Get Updates
Get notified of breaking news, exclusive insights, and must-see stories!

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് തിരിച്ചടി... അജിത് ജോഗിയുടെ ഭാര്യ കോണ്‍ഗ്രസ് വിടുന്നു?

റായ്പൂര്‍: ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. അജിത് ജോഗിയുടെ ഭാര്യ രേണു ജോഗി പാര്‍ട്ടി വിടുകയാണെന്ന് റിപ്പോര്‍ട്ട്. അധികാരം 15 വര്‍ഷങ്ങള്‍ക്ക് ശേഷം നേടാനൊരുങ്ങുന്ന കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ഇത്. അതേസമയം പ്രതിപക്ഷ ഐക്യത്തിലേക്ക് കൂടുതല്‍ പാര്‍ട്ടികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. സിപിഐയാണ് ജോഗിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ കുമാരസ്വാമിക്ക് സമാനമായി സംസ്ഥാനത്ത് അജിത് ജോഗി കിങ്‌മേക്കറാവുമെന്നാണ് സൂചനകള്‍.

കോണ്‍ഗ്രസ്, ബിജെപി ഇതര പാര്‍ട്ടികളെയാണ് പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമാക്കുന്നത്. ജോഗി കോണ്‍ഗ്രസുമായി സഖ്യമാവാമെന്ന് പറഞ്ഞെങ്കിലും അതിന് കോണ്‍ഗ്രസിന് താല്‍പര്യമില്ല. പോരാത്തതിന് ബിജെപിയുടെ ബി ടീമാണെന്ന് അജിത് ജോഗിയെ പരിഹസിക്കുകയും ചെയ്തു. ഇത് കര്‍ണാടകയില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ചെയ്ത പിഴവിന് സമാനമാണ്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നല്ലൊരു വോട്ടുശതമാനം ഇവര്‍ കൊണ്ടുപോകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനം.

രേണു ജോഗി കോണ്‍ഗ്രസ് വിടുന്നു

രേണു ജോഗി കോണ്‍ഗ്രസ് വിടുന്നു

കോണ്‍ഗ്രസിന് കോട്ടയില്‍ നിന്നുള്ള എംഎല്‍എയാണ് രേണു ജോഗി. അജിത് ജോഗി പാര്‍ട്ടി വിട്ട് സ്വന്തമായി പാര്‍ട്ടി ഉണ്ടാക്കിയെങ്കിലും ഇവര്‍ കോണ്‍ഗ്രസിനൊപ്പം ഉറച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍ അടുത്തകാലത്തായി പാര്‍ട്ടി വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് അവരുടെ പരാതി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്താനും നേതാക്കള്‍ക്ക് സാധിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. ഇതിനെ തുടര്‍ന്നാണ് ഇവര്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിരിക്കുന്നത്.

 അജിത് ജോഗിയുടെ നീക്കങ്ങള്‍

അജിത് ജോഗിയുടെ നീക്കങ്ങള്‍

അജിത് ജോഗി സ്വന്തം ഭാര്യയുമായി ചര്‍ച്ച നടത്തികഴിഞ്ഞു. ഇവര്‍ ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഡില്‍ ചേരുമെന്നാണ് സൂചന. ഇ് അജിത് ജോഗിയും മകന്‍ അമിത് ജോഗിയും ചേര്‍ന്നാണ് ഉണ്ടാക്കിയത്. ഇത്തവണ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് സീറ്റ് നല്‍കുമെന്നും സൂചനയുണ്ട്. അതേസമയം മഹാസഖ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കങ്ങളെന്ന് ജോഗി പറയുന്നു.

സഖ്യത്തിലേക്ക് സിപിഐ

സഖ്യത്തിലേക്ക് സിപിഐ

സിപിഐയും അജിത് സിംഗിനൊപ്പം കൈകോര്‍ത്തിട്ടുണ്ട്. നിലവില്‍ ബിഎസ്പി 35 സീറ്റിലും ജനതാ കോണ്‍ഗ്രസ് 55 സീറ്റിലുമാണ് മത്സരിക്കുന്നത്. ഇതില്‍ സിപിഐ എത്ര സീറ്റ് നല്‍കുമെന്ന് വ്യക്തമാക്കിയിട്ടില്ല. സിപിഐയുടെ വരവ് ബസ്തര്‍ മേഖലയില്‍ ഇവര്‍ക്ക് വലിയ നേട്ടമുണ്ടാക്കുമെന്നാണ് സൂചന. ആദിവാസി, നക്‌സല്‍ മേഖലകളില്‍ ഏറ്റവും സ്വാധീനമുള്ള പാര്‍ട്ടിയാണ് സിപിഐ. ഈ കോട്ട പൊളിക്കാന്‍ ബിജെപി കുറേ നാളായി ശ്രമിക്കുന്നുണ്ട്. അവര്‍ക്കുള്ള തിരിച്ചടിയാണ് സിപിഐയുടെ വരവ്.

