ത്രിപുരയില്‍ സിപിഎം പാര്‍ട്ടി ഓഫീസുകളില്‍ തീപിടിത്തം; പിന്നില്‍ ബിജെപിയാണെന്ന് ആരോപണം
ഗുഹാവത്തി: ത്രിപുരയിലെ സിപിഎം ആസ്ഥാനമടക്കം രണ്ട് പാര്‍ട്ടി ഓഫീസുകളില്‍ തീപിടിത്തം. ത്രിപുരയിലെ ചില ജില്ലകളിലും സംസ്ഥാന തലസ്ഥാനമായ അഗര്‍ത്തലയിലും കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അക്രമത്തെ തുടര്‍ച്ചയാണ് ഈ സംഭവമെന്ന് കരുതുന്നു. പാര്‍ട്ടി ഓഫീസുകളില്‍ അഞ്ജാതര്‍ തീയിടുകയായിരുന്നെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സിപിഎം സംസ്ഥാന ആസ്ഥാനം ഭാനു സ്മൃതി ഭവനും ദശരഥ് ഭവനും അഗ്‌നിക്കിരയായി. സമീപത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കും തീപിടിത്തത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ചില ജില്ലകളില്‍ സി പി എമ്മുമായി അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് അഗര്‍ത്തലയില്‍ ബി ജെ പി പ്രതിഷേധ മാര്‍ച്ച് നടത്തിയതിന് ശേഷമാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. അതേസമയം, സംഭവങ്ങള്‍ക്ക് പിന്നില്‍ ബി ജെ പിയുടെ ആള്‍ക്കൂട്ടമാണെന്ന് സിപിഎം ആരോപിച്ചു. എന്നാല്‍ സി പി എം ഓഫീസുകളില്‍ ബോംബുകള്‍ എറിഞ്ഞെന്ന് ബി ജെ പി ആരോപിക്കുന്നു.
ആക്രമണത്തിന് പിന്നില്‍ ബി ജെ പി ആണെന്ന് ആരോപിച്ച് സി പി എം ട്വിറ്റര്‍ അക്കൗണ്ടില്‍ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. അഗര്‍ത്തലയിലെ സംസ്ഥാന പാര്‍ട്ടി ഓഫീസ് ബി ജെ പി സംഘങ്ങള്‍ ആക്രമിച്ചത് എങ്ങനെയെന്ന് ഇനിപ്പറയുന്ന വീഡിയോകളില്‍ കാണാം, സംസ്ഥാനത്ത് തുറന്നുകാട്ടുന്ന ശബ്ദങ്ങളെ ബിജെപി ഭയക്കുന്നു, അതിനാല്‍ ബി ജെ പി ഭീകരതയിലേക്ക് നീങ്ങുകയാണെന്ന് സി പി എം ട്വീറ്റില്‍ കുറിച്ചു.
അതേസമയം, ത്രിപുര മുന്‍ മുഖ്യമന്ത്രിയും സി പി എം പോളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാരിന്റെ വാഹനവ്യൂഹത്തിനെതിരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നില്‍ ബി ജെ പിയാണെന്നാണ് സി പി എം ആരോപിക്കുന്നത്. സംഘര്‍ഷത്തില്‍ രണ്ട് സി പി എം പ്രവര്‍ത്തകര്‍ക്കും നാല് ബി ജെ പി നേതാക്കള്‍ക്കും പരിക്കേറ്റിരുന്നു. സെപഹിജാല ജില്ലയിലെ സോണമുരമേഖലയിലാണ് സംഘര്‍ഷമുണ്ടായത്. കതാലിയയിലെ പാര്‍ട്ടി പരിപാടിക്ക് പോയ മണിക് സര്‍ക്കാരിന്റെ വാഹനം ധന്‍പൂര്‍ ചന്തയ്ക്ക് സമീപത്ത് വച്ച് ബി ജെ പിക്കാര്‍ തടഞ്ഞിരുന്നു. എന്നാല്‍ സി പി എം പ്രവര്‍ത്തകര്‍ ഇടപെട്ട് വഴിയൊരുക്കുകയായിരുന്നു.
അതേസമയം, സി പി എം നേതാവ് പാര്‍ത്ഥപ്രതീം മജൂംദാറിന്റെ വീടിന് നേരെ ആക്രമം ഉണ്ടായി. അദ്ദേഹത്തിന്റെ വീട്ടിലെ ജനാലകളും ഫര്‍ണിച്ചറുകളും ആക്രമികള്‍ തകര്‍ത്തു. വീടിന് മുറ്റത്തുണ്ടായിരുന്ന ചെടിച്ചട്ടികളും അടിച്ച് തകര്‍ത്തിട്ടുണ്ട്. പൊലീസിനെ ഉപയോഗിച്ച് ബി ജെ പി പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുകയാണെന്ന് സി പി എം ആരോപിച്ചു. ഈ ഭീരുത്വ ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നും സി പി എം ആവശ്യപ്പെട്ടു. ആക്രമം നടക്കുമ്പോള്‍ ബി ജെ പി നേതൃത്വം മൗനം പാലിക്കുന്നത് ലജ്ജാകരമാണെന്ന് സി പി എം ചൂണ്ടിത്താണിച്ച്. ഉച്ചത്തില്‍ ഉയരുന്ന ശബ്ദങ്ങലെ ബിജെപി ഭയക്കുന്നു. സി പി എമ്മിനെ അടിച്ചമര്‍ത്തുന്നതിനും നിശബ്ദമാക്കുന്നതിനും വേണ്ടിയുള്ള ഫാസിസ്റ്റ് ആക്രമണം ആണിതെന്നും സി പി എം ആരോപിക്കുന്നു.
നിരവധി സിപിഎം പ്രവര്‍ത്തകരുടെ വീടുകളും ബിജെപിക്കാര്‍ ആക്രമിച്ച് തകര്‍ത്തു. ബിഡല്‍ഗറിലെ ഓഫീസ് പൊലീസ് നോക്കിനില്‍ക്കെയാണ് അക്രമികള്‍ തീവച്ചത്. സര്‍ക്കാര്‍, പൊലീസ് സംരക്ഷണയോടെയാണ് ബിജെപിക്കാര്‍ സംസ്ഥാനത്ത് ആക്രമം അഴിച്ചുവിടുന്നതെന്നാണ് സി പി എം ആരോപിക്കുന്നത്. ഇതിനിടെ സിപിഎമ്മിന് പിന്നാലെ ബി ജെ പിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകര്‍ സ്റ്റുഡിയോകളും വാഹനങ്ങളും കത്തിച്ചതായി മുകുള്‍ റോയി ആരോപിച്ചു.












Click it and Unblock the Notifications