കൊവിഷീല്‍ഡ് വാക്സിന് സര്‍ക്കാരിന് 200 രൂപയ്ക്ക്, പൊതുജനങ്ങള്‍ക്ക് 1000 രൂപ; അദാര്‍ പൂനാവാല
ദില്ലി: രാജ്യത്ത് രണ്ട് കൊവിഡ് വാക്സിനുകള്‍ക്ക് അനുമതി നല്കാന് തിരുമാനിച്ചതായി ഡിജിസിഐ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച കൊവിഷീല്‍ഡിനും ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിനുമാണ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്. വിദഗ്ദസമിതി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഇക്കാര്യം ഡിജിസിഐ പ്രഖ്യാപിച്ചത്.
അഞ്ച് കോടി കൊവിഷീല്‍ഡ് വാക്സിന് നിര്‍മ്മിക്കാനാണ് ഡിജിസിഐ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. അനുമതി ലഭിച്ചതിന് പിന്നാലെ വാക്സിന്റെ വില എത്രയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കൊവിഷീല്‍ഡിന്റെ നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. കൊവിഷീല്‍ഡ് വാക്സിന് സര്‍ക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങള്‍ക്ക് 1000 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് സിഇഒ അദാര്‍ പൂനാവാല അറിയിച്ചു. കൊവിഷീല്‍ഡ് വാക്സിന് 100 ശതമാനം സുരക്ഷിതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോള്‍ ഞങ്ങള്‍ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നില്ല. സൗദി ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളുമായി കയ്യൊപ്പുണ്ട്. കുറച്ച് ആഴ്ചകള്‍ക്ക് ശേഷമേ കയറ്റുമതി അനുമതിക്കായി സര്‍ക്കാരിനെ സമീപിക്കും. 68 രാജ്യങ്ങളിലേക്ക് വാക്സിന് എത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. സംസ്ഥാനങ്ങള്‍ക്ക് വാക്സിന് കൈപ്പറ്റാന്‍ സാധിക്കുന്നിടത്ത് അത് കമ്പനി എത്തിക്കുമെന്നും പൂനാവാല പറഞ്ഞു. നിലവില്‍ 4-5 കോടി വാക്സിനുകള്‍ കമ്പനി നിര്‍മ്മിച്ചിട്ടുണ്ടെന്നും മിനിറ്റില്‍ 5000ഓളം വാക്സിന് നിര്‍മ്മിക്കാന്‍ കമ്പനിക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, രാജ്യത്ത് വ്യാപക ഉപയോഗത്തിനുള്ള അനുമതി കൊവിഷീല്‍ഡിന് മാത്രമേ ഉണ്ടാകുകയുള്ളൂവെന്നാണ് സൂചന. ആദ്യഘട്ടത്തില്‍ മൂന്ന് കോടി പേര്‍ക്കാകും വാക്സിന് വിതരണം ചെയ്യുക. ഒരു കോടി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ട് കോടി പോലീസ്, പ്രതിരോധ സേനാംഗങ്ങള്‍,മറ്റ് മുന്നണി പോരാളികള്‍ക്കുമായിരിക്കും വാക്സിന് വിതരണം ചെയ്യുക.
ഇവര്‍ക്ക് വാക്സിന് വിതരണം സൗജന്യമായിട്ടായിരിക്കും. വാക്സിന് പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. അടിയന്തിര ഉപയോഗത്തിന് അനുമതി നല്കിയ രണ്ട് വാക്സിനുകളും ഇന്ത്യയില്‍ നിര്മ്മിച്ചവയാണെന്നതില് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കൊവാക്സിൻ നിർമ്മിക്കാൻ ഭാരത് ബയോടെക്കിന് അനുമതി നല്കി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ
ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പ്: എല്ലാ സീറ്റുകളിലും മത്സരിക്കും, ബിജെപിയെ തറപറ്റിക്കും ആം ആദ്മി
കൊവിഡ് വാക്സിന് ആദ്യം ആര്‍ക്കൊക്കെ; എങ്ങനെ രിജസ്റ്റര്‍ ചെയ്യാം; അറിയേണ്ടതെല്ലാം
കോവാക്സിൻ തൽക്കാലം ഉപയോഗിക്കില്ല: ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കിയ ശേഷം മാത്രമെന്ന് എയിംസ് മേധാവി