കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒവൈസിയും ഭീം ആർമിയും എസ്ഡിപിഐയുമെല്ലാം ചേർന്ന് എന്‍ഡിഎയ്ക്ക് വഴിയൊരുക്കി: കെ ടി കുഞ്ഞിക്കണ്ണന്‍

Google Oneindia Malayalam News

കോഴിക്കോട്: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന്‍റെ വോട്ടുകള്‍ ചോർത്തിയത് ഒവൈസിയും ഭീം ആർമിയും എസ് ഡി പി ഐ യുമെല്ലാം ചേരുന്ന സഖ്യമാണെന്ന് സിപിഎം നേതാവ് കെടി കുഞ്ഞിക്കണ്ണന്‍. ബി ജെ പി വിരുദ്ധ വോട്ടുകളുടെ ശിഥിലീകരണം തന്നെയാണ് ബീഹാറിലും എൻ ഡി എക്ക് ഭൂരിപക്ഷമുണ്ടാക്കി കൊടുത്തതെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടാവുമെന്നു തോന്നുന്നില്ല. ഇസ്ലാമിസ്റ്റുകളും ജാതിസ്വത്വവാദികളും ചേർന്നു രൂപികരിച്ച തെരഞ്ഞെടുപ്പു മുന്നണിയുടെ ലക്ഷ്യം തന്നെ മഹാ സഖ്യത്തെ പരാജയപ്പെടുത്തുകയെന്നതായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കെടി കുഞ്ഞിക്കണ്ണന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം ഇങ്ങനെ..

ബി ജെ പി വിരുദ്ധ വോട്ടുകളുടെ ശിഥിലീകരണം തന്നെയാണ് ബീഹാറിലും എൻ ഡി എക്ക് ഭൂരിപക്ഷമുണ്ടാക്കി കൊടുത്തതെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടാവുമെന്നു തോന്നുന്നില്ല. ഇസ്ലാമിസ്റ്റുകളും ജാതിസ്വത്വവാദികളും ചേർന്നു രൂപികരിച്ച തെരഞ്ഞെടുപ്പു മുന്നണിയുടെ ലക്ഷ്യം തന്നെ മഹാ സഖ്യത്തെ പരാജയപ്പെടുത്തുകയെന്നതായിരുന്നു.

azadd

അതിതീവ്ര ഭാഷയിലും ഭാവത്തിലുമൊക്കെ ഹിന്ദുത്വത്തിനും ഫാസിസത്തിന്നുമൊക്കെയെതിരായി വാചകമടിക്കുന്ന ദളിത് സ്വത്വവാദികളും ഇസ്ലാമിസ്റ്റുകളും ആർ എസ് എസിൻ്റെ മറുപുറം കളിച്ചു ഹിന്ദുത്വ വാദികൾക്ക് മണ്ണൊരുക്കി കൊടുക്കുന്നവരാണ്.

വ്യത്യസ്ത മത ജാതി സമൂഹങ്ങളിൽ പെട്ട പണിയെടുക്കുന്നവരുടെ വർഗപരമായ ഐക്യത്തെയാണ് ഹിന്ദുത്വ വാദികളെ പോലെ എല്ലാ തരത്തിലുമുള്ള സ്വത്വവാദികളും ശിഥിലീകരിക്കുന്നത്. മതനിരപേക്ഷശക്തികളുടെ വിശാലമായ ഐക്യം ബി ജെ പി ക്ക് ഭീഷണിയാവുന്ന സാഹചര്യത്തിലാണ് ഒവൈസിയും ഭീം ആർമിയും എസ് ഡി പി ഐ യുമെല്ലാം ചേർന്ന കുറു മുന്നണികൾ രംഗപ്രവേശം ചെയ്തത്.അത് ബീഹാർ തെരഞ്ഞെടുപ്പിൽ ഹിന്ദുത്വവാദികളുടെ അതിജീവനത്തിനായുള്ള മാരീചധർമ്മമാണ് ഫലത്തിൽ നിർവഹിച്ചത്.

Recommended Video

cmsvideo
Bihar Election Results 2020 | വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി | Oneindia Malayalam

English summary
cpm leader kt kunhikannan about bihar election results 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X