കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഒതുങ്ങുമോ സിപിഎമ്മും സിപിഐ; 3 മാനദണ്ഡങ്ങള്‍ പാലിക്കാനായില്ലെങ്കില്‍ ദേശീയ പദവി നഷ്ടമാകും

Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തില്‍ ഒതുങ്ങുമോ സിപിഎമ്മും സിപിഐയും | Oneindia Malayalam

ദില്ലി: രാജ്യത്തെ പ്രതിപക്ഷപാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോവുന്നത്. പ്രതിപക്ഷത്ത്, പ്രത്യേകിച്ച് ഇടതുപക്ഷപാര്‍ട്ടികളുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യാന്‍ പോവുന്ന തിരഞ്ഞെടുപ്പാണ് 2019 ലേത്. ഇത്തവണയും മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സാധിച്ചില്ലെങ്കില്‍ സിപിഎമ്മിന്‍റേയം സിപിഐയുടേയും ദേശീയ പാര്‍ട്ടി പദവി നഷ്ടമാകും.

<strong>ബിജെപിയും ടിആര്‍എസും വിജയിക്കരുത്; തെലങ്കാനയിലെ കോണ്‍ഗ്രസിന് പിന്തുണ, മത്സരിക്കാനില്ലെന്ന് ടിഡിപി</strong>ബിജെപിയും ടിആര്‍എസും വിജയിക്കരുത്; തെലങ്കാനയിലെ കോണ്‍ഗ്രസിന് പിന്തുണ, മത്സരിക്കാനില്ലെന്ന് ടിഡിപി

കഴി‍ഞ്ഞ തിരഞ്ഞെടുപ്പില്‍ തന്നെ ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സിപിഐക്ക് സാധിച്ചിരുന്നില്ല. എന്നാൽ ദേശീയപാര്‍ട്ടി പദവി ചട്ടം മാറ്റിയ കമ്മീഷൻ ഒരു തെരഞ്ഞെടുപ്പിൽ കൂടി അവസരം നല്കാൻ തീരുമാനിച്ചു. അതിനാല്‍ തന്നെ ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍ ഈ തെരഞ്ഞെടുപ്പ് രണ്ടു പാർട്ടികൾക്കും നിർണ്ണായകമായി മാറുകയാണ്.

മൂന്ന് മാനദണ്ഡങ്ങള്‍

മൂന്ന് മാനദണ്ഡങ്ങള്‍

രാജ്യത്തെ ഒരു പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി നല്‍കുന്നതിന് മൂന്ന് മാനദണ്ഡങ്ങളാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടു വയ്ക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി പതിനൊന്ന് എംപിമാര്‍ എന്നതാണ് ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താനുള്ള ആദ്യ മാനദണ്ഡം.

മറ്റുള്ളവ

മറ്റുള്ളവ

നാല് സംസ്ഥാനങ്ങളില്‍ നിന്നായി ആറ് ശതമാനം വോട്ടും നാല് എംപിമാരും, നാല് സംസ്ഥാനങ്ങളില്‍ എട്ടു ശതമാനം വോട്ടോടെ സംസ്ഥാന പാര്‍ട്ടി പദവി എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മറ്റ് രണ്ട് മാനദണ്ഡങ്ങള്‍.

പദവി നിലനിര്‍ത്താന്‍

പദവി നിലനിര്‍ത്താന്‍

2014 ലെ തിരഞ്ഞെടുപ്പിന് പിന്നാലെ രണ്ട് സ്വതന്ത്ര എംപിമാരെക്കൂടി ക്വാട്ടയില്‍ ഉള്‍പ്പെടുത്തിയായിരുന്നു ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍ സിപിഎം അപേക്ഷ നല്‍കിയിരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മൂന്ന് മാനദണ്ഡങ്ങളും പാലിക്കാന്‍ അന്ന് സിപിഐക്ക് സാധിച്ചിരുന്നില്ല.

