കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനയ്യയെ പിടിച്ച് നിർത്താൻ നോക്കിയത് കേരള ഘടകം, ഓഫറായി കേരളത്തിലെ രാജ്യസഭാ സീറ്റ് വരെ

Google Oneindia Malayalam News

തിരുവനന്തപുരം: യുവ നേതാവ് കനയ്യ കുമാറിന്റെ പാര്‍ട്ടി മാറ്റം സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും വലിയ ചര്‍ച്ച ആയിരിക്കുകയാണ്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ഭാവിയെ ചലിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടൊരു നേതാവാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.

കോണ്‍ഗ്രസ് വന്‍ വാഗ്ദാനങ്ങള്‍ ആണ് കനയ്യ കുമാറിന് മുന്നില്‍ വെച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കനയ്യയെ സിപിഐയില്‍ തന്നെ പിടിച്ച് നിര്‍ത്താന്‍ പാര്‍ട്ടിയും വലിയ ഓഫറുകള്‍ മുന്നോട്ട് വെച്ചിരുന്നു.

അമിത് ഷായെ കണ്ട പിന്നാലെ അമരീന്ദറിന്റെ വന്‍ പ്രഖ്യാപനം; കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കും, പക്ഷേ...അമിത് ഷായെ കണ്ട പിന്നാലെ അമരീന്ദറിന്റെ വന്‍ പ്രഖ്യാപനം; കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കും, പക്ഷേ...

1

ദേശീയ രാഷ്ട്രീയത്തില്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ് കടന്ന് പോകുന്നത്. പ്രമുഖ നേതാക്കളടക്കമുളളവര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്നത് പതിവായിരിക്കുകയാണ്. രാഹുല്‍ ഗാന്ധി അധ്യക്ഷ പദം ഒഴിഞ്ഞതിന് ശേഷം നേതൃത്വത്തിലുളള അനിശ്ചിതത്വം ഇതുവരെ പരിഹരിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. കനയ്യയെ പോലുളള യുവ നേതാക്കളെ പാര്‍ട്ടിയില്‍ എത്തിക്കുന്നതിലൂടെ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കും എന്നാാണ് കോണ്‍ഗ്രസ് നേതൃത്വം കണക്ക് കൂട്ടുന്നത്.

അതീവ ഗ്ലാമറസില്‍ ശാലു മേനോന്‍; ഹോട്ട് ലുക്കാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

2

ബീഹാര്‍ മുഖ്യമന്ത്രി പദവി അടക്കമാകാം കനയ്യയ്ക്ക് മുന്‍പില്‍ രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്ന വാഗ്ദാനം എന്നാണ് സിപിഐ നേതാക്കള്‍ പറയുന്നത്. കനയ്യ രാജ്യത്തെ ഇടതുപക്ഷത്തിന് ഏറെ പ്രതീക്ഷയുളള തീപ്പൊരി നേതാവായിരുന്നു. ഇടതുപക്ഷം തീരെ ദുര്‍ബലമായിരിക്കുന്ന കാലഘടത്തില്‍ കനയ്യയെ പോലുളള യുവനേതാക്കള്‍ ഇടത്തോട് കൂടുതല്‍ യുവാക്കളെ എത്തിക്കും എന്നായിരുന്നു പാര്‍ട്ടിയുടെ പ്രതീക്ഷ. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതൃസ്ഥാനത്ത് ഉളളപ്പോള്‍ മുതല്‍ രാജ്യശ്രദ്ധ നേടിയ നേതാവാണ്.

3

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബെഗുസരായി മണ്ഡലത്തില്‍ നിന്നും കനയ്യ മത്സരിച്ചിരുന്നു. വലിയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. സിപിഐ ബീഹാര്‍ ഘടകവുമായുളള പ്രശ്‌നങ്ങളാണ് പാര്‍ട്ടിയില്‍ നിന്നും പുറത്തേക്ക് കനയ്യ വഴി വെട്ടാനുളള കാരണം. കനയ്യയെ പാര്‍ട്ടിയില്‍ തന്നെ പിടിച്ച് നിര്‍ത്തണമായിരുന്നു എന്നാണ് ഒരു വിഭാഗം നേതാക്കള്‍ കരുതുന്നു. ബീഹാറിലും രാജ്യമെമ്പാടും പാര്‍ട്ടിക്ക് കരുത്ത് പകരാന്‍ കനയ്യയ്ക്ക് സാധിക്കുമായിരുന്നു എന്നാണ് ഒരു വിഭാഗം കരുതുന്നത്.

4

കനയ്യ പാര്‍ട്ടി വിടാതിരിക്കാന്‍ സിപിഐയുടെ കേരള ഘടകം രാജ്യസഭാ സീറ്റ് വരെ വാഗ്ദാനം നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കനയ്യ സിപിഐയില്‍ തന്നെ തുടരണം എന്നുളള ആഗ്രഹം കൂടുതലും കേരളത്തിലെ നേതാക്കള്‍ക്ക് ആയിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വമും കനയ്യയുടെ അടുത്ത സുഹൃത്തും എഐഎസ്എഫ് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പി സന്തോഷ് കുമാറും അടക്കമുളള നേതാക്കള്‍ അനുനയത്തിന് ശ്രമിച്ചിരുന്നു.

5

ബീഹാര്‍ ഘടകവുമായുളള കനയ്യയുടെ പ്രശ്‌നം പരിഹരിക്കണം എന്ന് പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. ബിനോയ് വിശ്വം കനയ്യയുമായി നേരിട്ട് സംസാരിക്കുകയും ചെയ്തു. കേരളത്തില്‍ ഇനി ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ സിപിഐക്കുളള ഒരു സീറ്റ് കനയ്യയ്ക്ക് നല്‍കാനും നേതാക്കള്‍ തയ്യാറായിരുന്നു. എന്നാല്‍ അതിനൊന്നും കാത്ത് നില്‍ക്കാതെ കനയ്യ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിന് കൈ കൊടുക്കുകയായിരുന്നു.

6

കനയ്യ കോണ്‍ഗ്രസില്‍ ചേര്‍ന്നത് സിപിഐ നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കിയിട്ടുണ്ട്. സിപിഐയുടെ ഇന്നത്തെ ശൈലിക്ക് വേഗം പോരെന്നും ഇന്നത്തെ ഇന്ത്യയില്‍ ഇഴഞ്ഞാല്‍ പോര, ഓടുകയാണ് വേണ്ടത് എന്നുമാണ് കനയ്യയുടെ പ്രതികരണം. കനയ്യയ്ക്കും മുന്‍പും സിപിഐ ഉണ്ടെന്നും കനയ്യ പോയാലും പാര്‍ട്ടി നിലനില്‍ക്കും എന്നുമാണ് ഡി രാജയുടെ പ്രതികരണം. കനയ്യ സിപിഐയെ വഞ്ചിച്ചുവെന്നും ഡി രാജ കുറ്റപ്പെടുത്തി. വിലപേശി സ്ഥാനമാനങ്ങള്‍ സ്വന്തമാക്കുന്ന രാഷ്ട്രീയ കുതന്ത്രമാണ് കനയ്യയുടേത് എന്നാണ് മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുറ്റപ്പെടുത്തിയത്.

Recommended Video

cmsvideo
Kanhaiya Kumar joins Congress

English summary
CPI Kerala leaders were ready to offer Rajya Sabha seat to Kanhaiya Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X