• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പശു ഓക്‌സജിന്‍ പുറത്തേക്ക് വിടുന്നു, മഴ പെയ്യുന്നത് പശുവിന്‍ നെയ്യ് കാരണം, ഞെട്ടിച്ച് അലഹബാദ് ജഡ്ജി

Google Oneindia Malayalam News

ദില്ലി: പശു ഓക്‌സിജന്‍ പുറന്തള്ളുകയും ശ്വസിക്കുകയും ചെയ്യുന്നു. പരാമര്‍ശം കേട്ടിട്ട് ബിജെപി നേതാക്കളാരെങ്കിലുമാവും എന്ന് കരുതി പുച്ഛിക്കാന്‍ വരട്ടെ. ഇത് പറഞ്ഞിരിക്കുന്നത്. അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവാണ്. ഇത് ആദ്യമായിട്ടല്ല, ശേഖര്‍ കുമാര്‍ യാദവ് ഇത്തരം ഞെട്ടിപ്പിക്കുന്ന 'ശാസ്ത്ര സത്യങ്ങള്‍' പറയുന്നത്. നേരത്തെ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നായിരുന്നു ശേഖര്‍ കുമാറിന്റെ ആവശ്യം. ഇതേ വിധിയിലാണ് കൂടുതലായി ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഇപ്പോള്‍ പറഞ്ഞത് അതിനേക്കാള്‍ ഒക്കെ വിവാദമായിരിക്കുകയാണ്. ഓക്‌സിജന്‍ ശ്വസിക്കുന്നതും പുറന്തള്ളുന്നതുമായ ഏക ജീവിയാണ് പശുവെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നുവെന്നാണ് ജസ്റ്റിസിന്റെ പരാമര്‍ശം.

ബിജെപി നേതാക്കളാണ് ഇത് പറഞ്ഞതെങ്കിലും ആര്‍ക്കും പ്രശ്‌നമുണ്ടാകില്ലായിരുന്നു. ഇതിപ്പോ കോടതിയില്‍ കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിയായി പോയി. ഇതുകൊണ്ടൊന്നും പരാമര്‍ശം തീര്‍ന്നിട്ടില്ല. 12 പേജ് വരുന്ന ഉത്തരവായിട്ടാണ് ഇത് ഇറങ്ങിയിരിക്കുന്നത്. പശുവിന്റെ പാലില്‍ നിന്നുണ്ടാക്കുന്ന നെയ്യ് കൊണ്ടാണ് ഹോമങ്ങള്‍ നടത്തുന്നതെന്നും, ആ ഹോമങ്ങളില്‍ നിന്നുയരുന്ന പുക സൂര്യരശ്മികള്‍ പ്രത്യേക ഊര്‍ജം തന്നെ നല്‍കുമെന്നാണ് ജഡ്ജിയുടെ കണ്ടെത്തല്‍. ഭൂമിയില്‍ മഴയ്ക്ക് കാരണമാകുന്നതെന്ന് ഈ പ്രത്യേക ഊര്‍ജം കാരണമാണെന്നും ശേഖര്‍ കുമാര്‍ പറഞ്ഞു. അതേസമയം ജഡ്ജിയുടെ വിവാദ പരാമര്‍ശത്തിനെതിരെ കോടതിയില്‍ നിന്ന് വിമര്‍ശനമൊന്നും വന്നിട്ടില്ല.

പശുവിന്റെ പാലും, തൈരും, നെയ്യും, മൂത്രവും, ചാണകവും ഉപയോഗിച്ച് ഉണ്ടാക്കുന്ന പഞ്ചഗവ്യം ചികിത്സിച്ച് ഭേദമാക്കാന്‍ പോലും സാധിക്കാത്ത രോഗങ്ങള്‍ക്കും മരുന്നാണെന്നും അദ്ദേഹം പറഞ്ഞു. ഗോവധത്തിന് അറസ്റ്റിലായ യുപിയിലെ സമ്പലില്‍ നിന്നുള്ള വ്യക്തിക്ക് ജാമ്യം നിഷേധിച്ച് കൊണ്ടുള്ള വിധിയിലാണ് ഇങ്ങനൊരു പരാമര്‍ശം ജസ്റ്റിസ് നടത്തിയത്. സാധാരണ ബിജെപി നേതാക്കളില്‍ കണ്ടുവരുന്ന പരാമര്‍ശങ്ങള്‍ ബിജെപി നടത്തുന്നതാണ്. ഇത് ഉന്നത നീതി പീഠത്തില്‍ ഇരുന്ന വ്യക്തി തന്നെ നടത്തിയത് ഗൗരവമേറിയ കാര്യമാണ്. സുപ്രീം കോടതിയില്‍ വരെ ഇതിനെതിരെ പരാതി പോകാനുള്ള സാധ്യത ശക്തമാണ്. ജാമ്യം നല്‍കാതിരിക്കാനുള്ള കാരണമായി ഇത്തരം കാര്യങ്ങള്‍ ഒരിക്കലും പറയാനും പാടില്ല.