ഏതൊക്കെ മണ്ഡലങ്ങളില്‍

ഏതൊക്കെ മണ്ഡലങ്ങളില്‍

കോണ്ട, ദന്തേവാഡ എന്നീ മണ്ഡലങ്ങളില്‍ സിപിഐ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ തൊഴിലാളി യൂണിയനുകളുമായിട്ടും സിപിഐ സഖ്യമുണ്ടാക്കിയിട്ടുണ്ട്. ബിഎസ്പിയും ജനതാ കോണ്‍ഗ്രസും ഇവിടെ എല്ലാ പിന്തുണയും നല്‍കും. പകരം ചിത്രകൂടിലും ബീജാപൂരിലു സിപിഐ ഇവര്‍ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങും. ഇത് രണ്ടും ബസ്തര്‍ മേഖലയില്‍ ഉള്‍പ്പെടുന്നവയാണ്. കോര്‍ബ, ബിലാല്‍ നഗര്‍ പോലുള്ള വ്യാവസായിക മണ്ഡലങ്ങളിലും സിപിഐ സഖ്യത്തെ പിന്തുണയ്ക്കും.

 സ്വാധീനം ഇങ്ങനെ....

സ്വാധീനം ഇങ്ങനെ....

2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐ 0.66 ശതമാനം വോട്ടാണ് ലഭിച്ചത്. മത്സരിച്ച 13 സീറ്റിലും അവര്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ അജിത് ജോഗി, മായാവതി സഖ്യത്തിനൊപ്പം ചേര്‍ന്നതോടെ വോട്ട് ശതമാനം വര്‍ധിക്കാനാണ് സൂചന. നക്‌സല്‍ മേഖലയിലെ പിന്തുണയും അവരെ സഹായിക്കും. മത്സരിക്കുന്ന രണ്ട് സീറ്റിലും ഉറപ്പായും ജയിക്കാനുള്ള സാധ്യതയാണ് സിപിഐക്കുള്ളത്. നന്ദാറാം സോധി, മനീഷ് കുഞ്ചം എന്നീ പ്രമുഖ നേതാക്കളെയാണ് ഇത്തവണ മത്സരിപ്പിക്കുന്നത്.

 ബിജെപിയുടെ ബി ടീം

ബിജെപിയുടെ ബി ടീം

അജിത് ജോഗിയെ ഒപ്പം കൂട്ടാത്തത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തുന്നത്. കര്‍ണാടകയില്‍ ബിജെപിയുടെ ബി ടീമെന്ന് വിശേഷിപ്പിച്ചപ്പോള്‍ അദ്ദേഹം അധികാരത്തിലെത്തി. സമാനമായ പ്രചാരണമാണ് ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് പിന്തുടരുന്നത്. ഒടുവില്‍ അവര്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടിവരുമെന്നാണ് വിലയിരുത്തുന്നത്. ജോഗി മുഖ്യമന്ത്രിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും വലിയ തിരിച്ചടിയാവും അത്.

 ബിജെപിക്ക് ഗുണകരമാകുമോ

ബിജെപിക്ക് ഗുണകരമാകുമോ

മഹാസഖ്യം കാരണം വോട്ടുകള്‍ ഭിന്നിച്ച് പോകുമോയെന്ന ആശങ്കയാണ് കോണ്‍ഗ്രസിനുള്ളത്. ഇത് ബിജെപിക്ക് കൂടുതല്‍ ഗുണകരമാകും. മായാവതിയുമായിട്ടുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതാണ് പ്രധാന തിരിച്ചടിയെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സുപ്രധാന മണ്ഡലങ്ങളില്‍ ഇവര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. ഭൂരിപക്ഷത്തിന് വേണ്ടത് 46 സീറ്റുകളാണ്. ഇവര്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസിന് 40 സീറ്റില്‍ താഴെയെ ലഭിക്കൂ.

 മഹാസഖ്യത്തിന്റെ നീക്കങ്ങള്‍

മഹാസഖ്യത്തിന്റെ നീക്കങ്ങള്‍

സിപിഐയുടെ സ്ഥാനാര്‍ത്ഥികള്‍ ചില്ലറക്കാരല്ലെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് അജിത് ജോഗി ഇവരെ ഒപ്പം കൂട്ടിയത്. മനീഷ് കുഞ്ചം രണ്ടുതവണ സുക്മയില്‍ നിന്ന് ജയിച്ച നേതാവാണ്. നന്ദറാം സോധി ദന്തേവാഡയില്‍ നിന്ന് മുമ്പ് വിജയിച്ചിട്ടുണ്ട്. നേരത്തെ വിഭജനത്തിന് മുമ്പ് 1998ല്‍ ഈ രണ്ട് മേഖലയിലും രണ്ടാംസ്ഥാനത്തെത്തിയിരുന്നു സിപിഐ. അതേസമയം ഇവിടെ സാധ്യതകള്‍ സജീവമാക്കാന്‍ വന്‍ റാലി നടത്താനൊരുങ്ങുകയാണ് അജിത് ജോഗിയും മായാവതിയും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+