Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് മരണ സര്‍ട്ടിഫിക്കറ്റിലും മോദിയുടെ പടം വെക്കണം; ബിജെപിയെ കുഴക്കി സഖ്യകക്ഷി

ദില്ലി: കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങള്‍ ഇതിനോടകം എതിര്‍പ്പുകള്‍ ഉന്നയിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങളാവട്ടെ സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദിയുടെ ചിത്രം ഒഴിവാക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതിനിടയിലാണ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം വെക്കുന്നുണ്ടെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റിലും പ്രധാനമന്ത്രിയുടെ ഫോട്ടോവെക്കണമെന്ന പ്രസ്താവനയുമായി ബിജെപിയുടെ ഒരു സഖ്യകക്ഷി നേതാവ് തന്നെ രംഗത്ത് എത്തിയത്.

പോലീസ് അതിക്രമങ്ങള്‍ക്കെതിരെ ഹരിയാനയിലെ ഹിസാറില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച പ്രതിഷേധം: ചിത്രങ്ങള്‍ കാണാം

ബിഹാറിലെ എൻ‌ഡി‌എ സഖ്യകക്ഷിയായ ഹിന്ദുസ്ഥാനി അവാം മോർച്ച-സെക്കുലർ (എച്ച്‌എ‌എം-എസ്) നേതാവ് ജിതൻ റാം മഞ്ജിയുടെ ഭാഗത്ത് നിന്നുമാണ് ഇത്തരമൊരു പ്രതികരണം ഉണ്ടായത്. "വാക്സിൻ സർട്ടിഫിക്കറ്റിൽ ഫോട്ടോ വെക്കാന്‍ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, അതേ ഫോട്ടോ മരണ സർട്ടിഫിക്കറ്റിലും വെക്കണം. എന്നാല്‍ മാത്രമെ അത് ശരിയാവുകയുള്ളു,"ബീഹാർ മുൻ മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഉടന്‍ തന്നെ അദ്ദേഹം തന്‍റെ ട്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും അതിനോടകം തന്നെ നിരവധിയാളുകള്‍ കണ്ട് കഴിഞ്ഞിരുന്നു.

narendra-modi

Recommended Video

cmsvideo
    son shared photo of illnesses mother working with oxygen mask | Oneindia Malayalam

    കോവാക്സിന്‍ രണ്ടാം ഡോസ് സ്വീകരിച്ച എനിക്കും വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടി. അതില്‍ പ്രധാനമന്ത്രിയുടെ ഫോട്ടായാണ് ഉള്ളത്. ഭരണഘടനാപരമായി രാഷ്ട്രപതിയാണ് തലവന്‍. അതിനാല്‍ രാഷ്ട്രപതിയുടെ ഫോട്ടോ നല്‍കുന്നതായിരുന്നു നല്ലത്. ഫോട്ടോ വെക്കുന്നത് നിര്‍ബന്ധമാണെങ്കില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരുടെ ഫോട്ടോകള്‍ ഉള്‍പ്പെടുത്താമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

    കോവിഡ് പ്രതിരോധത്തിന്‍റെ ക്രെഡിറ്റ് ഏറ്റെടുക്കുന്നവര്‍ കോവിഡ് മരണങ്ങളുടെ ഉത്തരവാദിത്തവും ഏറ്റെടുക്കണം. എന്തിന് മരണത്തിന് മാത്രം മറ്റുള്ളവര്‍ പേരില്‍ പഴി കേള്‍ക്കണമെന്ന് ചോദിച്ചുകൊണ്ട് മാഞ്ചിയുടെ പാര്‍ട്ടി വക്താവ് ഡാനിഷ് റിസ്വാനും രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം മാഞ്ചിയുടെ പ്രതികരണത്തില്‍ വിമര്‍ശനവുമായി ബിജെപി നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. മോദിയുടെ ഫോട്ടോ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്നാണ് ബിജെപി വക്താവ് പ്രേം രഞ്ജന്‍ അഭിപ്രായപ്പെട്ടത്.

    മഞ്ഞ സാരിയില്‍ അതീവ സുന്ദരിയായി കാജല്‍ അഗര്‍വാള്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+