നേരത്തെ ഹിന്ദു വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും സൂചകമാണ് പശുവെന്ന് ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞിരുന്നു. ഇത് വലിയ വിവാദമായിരുന്നു. നിലവിലെ സാഹചര്യം പരിശോധിക്കുമ്പോള്‍ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും, ഗോസംരക്ഷണം ഹിന്ദുക്കളുടെ മൗലികാവകാശമായി മാറ്റണമെന്നും ജഡ്ജി ആവശ്യപ്പെട്ടു. ഒരു രാജ്യത്തിന്റെ സംസ്‌കാരത്തിനം വിശ്വാസത്തിനും പരിക്കേറ്റാല്‍, ആ രാജ്യം ദുര്‍ബലമാകും. എത്രയും പെട്ടെന്ന് പശുവിനായുള്ള നിയമം കൊണ്ടുവരണം. പശുക്കളെ മുറിവേല്‍പ്പിക്കുന്നവരെ നേരിടാന്‍ കര്‍ശനമായ നിയമം കൊണ്ടുവരണമെന്നും ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞു.

ഏതെങ്കിലും ഒരു വിഭാഗത്തിനെതിരെയായിരുന്നില്ല ജഡ്ജിയുടെ പരാമര്‍ശം. പക്ഷേ അത്തരം ലക്ഷ്യങ്ങള്‍ ഉള്ളതാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ജാവേദ് എന്നയാളുടെ ജാമ്യാപേക്ഷയായിരുന്നു കോടതി പരിഗണിച്ചിരുന്നത്. ഗോവധത്തിനും അതിന്റെ മാംസം ഭക്ഷിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. അതേസമയം പശുവിന് ഓക്‌സജിന്‍ പുറന്തള്ളാനുള്ള കഴിവുണ്ടെന്ന് പറയുന്ന ആദ്യത്തെയാളല്ല ശേഖര്‍ കുമാര്‍ യാദവ്. പശു ഓക്‌സിജനാണ് പുറന്തള്ളുന്നതെന്നും, അല്ലാതെ കാര്‍ബണ്‍ ഡയോക്‌സൈഡ് അല്ലെന്നും, ഇത്തരത്തിലുള്ള ഏക മൃഗമാണ് പശുവെന്നും, മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്താണ് പറഞ്ഞത്.

പെര്‍ഫെക്ട് ഓകെ; മോഹന്‍ലാലിനൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് കല്യാണി പ്രിയദര്‍ശന്‍

അതേസമയം ജസ്റ്റിസ് യാദവ് ആര്യ സമാജം സ്ഥാപകന്‍ ദയാനന്ദ സരസ്വതിയുടെ ഒരു വാക്യവും വിധിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഒരു പശു ജീവിക്കുന്ന കാലയളവില്‍ 800 പേര്‍ക്കോളം പാല്‍ നല്‍കുന്നു, എന്നാല്‍ അതിന്റെ ഇറച്ചി വെറും 80 പേര്‍ക്ക് മാത്രമാണ് ഭക്ഷിക്കാനാവുക. പശുവിനെയോ കാളയെയോ കൊല്ലുന്നത് മനുഷ്യനെ കൊല്ലുന്നതിന് സമാനമാണെന്ന് യേശു ക്രിസ്തു പറഞ്ഞിട്ടുണ്ടെന്നും യാദവ് പയുന്നു. ബീഫോ പശുവിറച്ചിയോ കഴിക്കാനുള്ളത് മൗലികാവകാശമാണെന്ന് ഒരിക്കലും പറയാനാവില്ല. ജീവിക്കാനുള്ള അ വകാശം മറ്റൊരാളുടെ ഭക്ഷണത്തോടുള്ള അഭിനിവേശം കാരണം തട്ടിയെടുക്കാനാവില്ലെന്നും ജഡ്ജി പറഞ്ഞു.

cmsvideo
  Govt Should Make Cow National Animal, Give it Fundamental Rights: Allahabad HC
  English summary
  cow exhales oxygen, ghee used in yajnas causes rain claimes allahabad hc judge
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X