Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്ക്ഡൗണ്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി; ദേശീയ നയം തയ്യാറാക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

ദില്ലി: കൊറോണ വ്യാപനം അതിവേഗം നടക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുത്തണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന വിഷയത്തില്‍ രണ്ടാഴ്ചയ്ക്കകം ദേശീയ തലത്തില്‍ നയം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ആ നയം സംസ്ഥാനങ്ങള്‍ക്കും പിന്തുടരാം. അതുവരെ ഒരു രോഗിക്കും ചികില്‍സ നിഷേധിക്കുന്നില്ല എന്ന് ഉറപ്പാക്കണമെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

s

ആശുപത്രിയില്‍ കിടന്നു ചികില്‍സിക്കാനുള്ള അവസരമില്ല എന്നതാണ് വലിയ വെല്ലുവിളി. ദേശീയ ദുരന്ത നിവാരണ നിയമം അടിസ്ഥാനമാക്കി ഇക്കാര്യത്തില്‍ നയം രൂപീകരിക്കണം. ഓക്‌സിജന്‍ മതിയായ അളവില്‍ സ്‌റ്റോക്കുണ്ട് എന്ന് ഉറപ്പാക്കണം. ദില്ലിയിലേക്ക് ആവശ്യമായ ഓക്‌സിജന്‍ മെയ് മൂന്നിന് രാത്രിക്കകം എത്തിക്കണം. വലിയ ആള്‍ക്കൂട്ടം ചേരുന്നതും രോഗ വ്യാപനത്തിന് കാരണമായ പരിപാടികളും നിരോധിക്കണം. പൊതുജന ക്ഷേമം അടിസ്ഥാനമാക്കി ലോക്ക്ഡൗണ്‍ പരിഗണിക്കാമെന്നും സുപ്രീംകോടതി കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും വ്യക്തമാക്കി.

കൊവിഡ്19: ഇന്ത്യയില്‍ മൂന്നാം ഘട്ട കൊവിഡ് വാക്‌സിനേഷന്‍ നടന്നുകൊണ്ടിരിക്കുന്നു

ഹര്‍ജി വീണ്ടും പരിഗണിക്കുക മെയ് 10നാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ക്ക് പ്രതിസന്ധിയുണ്ടാകുന്നില്ല എന്ന് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. രാജ്യത്ത് കൊറോണ രോഗം വ്യാപിക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും രോഗ വ്യാപനമുണ്ട്. കേരളത്തില്‍ പ്രതിദിനം 30000ത്തിന് മുകളിലാണ് രോഗികള്‍. മെയ് നാല് മുതല്‍ ഒമ്പത് വരെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, ദേശവ്യാപകമായ ലോക്ക്ഡൗണ്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കില്ല എ്ന്നാണ് വിവരം. പകരം സംസ്ഥാനങ്ങളിലും രോഗവ്യാപനം സങ്കീര്‍ണണായ ജില്ലകളിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സാധ്യതയെന്നും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

വെള്ള വസ്ത്രത്തില്‍ മാലാഖയെ പോലെ തിളങ്ങി ആലിയ ബട്ട്; വൈറല്‍ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+