Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ്: ഇനി ഹൈ റിസ്ക് ഇല്ല, ജാഗ്രത മാത്രം. ഇന്ത്യയിലേക്കുള്ള യാത്രാ നിയന്ത്രണത്തിൽ ഇളവ് വരുത്തി യുഎസ്

വാഷിംഗ്ടൺ; ഇന്ത്യയിലേക്കുള്ള കോവിഡ് യാത്രാ റേറ്റിംഗിൽ ഇളവ് വരുത്തി യുഎസ്. ഇന്ത്യക്ക് പുറമെ മറ്റ് ചില രാജ്യങ്ങളിലെ യാത്രാ റേറ്റിംഗിലും ഇളവ് വരുത്തിയിട്ടുണ്ട്. യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ആണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്. ഇത്രയും നാൾ കോവിഡ് യാത്രാ ശുപാർശയിൽ "ലെവൽ 3 ഹൈ" എന്ന പരി ഗണനയിൽ ആയിരുന്നു ഇന്ത്യ. എന്നാൽ ഇത് മാറ്റി ഇപ്പോൾ "ലെവൽ 1: ലോ" എന്നാക്കിയാണ് മാറ്റിയിരിക്കുന്നത്.

ചാഡ്, ഗിനിയ, നമീബിയ എന്നീ രാജ്യങ്ങളെയും യുഎസ് ലെവൽ 1ലോ എന്ന നിലയിലേക്ക് താഴ്ത്തിയിട്ടുണ്ട്. അതേ സമയം സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും ഇന്ത്യയിലേക്കുള്ള യാത്ര സുരക്ഷിതമാണെന്ന രീതിയിൽ കോവിഡ് യാത്രാ ശുപാർയിൽ ഇളവ് വരുത്തിയിട്ടുണ്ട്. ലെവൽ 3 ഹൈ റിസ്കിൽ നിന്ന് ലെവൽ 2 ഉയർന്ന ജാ ഗ്രതയിലേക്കാണ് ഇളവ് വരുത്തിയിരിക്കുന്നത്. ഇത് ഇന്ത്യയിലേക്കുള്ള യാത്രയുടെ അപകടസാധ്യത കുറഞ്ഞതായി സൂചിപ്പിക്കുന്നു. അതേ സമയം വാക്സിൻ എടുക്കാത്ത അമേരികക്കാരെ യാത്രയിൽ പ്രോത്സാഹിക്കുന്നില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.

covid

അതേ സമയം കഴിഞ്ഞ ഒരാഴ്ചയായി പല രാജ്യങ്ങളിലും കോവിഡ് ഉയരുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ചൈന, ദക്ഷിണ കൊറിയ, ഹോങ് കോങ്, ഓസ്ട്രിയ, ജർമ്മനി, ഇറ്റലി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് കോവിഡ് ഉയരുന്നത്. ഒമിക്രോണിൻറെ ഉപവകഭേദമായ ബിഎ.2 ആണ് ഇവിടങ്ങളിൽ ഭൂരിഭാ ഗവും റിപ്പോർട്ട് ചെയ്യുന്നത്. സ്റ്റൈൽത്ത് ഒമിക്രോൺ എന്നറിയപ്പെടുന്ന ഒമിക്രോൺ ബിഎ.2 ഉപവകഭേദം മുൻ വകഭേദങ്ങളേക്കാൾ വ്യാപനശേഷി വർധിച്ചവയാണ്. എന്നാൽ ഈ ഉപവകഭേദം മൂലമുള്ള രോഗതീവ്രത കുറവാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ഫെബ്രുവരി 16 മുതൽ മാർച്ച് 17 വരെ റിപ്പോർട്ട് ചെയ്ത ആഗോള കോവിഡ് കേസുകളിൽ 86 ശതമാനത്തിനും കാരണം ഒമിക്രോൺ ബിഎ.2 ഉപവകഭേദമാണ്.

നിലവിൽ ഇന്ത്യയിലെ കോവിഡ് കേസുകൾ തികച്ചും നിയന്ത്രണ വിധേയമാണ്. മൂന്നാം തരം ഗം അവസാനിച്ചു എന്ന് തന്നെ പറയാവുന്ന തരത്തിലാണ് നിലവിലെ അവസ്ഥ. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 1270 കേസുകൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സജീവ കേസുകളുടെ എണ്ണം 16,187 ആയി കുറഞ്ഞിട്ടുണ്ട്. മൊത്തം അണുബാധയുടെ 0.04 ശതമാനം മാത്രമാണ് നിലവിൽ സജീവമായ കേസുകളായി നിലനിൽക്കുന്നത്. കേരളത്തിലും കേസുകൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട് 346 കേസുകൾ മാത്രമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.

Recommended Video

cmsvideo
    മാസ്‌ക് ഇല്ലാത്തതിന് പിഴയായി കേരളത്തിന് 213 കോടി രൂപ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+