കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോരക്ഷകരുടെ ഗുണ്ടായിസം! പശുക്കടത്തിന്റെ പേരിൽ 25 യുവാക്കളെ കെട്ടിയിട്ട് മർദ്ദിച്ചു, വീഡിയോ വൈറൽ!

Google Oneindia Malayalam News

ഭോപ്പാല്‍: രാജ്യത്ത് വീണ്ടും പശുവിന്റെ പേരില്‍ ഗോരക്ഷകരുടെ ഗുണ്ടായിസം. മധ്യപ്രദേശിലെ സാവാലികേഡ ഗ്രാമത്തിലാണ് ഗോരക്ഷക ഗുണ്ടകള്‍ യുവാക്കളെ കെട്ടിയിട്ട് മര്‍ദിച്ചത്. 25 യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരില്‍ 15 പേരെ നിരയായി ഒരു ചങ്ങലയില്‍ കെട്ടിയിട്ട ശേഷം ഗോ മാതാ കീ ജയ് എന്ന് വിളിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

രാഹുലിന് പിന്നാലെ പ്രിയങ്കയും, ഉടൻ രാജി വെച്ച് പുറത്തേക്കെന്ന് സൂചന! കടിച്ച് തൂങ്ങി മുതിർന്നവർ!രാഹുലിന് പിന്നാലെ പ്രിയങ്കയും, ഉടൻ രാജി വെച്ച് പുറത്തേക്കെന്ന് സൂചന! കടിച്ച് തൂങ്ങി മുതിർന്നവർ!

മഹാരാഷ്ട്രയിലേക്ക് കന്നുകാലികളെ കടത്തുകയാണ് എന്ന് ആരോപിച്ചാണ് യുവാക്കളെ ഗോരക്ഷക ഗുണ്ടകര്‍ മര്‍ദ്ദനത്തിന് ഇരയാക്കിയത്. ഖണ്ഡ്വാ പോലീസ് സ്‌റ്റേഷനിലേക്ക് പരേഡായാണ് നൂറോളം വരുന്ന ആളുകള്‍ യുവാക്കളെ രണ്ട് കിലോമീറ്റര്‍ നടത്തിച്ച ശേഷം എത്തിച്ചത്. അക്രമികള്‍ തന്നെയാണ് വീഡിയോ ചിത്രീകരിച്ച ശേഷം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.

cow

25 അംഗ സംഘത്തില്‍ ആറ് പേര്‍ മുസ്ലീംകളാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിയമവിരുദ്ധമായാണ് യുവാക്കള്‍ കാലികളെ കടത്തിയത് എന്ന് പോലീസ് സൂപ്രണ്ട് ശിവ് ദയാല്‍ സിംഗ് വ്യക്തമാക്കി. ഇവര്‍ക്കെതിരെ ഗോസംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കൂടാതെ യുവാക്കളെ മര്‍ദ്ദിച്ച ആളുകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പശുവിനെ കടത്താന്‍ ഉപയോഗിച്ച 21 ട്രക്കുകളും പോലീസ് പിടിച്ചെടുത്തു.

യു പ്രതിഭ എംഎൽഎയുടെ മുൻ ഭർത്താവ് ഹരി തൂങ്ങി മരിച്ച നിലയിൽ! ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി!യു പ്രതിഭ എംഎൽഎയുടെ മുൻ ഭർത്താവ് ഹരി തൂങ്ങി മരിച്ച നിലയിൽ! ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി!

മധ്യപ്രദേശ് ഗോവധ നിരോധന നിയമം നിലനില്‍ക്കുന്ന സംസ്ഥാനമാണ്. ഗോസംരക്ഷണത്തിന്റെ പേരില്‍ അക്രമം നടത്തുന്നവരെ പൂട്ടാന്‍ നിയമം ശക്തമാക്കാന്‍ കമല്‍നാഥ് സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെയാണ് പശുവിന്റെ പേരില്‍ വീണ്ടും അക്രമം നടക്കുന്നത്. ഗോവധ നിരോധന നിയമം ഭേദഗതി ചെയ്താണ് പുതിയ നിയമം സര്‍ക്കാര്‍ കൊണ്ട് വരുന്നത്. ഗോരക്ഷകര്‍ എന്ന പേരില്‍ അക്രമം നടത്തി പ്രതികളാക്കപ്പെടുന്നവര്‍ക്ക് ഇനി മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയാണ് തടവ് ശിക്ഷ ലഭിക്കുന്ന തരത്തിലാണ് നിയമ ഭേദഗതി.

English summary
A group of 25 men attacked by Cow Vigilants in Madhya Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X