സിപിഐക്ക് അവസരം

സിപിഐക്ക് അവസരം

ദേശീയ പാര്‍ട്ടി പദവി ചട്ടം മാറ്റിയ കമ്മീഷന്‍ ഒരു തിരഞ്ഞ‍െടുപ്പില്‍ കൂടി സിപിഐക്ക് അവസരം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്തണമെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികള്‍ക്കും മികച്ച വിജയം തന്നെ നേടേണ്ടതുണ്ട്. എന്നാല്‍ അത് അത്ര എളുപ്പം സാധ്യമാവുന്ന കാര്യമല്ല.

പശ്ചിമബംഗാളില്‍

പശ്ചിമബംഗാളില്‍

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങള്‍ സാധ്യമാവാതെ വന്നതോടെ കേരളത്തിനും പുറമെ തമിഴ്നാട്ടില്‍ മാത്രമാണ് സിപിഎമ്മിനും സിപിഐക്കും സീറ്റ് പ്രതീക്ഷയുള്ളത്.

ത്രിപുരയില്‍

ത്രിപുരയില്‍

നിലവില്‍ 2 സീറ്റുകളുള്ള ത്രിപുരയില്‍ പാര്‍ട്ടിക്ക് അത്ര വിജയ പ്രതീക്ഷയില്ല. കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കാന്‍ കഴിയാതെ വന്നതോടെ ബംഗാളിലും കാര്യങ്ങള്‍ സങ്കീര്‍ണ്ണമാണ്. ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍ കേരളത്തിന് പുറമേ രണ്ട് സംസ്ഥാനങ്ങളിലും കൂടി സിപിഎം-സിപിഐ സ്ഥാനാര്‍ത്ഥികള്‍ ജയിക്കണം.

ഡിഎംകെ ഒഴികെ

ഡിഎംകെ ഒഴികെ

ആറ് ശതമാനം വോട്ട് മൂന്ന് സംസ്ഥാനങ്ങള്‍ക്കപ്പുര്‍ നേടാനുള്ള സാഹചര്യം നിലവില്‍ സിപിഎമ്മും സിപിഐയും കാണുന്നില്ല. ഡിഎംകെ ഒഴികെ ഒരു പാര്‍ട്ടികളും ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് ഇത്തവണ കാര്യമായ പരിഗണന നല്‍കിയിട്ടില്ല.

കേരളത്തില്‍ മാത്രം

കേരളത്തില്‍ മാത്രം

കേരളത്തിന് പുറമെ, ബംഗാളിലേയും ത്രിപുരയിലേയും മികച്ച പ്രകടനമായിരുന്നു ഇരു പാര്‍ട്ടികളുടേയും ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്തിയിരുന്നത്. നിലവില്‍ കേരളത്തില്‍ മാത്രമായി സിപിഎമ്മിന്‍റെയും സിപിഐയുടേയും സ്വാധീനം ഒതുങ്ങി.

35 വര്‍ഷം

35 വര്‍ഷം

ബംഗാളില്‍ 35 വര്‍ഷം ഭരിച്ച ചരിത്രമുണ്ടെങ്കിലും ഇപ്പോള്‍ അവിടെ തൃണമൂലിനും ബിജെപിക്കും കോണ്‍ഗ്രസിനും പിറകെ നാലാം സ്ഥാനത്താണ് സിപിഎമ്മിന്‍റെ സ്ഥാനം. ത്രിപുര പൂര്‍ണ്ണമായി തന്നെ ബിജെപി പിടിച്ചു കഴിഞ്ഞു.

സംസ്ഥാന പാർട്ടി

സംസ്ഥാന പാർട്ടി

ഒരു കാലത്ത് പലസംസ്ഥാനങ്ങളിലും നിര്‍ണ്ണായക സാന്നിധ്യമുണ്ടായിരുന്ന ഇടതുപക്ഷ പാര്‍ട്ടികള്‍ മൂന്നു സംസ്ഥാനങ്ങളിലെ സംസ്ഥാന പാർട്ടിയായി ഒതുങ്ങുമോ എന്ന ആശങ്കയാണ് ഇന്ന് നേരിടുന്നത്. ദേശീയ പാര്‍ട്ടി നിലനിര്‍ത്താന്‍ ഞങ്ങള്‍ പോരാടുകയാണെന്ന സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയുടെ വാക്കുകളില്‍ ഈ ആശങ്ക വ്യക്തമാണ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
cpm and cpi fighting for retain national party status
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X