കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിന് സിപിഎമ്മിന്‍റെ വക 10 കോടി... കണ്ട് പഠിക്കൂ

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: പ്രളയക്കെടുതിയില്‍ തകര്‍ന്ന ജമ്മു കശ്മീരിന്റെ പുനര്‍ നിര്‍മാണത്തിന് 10 കോടി രൂപ നല്‍കാന്‍ സിപിഎം തീരുമാനിച്ചു. സാധാരണക്കാരില്‍ നിന്ന് പിരിച്ചല്ല ഈ പണം സ്വരൂപിക്കുക. ബക്കറ്റ് പിരിവും രസീതി വച്ചുള്ള പിരിവും ഇതിന്റെ പേരില്‍ ആരും ഭയക്കേണ്ടതില്ല...

പാര്‍ട്ടി എംപിമാരില്‍ നിന്നാണ് ഈ തുക സമാഹരിക്കുന്നത്. ഓരോ എംപിയും അമ്പത് ലക്ഷം രൂപ ഈ ഫണ്ടിലേക്ക് നല്‍കും. ദേശീയ ദുരന്തങ്ങളുണ്ടാകുമ്പോള്‍ എംപി ഫണ്ടില്‍ നിന്ന് പണം സംഭാവന ചെയ്യാന്‍ നിയമം അനുവദിക്കുന്നുണ്ട്. ഇതുവഴിയാണ് പണം സ്വരൂപിക്കുന്നത്.

Kashmir Flood

രാജ്യത്തെ മറ്റ് രാഷ്ട്രീയ കക്ഷികള്‍ക്ക് മാതൃകയാക്കാവുന്ന ഒരു നീക്കമാണിത്. കശ്മീരിനെ പ്രളയം കവര്‍ന്നെടുക്കുമ്പോഴും നിശബ്ദത പാലിച്ചിരുന്നവര്‍ക്ക് ഒരു മറുപടി കൂടിയാണിത്.

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ കലാപത്തിലെ ഇരകള്‍ക്ക് പുനരധിവാസമൊരുക്കിയും സിപിഎം മാതൃക കാണിച്ചിരുന്നു. സര്‍ക്കാരും അധികൃതരും കൈവിട്ട, കലാപത്തിന്റെ ഇരകള്‍ക്കായി ഒരു ടൗണ്‍ഷിപ്പ് തന്നെ സിപിഎം നിര്‍മിച്ച് നല്‍കിയിരുന്നു.

കശ്മീര്‍ പ്രളയത്തിന്റെ സമയത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോ ഒരു തരത്തിലും ഉള്ള ഇടപെടലുകള്‍ നടത്തിയിരുന്നില്ല. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കശ്മീര്‍ ദുരിതാശ്വാസ നിധി സമാഹരണം തുടങ്ങിയിട്ടുണ്ട്

English summary
CPM MPs to Contribute 10 Crore for J&K Flood Relief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X