കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് കൊടി ഉയര്‍ന്നു; ആര്‍എസ്പിക്കും-ഫോര്‍വേര്‍ഡ് ബ്ലോക്കിനും പ്രത്യേക ക്ഷണം

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: ബംഗാളിലെ തിരിച്ചടികള്‍ക്കു പിന്നാലെ ത്രിപുരയിലുണ്ടായ സമ്പൂര്‍ണ പരാജയവും വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട പുത്തന്‍ രാഷ്ട്രീയ നയരൂപീകരണം ലക്ഷ്യമിടുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം. അടവു നയ രൂപീകരണത്തിനു പുറമെ അടിത്തറ വിപുലപ്പെടത്തുന്നതിനുള്ള ചര്‍ച്ചകളാണ് 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇടതു അടിത്തറ വിപുലപ്പെടുത്തി എന്‍ഡിഎ സര്‍ക്കാരിനെതിരായ യോജിച്ച പോരാട്ടം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും തീരുമാനിക്കും.

ഹൈദരാബാദ് ബാഗ് ലിംഗം പള്ളി മുഹമ്മദ് അമീന്‍ നഗറില്‍ ചേരുന്ന പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. പിബി അംഗം മണിക് സര്‍ക്കാര്‍ താല്‍ക്കാലിക അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകയും കേന്ദ്ര കമ്മിറ്റി ക്ഷണിതാവുമായ മല്ലു സ്വരാജ്യം പതാക ഉയര്‍ത്തി. ലോക കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികളും സമ്മേളത്തില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 780 പ്രതിനിധികളും 70 ഓളം നിരീക്ഷകരുമാണു സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പിബി അംഗം മണിക് സര്‍ക്കാര്‍ അധ്യക്ഷനായ പ്രസീഡയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. കേരളത്തില്‍ നിന്നും തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ പ്രസീഡിയത്തില്‍ അംഗമാണ്.

 cpm Hyderabad meet

കേരളത്തിലും ദേശീയ തലത്തിലും ഇടതു സഖ്യത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന ആര്‍എസ്പിക്കും ഫോര്‍വേര്‍ഡ് ബ്ലോക്കിനും പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രത്യേക ക്ഷണമുണ്ട്. കേരളത്തില്‍ ആര്‍എസ്പി എല്‍ഡിഎഫ് വിട്ടത് ദേശീയതലത്തില്‍ തന്നെ ഇടതുപക്ഷത്തിന്റെ ശക്തിയെ ബാധിച്ചുവെന്ന വിലയിരുത്തലാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്. ഈ സാഹചര്യത്തില്‍ ഇടതുപക്ഷത്തേക്ക് രാജ്യത്തെ മറ്റു ഇടതു പാര്‍ട്ടികളെ കൂടി മടക്കികൊണ്ടു വരുന്നതിനുള്ള നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗം കൂടിയാണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാട ചടങ്ങില്‍ ഇവരെ ഉള്‍പ്പെടുത്താനുള്ള തീരുമാനം. ഇവര്‍ക്കു പുറമേ സിപിഐ, സിപിഐ(എംഎല്‍), എസ് യുസിഐ തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ക്കും പാര്‍ട്ടി കോണ്‍ഗ്രസില്‍ ക്ഷണമുണ്ട്.

പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി വ്യാപക പ്രചരണമാണ് ഹൈദരാബാദിലും തെലുങ്കാനയിലും സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്താകെ ആളി പടര്‍ന്ന കര്‍ഷക 'ലോങ്മാര്‍ച്ചിനെ' അനുസ്മരിക്കുന്നതാണ് മുഖ്യകവാടം. കൊടിയുമേന്തി മുന്‍പിലൂടെ പോകുന്ന കര്‍ഷകന് പിന്നാലെ അണിനിരക്കുന്ന ജനതയെയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. സംഘപരിവാര്‍ ആക്രമങ്ങളും രാജ്യത്ത് വര്‍ധിച്ചു വരുന്ന വര്‍ഗീയ കലാപങ്ങളുടേയും ടാബ്ലോകളും സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഹൈദരബാദിന്റെ ഉള്‍പ്രദേശങ്ങളില്‍ പോലും കൂടുതല്‍ പ്രചരണങ്ങള്‍ എത്തിക്കാന്‍ സംഘാടകര്‍ക്കായിട്ടുണ്ട്.

പൂര്‍ണമായും ഗ്രീന്‍പ്രോട്ടോകോള്‍ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് സമ്മേളനത്തില്‍ നടപ്പാക്കിയത്. അതുകൊണ്ട് തന്നെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പൂര്‍ണമായി ഒഴുവാക്കി ചുമരെഴുത്തുകള്‍ക്കാണ് പ്രധാന്യം നല്‍കിയിരിക്കുന്നത്. മരങ്ങളില്‍ ചായം പൂശുന്നതിന് പകരമായി ഇത്തവണ ചിത്രങ്ങള്‍ പതിപ്പിച്ച തുണികള്‍ മരത്തില്‍ ചുറ്റുകയായിരുന്നു. സിപിഎമ്മിന്റെ ചരിത്ര വഴികളില്‍ തെലുങ്കുദേശം സമ്മാനിച്ച ചരിത്ര സംഭാവനകള്‍ അടയാളപ്പെടുത്തുന്ന ചുമര്‍ചിത്രങ്ങളും സമ്മേളനത്തിന്റെ ഭാഗമായ ഒരുക്കിയിട്ടുണ്ട്.

അഞ്ചു ദിവസമായി ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയ നിലപാടു സ്വീകരിക്കുന്നതിനുള്ള രാഷ്ട്രീയ പ്രമേയം അംഗീകരിക്കും. കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന റിപ്പോര്‍ട്ടും സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിക്കും. ഈ റിപ്പോര്‍ട്ടുകളുടെ ചര്‍ച്ച രണ്ടു ദിവസമായി നടക്കും. തുടര്‍ന്നു പൊളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നു മറുപടി തയ്യാറാക്കും. ജനറല്‍ സെക്രട്ടറി പാര്‍ട്ടി കോണ്‍ഗ്രസില്‍ മറുപടി നല്‍കും. 22നാണ് പുതിയ കേന്ദ്ര കമ്മിറ്റി, പൊളിറ്റ് ബ്യൂറോ എന്നിവയുടെ തെരഞ്ഞെടുപ്പ്. ഇതിന് ശേഷം ജനറല്‍ സെക്രട്ടറിയെയും തെരഞ്ഞെടുക്കും. അവസാന ദിവസമായ 22 ന് ബഹുജന റാലിയും പൊതുസമ്മേളനവും നടക്കും. പുതിയ ജനറല്‍ സെക്രട്ടറി പൊതു സമ്മേളനത്തെ അഭിവാദ്യം ചെയ്യും.

English summary
cpm party congress begins in hyderabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X