കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദയവുചെയ്ത് തിരിച്ച് വീട്ടിൽ പോകൂ, യാത്രക്കാർക്ക് മുന്നിൽ കൈ കൂപ്പി പൊട്ടിക്കരഞ്ഞ് പോലീസുകാരൻ!

Google Oneindia Malayalam News

ചെന്നൈ: കൊവിഡ് വ്യാപനം തടയാന്‍ 21 ദിവസത്തെ രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 21 ദിവസം രാജ്യത്തെ മുഴുവന്‍ ആളുകളും വീടുകളില്‍ നിന്ന് പുറത്തിറങ്ങാതിരിക്കണം എന്നാണ് നിര്‍ദേശം. എന്നാല്‍ കേരളത്തില്‍ അടക്കം ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ല. പോലീസ് ശക്തമായി രംഗത്തുണ്ടെങ്കിലും നിരവധി പേരാണ് വാഹനങ്ങളുമായി റോഡിലേക്ക് ഇറങ്ങുന്നത്.

Recommended Video

cmsvideo
യാത്രക്കാർക്ക് മുന്നിൽ കൈ കൂപ്പി പൊട്ടിക്കരഞ്ഞ് പോലീസുകാരൻ | Oneindia Malayalam

പലരേയും പോലീസ് ബോധവല്‍ക്കരിച്ച ശേഷം മടക്കി വിടുകയാണ്. ചിലയിടത്ത് പോലീസിന് ലാത്തി ഉപയോഗിക്കേണ്ടതായും വന്നിട്ടുണ്ട്. അതിനിടെ ചെന്നൈയില്‍ നിന്നുളള ഒരു ലോക്ക് ഡൗണ്‍ കാഴ്ച വൈറലായിരിക്കുകയാണ്. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ മറി കടന്ന് ചെന്നൈയില്‍ നിരവധി പേരാണ് റോഡില്‍ ഇറങ്ങിയത്. ഇവരോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുന്നതിനിടെ ഒരു പോലീസുകാരന്‍ പൊട്ടിക്കരയുന്ന ദൃശ്യമാണ് വൈറലായിരിക്കുന്നത്.

പോളിമര്‍ ന്യൂസാണ് ഈ സങ്കട ദൃശ്യം പുറത്ത് വിട്ടിരിക്കുന്നത്. ബൈക്കിലെത്തിയ യാത്രക്കാരോട് വീട്ടിലേക്ക് തിരികെ പോകാനാണ് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍ കൂപ്പുകൈകളോടെ ആവശ്യപ്പെടുന്നത്. ദയവായി വീട്ടിലിരിക്കൂ. പുറത്തേക്ക് ഇറങ്ങാതിരിക്കൂ. അത് മാത്രമാണ് നിങ്ങളോട് പറയുന്നത്. എനിക്ക് വേണ്ടിയല്ല ഈ നാടിന് വേണ്ടിയാണ് പറയുന്നത്. ദയവ് ചെയ്ത് മടങ്ങിപ്പോകൂ. നിങ്ങളോട് അപേക്ഷിക്കുകയാണ്. കാല് പിടിച്ച് പറയാനും തയ്യാറാണ്. മറ്റൊരു വഴി അറിയില്ല. നമ്മുടെ നാട് നാശത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. സാഹചര്യത്തിന്റെ ഗൗരവം എല്ലാവരും മനസ്സിലാക്കൂ എന്നാണ് അദ്ദേഹം പറയുന്നത്.

Corona

അത് വഴി പോകുന്ന ഓരോ ബൈക്ക് യാത്രക്കാരേയും തടഞ്ഞ് നിര്‍ത്തി പോലീസുകാരന്‍ ഇക്കാര്യം ആവര്‍ത്തിക്കുന്നുണ്ട്. വളരെ കുറച്ച് പേര്‍ മാത്രമാണ് മടങ്ങിപ്പോകാന്‍ തയ്യാറായത്. ഭൂരിപക്ഷം പേരും പോലീസുകാരനെ മറികടന്ന് യാത്ര തുടരുകയാണ് ചെയ്തത്. ഇതോടെയാണ് പോലീസുകാരന് നിയന്ത്രണം വിട്ടത്. പൊട്ടിക്കരഞ്ഞു കൊണ്ട് യാത്രക്കാരോട് വീടുകളിലേക്ക് മടങ്ങിപ്പോകാനാണ് അദ്ദേഹം പിന്നീട് ആവശ്യപ്പെട്ടത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

തമിഴ്‌നാട്ടില്‍ ഇന്ന് മൂന്ന് കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 38 ആയി ഉയര്‍ന്നു. കേരളത്തിലും പോലീസിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ പലരും തയ്യാറാകുന്നില്ല. പെരുമ്പാവൂരില്‍ രണ്ട് യുവാക്കള്‍ പോലീസുകാരെ കയ്യേറ്റം ചെയ്യുക പോലുമുണ്ടായി. ചെമ്പറക്കിയിലാണ് സംഭവം. ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ച് ബൈക്കുമായി ഇറങ്ങിയ യുവാക്കളെ പോലീസ് വഴിയില്‍ തടഞ്ഞു. തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കമാണ് കയ്യേറ്റത്തില്‍ എത്തിയത്. യുവാക്കളെ തടിയിട്ടപറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസിനോട് സഹകരിക്കാന്‍ ആവശ്യപ്പെട്ട് നടന്‍ മമ്മൂട്ടി രംഗത്ത് വന്നിട്ടുണ്ട്. റോഡില്‍ വാഹനങ്ങള്‍ക്ക് മുന്നില്‍ കൂപ്പുകൈകളോടെ നില്‍ക്കുന്ന ട്രാഫിക് പോലീസുകാരുടെ ചിത്രം പങ്ക് വെച്ച് മമ്മൂട്ടി കുറിച്ചിരിക്കുന്നത് ഉത്തരവാദിത്തത്തോടെ പെരുമാറൂ എന്നാണ്.

English summary
Covid19: Video of Traffic police officer begging goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X