കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ കൊവിഡ് ഭീതിയിൽ!: ജാഗ്രത വേണം: സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

Google Oneindia Malayalam News

ഡൽഹി : രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത വർധിപ്പിക്കാൻ ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. ഇതുസംബന്ധിച്ച് മഹാരാഷ്ട്ര, കേരളം, ഡൽഹി, കർണാടക എന്നീ സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും വാക്സിനേഷന്റ തോത് ഉയർത്തണമെന്നും ആളുകൾ കൂട്ടം കൂടുമ്പോൾ മുൻകരുതൽ സ്വീകരിക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം അയച്ച കത്തിലാണ് സംസ്ഥാനങ്ങൾക്ക് ഈ നിർദ്ദേശങ്ങൾ നൽകിയത്.

india

സംസ്ഥാനങ്ങളുടെ കോവിഡ് സാഹചര്യം വിലയിരുത്തി വരികയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തിൽ പറയുന്നു. കൂടുതൽ കൊവിഡ് കേസുകൾ ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കാനും സംസ്ഥാനങ്ങൾക്ക് നൽകിയ കത്തിൽ കേന്ദ്രം ആവശ്യപ്പെടുന്നു.

അതേസമയം, കേസുകൾ ഉയർന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യ രാജേഷ് ഭൂഷൻ 5 സംസ്ഥാനങ്ങൾക്ക് കത്തെഴുതിയിരുന്നു. ദിനം പ്രതി ഉയരുന്ന കൊവിഡ് കേസുകളുടെ എണ്ണത്തിൽ ആശങ്ക പ്രകടിപ്പിച്ചാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചത്. കേസുകളുടെ വർധനവിൽ ആശങ്ക രേഖപ്പെടുത്തി തമിഴ്നാട്, കേരളം, മഹാരാഷ്ട്ര, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രത്തിന്റെ കത്ത് അയച്ചത്.

ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളിൽ ഭൂരിഭാഗവും ഈ അഞ്ചു സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോട്ട് ചെയ്യുന്നത്. കൊവിഡ് ജാഗ്രതാ നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾ സ്വീകരിച്ച് മുന്നോട്ട് പോകണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. മഹാമാരിയ്ക്ക് എതിരായി ഇന്ത്യ മികച്ച രീതിയിലുള്ള പോരാട്ടമാണ് നടത്തിയത്. ഇതിന് പിന്നാലെ ഉണ്ടായ നേട്ടങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ജനങ്ങൾക്ക് അപകട സാധ്യത കണക്കിലെടുത്തുളള ജാഗ്രത നിർദ്ദേശങ്ങൾ നൽകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

ഇതിന്റെ ഭാഗമായി സംസ്ഥാനങ്ങൾ കർശനമായ നിരീക്ഷണം നടത്തുകയും മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് കേന്ദ്രത്തിന്റെ കത്തിൽ വ്യക്തമാക്കുന്നു. കേസുകളുടെ ഉയർന്ന വർധനവ് പ്രതിരോധിക്കാൻ സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ നടപടികൾ സ്വീകരിക്കാമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കത്തിൽ വ്യക്തമാക്കി. ഇതിന്റെ കൂട്ടായ പ്രവർത്തനങ്ങൾക്ക് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആവശ്യമായ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

കേരളത്തിൽ 2415 പേർ ഇന്ന് കൊവിഡ് ബാധിതർ; മാസ്ക് വേണം; ഉപയോഗം കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രികേരളത്തിൽ 2415 പേർ ഇന്ന് കൊവിഡ് ബാധിതർ; മാസ്ക് വേണം; ഉപയോഗം കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി

അതേസമയം, ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ എണ്ണവും വർധിക്കുകയാണ്. ഇന്ന് 7240 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്താകെ റിപ്പോർട്ട് ചെയ്തത്. അതായത്, പുതിയ കണക്കുകൾ പരിശോധിക്കുമ്പോൾ കഴിഞ്ഞ ദിവസത്തേക്കാൾ നാൽപ്പത് ശതമാനം വർധനവ് പ്രതിദിന കൊവിഡ് കേസുകളിൽ ഇന്ന് ഉണ്ടായതായി കാണാം. നിലവിലെ രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 32,498 ആണ്. 5233 കൊവിഡ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തു വിടുന്ന കണക്കുകൾ പ്രകാരം, 94 ദിവസത്തിന് ശേഷം ഇന്നലെ രാജ്യത്തെ കൊവിഡ് കേസുകൾ വീണ്ടും 5000 കടക്കുകയായിരുന്നു.

സ്റ്റൈൽ ലുക്കിൽ നടി മീരാ നന്ദൻ; ചിരിയാണ് മെയിൻ; വൈറലായി മാറിയ ചിത്രങ്ങൾ കാണാം

എന്നാൽ, ആശങ്ക പ്രകടിപ്പിച്ചുള്ള പ്രതി ദിന കൊവിഡ് കേസുകളുടെ റിപ്പോർട്ടുകളാണ് ഇപ്പോൾ കേരളത്തിൽ പുറത്തുവരുന്നത്. ഇന്നലെ സംസ്ഥാനത്ത് രണ്ടായിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2415 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5 മരണവും രോഗ ബാധയെ തുടർന്ന് കേരളത്തിൽ റിപ്പോർട്ട് ചെയ്തു. അതേസമയം, ഇക്കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് പോലെ എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികളും മരണവും. 796 പേർക്കാണ് എറണാകുളത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധയെ തുടർന്നുള്ള രണ്ടു മരണവും ജില്ലയിലുണ്ട്.

Recommended Video

cmsvideo
Covid 19| തുടര്‍ച്ചയായ മൂന്നാം ദിവസം 2000 കടന്ന് കോവിഡ് രോഗികള്‍ | *Kerala

English summary
covid updates: covid increases in India: Central government's alerts for 4 states including Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X