളിലും ഇപ്പോൾ മാസ്ക് ധരിക്കുന്നതിൽ നിർബന്ധം ഇല്ല. പുതിസ സംഭവ വികാസങ്ങളെ വളരെ ജാഗ്രതയോടെയാണ് ആരോ ഗ്യ മേഖല നോക്കിക്കാണുന്നത്. ഏഷ്യയിൽ ചൈന, ഹോങ്കോംഗ്, സിംഗപ്പൂർ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലാണ് കോവിഡ് കേസുകളിൽ വൻ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications