കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐഎമ്മാണ് ഞങ്ങള്‍ക്ക് വെല്ലുവിളി, തൃണമൂല്‍ അല്ല: ബിജെപി മുഖ്യമന്ത്രി

Google Oneindia Malayalam News

അഗര്‍ത്തല: ത്രിപുരയില്‍ ബി ജെ പി എതിരിടുന്നത് സി പി ഐ എമ്മിനെ ആണെന്ന് പുതുതായി സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി മണിക് സാഹ. സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷം സി പി ഐ എം ആണെന്നും മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് അല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേ ടി വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിപുര നിയമസഭയിലെ പ്രതിപക്ഷം സി പി ഐ എം ആണ്. അതുകൊണ്ട് അവരാണ് ഇവിടെ പ്രധാന പ്രതിപക്ഷം. സമീപകാല സിവില്‍ പോളുകളുടെ ഫലങ്ങള്‍ ഞങ്ങള്‍ക്ക് അനുകൂലമാണ്.

നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രം ശേഷിക്കെ പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത് ഭാരിച്ച ഉത്തരവാദിത്തമാണ്. പാര്‍ട്ടി എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റുക എന്നതാണ് വെല്ലുവിളി എന്നതില്‍ സംശയമില്ല. എന്നാല്‍ ഇതൊരു റിലെ മത്സരം പോലെയാണ് ബിപ്ലബ് ദേബ് എനിക്ക് തുടരാനുള്ള ബാറ്റണ്‍ തന്നു, മണിക് സാഹ പറഞ്ഞു. ബിപ്ലബ് ദേബ് ബി ജെ പി സംസ്ഥാന അധ്യക്ഷനായി വീണ്ടും ചുമതലയേല്‍ക്കണമോയെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും മണിക് സാഹ പറഞ്ഞു.

വിജയ് ബാബുവിന്റെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് പൊലീസ്; ഇനി നീക്കം ഹൈക്കോടതി പറയുന്നത് പോലെവിജയ് ബാബുവിന്റെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് പൊലീസ്; ഇനി നീക്കം ഹൈക്കോടതി പറയുന്നത് പോലെ

1

അദ്ദേഹം സംസ്ഥാന അധ്യക്ഷനായപ്പോഴാണ് ത്രിപുരയില്‍ ബി ജെ പി ചരിത്ര വിജയം നേടിയത്. ഞങ്ങളെല്ലാം അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തിച്ചത്. അദ്ദേഹം സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റാല്‍ തനിക്ക് സന്തോഷമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിപ്ലബ് ദേബ് രാജിവെച്ചത് മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹം പരാജയമാണെന്നതിന് അര്‍ത്ഥമില്ല. ബി ജെ പി ഒരു കുടുംബം പോലെയാണ്. എല്ലാ കുടുംബങ്ങളിലും ഇത്തരം ചെറിയ സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്.

2

അതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം നന്നായി അറിഞ്ഞിരിക്കണം. ഒരു പ്ലം പോസ്റ്റിന്റെ പ്രതീക്ഷയോടെ ഞങ്ങളോടൊപ്പം ചേരുന്നതില്‍ പ്രയോജനമില്ല. അവസാന നിമിഷം വരെ താനായിരിക്കും മുഖ്യമന്ത്രി എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല, ആരും അറിഞ്ഞില്ല, അദ്ദേഹം പറഞ്ഞു. ബിപ്ലബ് ദേബ് രാജി വെച്ചത് പാര്‍ട്ടിയുടെ തീരുമാന പ്രകാരമായിരുന്നു പാര്‍ട്ടിയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നതിനെക്കുറിച്ച് നമ്മുടെ കേന്ദ്ര നേതൃത്വം എപ്പോഴും ചിന്തിക്കാറുണ്ട്.

3

ആരെയെങ്കിലും മാറ്റി ഭരണം നടത്തുന്നത് പാര്‍ട്ടിയെ സഹായിക്കുമെന്ന് അവര്‍ കരുതിയിരിക്കണം. ഓര്‍ക്കുക, പാര്‍ട്ടി ശക്തമാകുമ്പോള്‍ മാത്രമേ നമുക്ക് ശക്തമായ ഒരു സര്‍ക്കാര്‍ ഉണ്ടാകൂ, മണിക് സാഹ ചൂണ്ടിക്കാട്ടി. താന്‍ ഒരിക്കലും കോണ്‍ഗ്രസിനായി പ്രവര്‍ത്തിച്ചിരുന്നില്ലെന്നും ഒരിക്കല്‍ കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നത് സി പി ഐ എമ്മിനെ എതിര്‍ക്കാനായിരുന്നെന്നും മണിക് സാഹ പറഞ്ഞു. അതുകൊണ്ട് തന്നെ ഒരുപാട് ആലോചിച്ച ശേഷമാണ് കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയില്‍ ചേര്‍ന്നത്.

4

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ മുഖമാകുമോ എന്നത് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. മേയ് 14 നാണ് ത്രിപുര മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിപ്ലബ്‌ദേവ് കുമാര്‍ രാജി വെച്ചത്. ബി ജെ പിയുടെ നിര്‍ദേശപ്രകാരമായരുന്നു രാജി. 2018 ല്‍ 60 അംഗ നിയമസഭയില്‍ 36 എം എല്‍ എമാരുമായാണ് ബിപ്ലബ് ദേബ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. രണ്ട് പതിറ്റാണ്ടോളം നീണ്ട ഇടത് തുടര്‍ഭരണം അവസാനിപ്പിച്ചായിരുന്നു ബി ജെ പി ആദ്യമായി സംസ്ഥാനത്ത് അധികാരം പിടിച്ചത്. എന്നാല്‍ 2019 ലെ ലോക്‌സഭ തെരഞ്ഞടുപ്പിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായത്.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

സാരിയില്‍ ഷംനയുടെ സൂപ്പര്‍ലുക്ക് കണ്ടോ; വൈറല്‍ ചിത്രങ്ങള്‍

English summary
CPIM is our main opponent not trinamool congress says Tripura Chief Minister Manik Saha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X