Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്രയിലും ദില്ലിയിലും ഞായറാഴ്ച പ്രതിദിന കേസുകളില്‍ റെക്കോര്‍ഡ് വര്‍ധനവ്

ദില്ലി: കേരളത്തിന് പിന്നാലെ ദില്ലിയിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകളില്‍ ഏറ്റവും വലിയ പ്രതിദിന വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ 25,462 കേസുകളും 161 മരണങ്ങളും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ഇത് യഥാക്രമം 68,631ഉം 503മാണ്. കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാംതരംഗത്തിലും ദില്ലിയും മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടാവുന്നത്. വ്യാപനം തടയുന്നതിനായി ഇരുസംസ്ഥാനങ്ങളിലും കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ദില്ലിയില്‍ പലയിടത്തും ഓക്സിജന്‍ സിലിണ്ടറുകള്‍ ലഭ്യമല്ല. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തന്നെ ഈ വിഷയം ഏറ്റെടുത്ത് രംഗത്ത് വന്നിട്ടുണ്ട്. ദില്ലിക്ക് വേണ്ട ഓക്സിജന്‍ ക്വാട്ട കേന്ദ്ര സര്‍ക്കാര്‍ മറ്റിടങ്ങളിലേക്ക് മാറ്റിവിട്ടെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. "ഡെൽഹി രൂക്ഷമായ ഓക്സിജൻ ക്ഷാമം നേരിടുന്നു. കുത്തനെ വർദ്ധിക്കുന്ന കേസുകൾ കണക്കിലെടുക്കുമ്പോൾ, സാധാരണയുള്ള വിതരണത്തേക്കാള്‍ കൂടിയ തോതില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ ആവശ്യമാണ്. എന്നാല്‍ വിതരണം വർദ്ധിപ്പിക്കുന്നതിനുപകരം, സാധാരണ ഗതിയിലുള്ള വിതരണം കുത്തനെ കുറയ്ക്കുകയും ദില്ലിയുടെ ക്വാട്ട മറ്റ് സംസ്ഥാനങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തു "- അരവിന്ദ് കെജ്രിവാള്‍ ട്വീറ്റിലൂടെ പറഞ്ഞു.

corona

ധവാനെ പിടിച്ചു കെട്ടാനായില്ല, ഡൽഹിയ്ക് മികച്ച വിജയം

കോവിഡ് -19 ന്റെ മൂന്നാം തരംഗം ഉടൻ തന്നെ മഹാരാഷ്ട്രയില്‍ പ്രതീക്ഷിക്കുന്നുവെന്നായിരുന്നു സംസ്ഥാന കാബിനറ്റ് മന്ത്രിയും യുവ ശിവസേന നേതാവുമായ ആദിത്യ താക്കറെ ഇന്ന് വൈകുന്നേരം പ്രതികരിച്ചത്. അതേസമയം, കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

അടിപൊളി ലുക്കിൽ വന്ദന ബ്രുന്ദ; പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    Covid restrictions tightened in Kozhikode corporation | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+