18 - 44 പ്രായക്കാർക്ക് കോവിഡ് വാക്സിന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം
മുൻഗണന ക്രമത്തിലാണ് രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം പുരോഗമിക്കുന്നത്
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം വ്യാപനത്തിനിടയിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തന്നെ മുന്നോട്ട് പോവുകയാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് വാക്സിനേഷനാണ്. വാക്സിൻ ക്ഷാമം അടക്കം നിലനിൽക്കുന്നുണ്ടെങ്കിലും പരമാവധി ആളുകളെ വാക്സിനേറ്റ് ചെയ്യാനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യപ്രവർത്തകർ. ഇതിന്റെ ഭാഗമായി യുവാക്കൾക്കും വാക്സിൻ വിതരണം ആരംഭിക്കാനൊരുങ്ങുകയാണ് സർക്കാർ.

മുൻഗണന ക്രമത്തിലാണ് രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം പുരോഗമിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യപ്രവർത്തകർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുന്നണി പോരാളികൾ, സമൂഹവുമായി നിരന്തരം ഇടപഴുകുന്നവർ എന്നിവർക്കും പിന്നീട് പ്രായമായവർക്കും കോവിഡ് വാക്സിൻ നൽകി. 18നും 44നും ഇടയിൽ പ്രായമുള്ള ഗുരുതര രോഗങ്ങളുള്ളവർക്കാണ് അടുത്ത ഘട്ടത്തിൽ വാക്സിൻ വിതരണം നടത്തിയത്. ഇപ്പോൾ ഗുരുതര രോഗമില്ലാത്ത 18നും 44നും ഇടയിൽ പ്രായമുള്ളവർക്കും വാക്സിന് രജിസ്റ്റർ ചെയ്യാം.
കോവിഡ് വാക്സിൻ രജിസ്ട്രേഷനായുള്ള കോവിൻ (CoWIN) എന്ന സൈറ്റിൽ ഈ വിഭാഗത്തിൽപ്പെട്ടവർക്കും രജിസ്ട്രേഷനുള്ള ഫീച്ചർ കൂട്ടിച്ചേർത്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. എന്നിരുന്നാലും, ഈ സമയത്ത് സർക്കാർ കോവിഡ് വാക്സിനേഷൻ സെന്ററുകൾക്ക് (സിവിസി) മാത്രമേ വാക്സിനേഷൻ നടക്കൂ.
സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ
അതേസമയം വളരെ പെട്ടെന്ന് തന്നെ ഇന്ത്യയിലെ പരമാവധി ജനങ്ങൾക്ക് കൊവിഡ് പ്രതിരോധ വാക്സിൻ നൽകണമെന്ന് യുഎസ് സാംക്രമികരോഗ വിദഗ്ധനും വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവുമായ ഡോ. ആന്റണി ഫൗചി. ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് ഫൗസി ഇക്കാര്യം വ്യക്തമാക്കിയത്. നിർഭാഗ്യവശാൽ നമ്മൾ പ്രതീക്ഷിച്ചത്ര ആളുകൾക്ക് വാക്സിനേഷൻ നൽകാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല.
ജനസംഖ്യയുടെ 3 ശതമാനം പേരാണ് ഇതുവരെ വാക്സിനെടുത്ത്. പത്ത് ശതമാനത്തോളം പേർ വാക്സിൻ ഒന്നാം ഡോസും എടുത്തു. എല്ലാവർക്കും വാക്സിൻ ലഭ്യമായി എന്ന് ഉറപ്പാക്കുന്നത് വരെ ജനങ്ങൾ മാസ്ക് ധരിക്കുന്നത് തുടരണമെന്നും ഫൗസി പറഞ്ഞു.
നാടന്‍ സുന്ദരിയായി തിളങ്ങി സായ് പല്ലവി; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications