എന്തുകൊണ്ട് ബിജെപിക്ക് വോട്ട് ചെയ്തു? കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതികരണം കേട്ട് നേതാക്കള്‍ ഞെട്ടി
ഇംഫാല്‍: ഒരു രാജ്യസഭാ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്. ഭരണകക്ഷിയായ ബിജെപിക്ക് ഒരിക്കലും സ്വന്തം സ്ഥാനാര്‍ഥിയെ ജയിപ്പിക്കപിക്കാനുള്ള ശേഷിയില്ല. നേരത്തെ പിന്തുണ നല്‍കിയിരുന്ന കക്ഷി പിന്മാറിയതാണ് പ്രതീക്ഷ നഷ്ടപ്പെടാന്‍ കാരണം. ഇനി തങ്ങളുടെ സ്ഥാനാര്‍ഥി ജയിക്കണമെങ്കില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കൂറുമാറി വോട്ട് ചെയ്യണം. അതൊരിക്കലും സംഭവിക്കില്ലെന്ന് കരുതി പരാജയം ഉറപ്പിച്ചിരിക്കുമ്പോഴാണ് ഫലം വന്നത്.
ബിജെപിയുടെ സ്ഥാനാര്‍ഥി ജയിച്ചിരിക്കുന്നു. രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തു. ഫലം കണ്ട് കോണ്‍ഗ്രസ് നേതാക്കളും ഞെട്ടി. കൂറുമാറി വോട്ട് ചെയ്ത രണ്ട് എംഎല്‍എമാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്കി. എംഎല്‍എമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് നല്കിയ മറുപടിയാണ് അതിനേക്കാള്‍ അതിശയം....

നോട്ടീസിന് കാരണം
ജൂണ്‍ 19നാണ് മണിപ്പൂരില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്നത്. ഒരു സീറ്റിലായിരുന്നു ഒഴിവ്. ബിജെപി സ്ഥാനാര്‍ഥിയായി ലെയ്ഷംബ സനജാവോബയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ടി മാംഗി ബാബുവുമാണ് മല്‍സരിച്ചത്. രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ കൂറുമാറിയതോടെ ബിജെപി സ്ഥാനാര്‍ഥി ജയിച്ചു.

മറുപടി നല്കി
ആര്‍കെ ഇമോ സിങ്, ഒക്രാം ഹെന്‍ട്രി സിങ് എന്നീ കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിക്ക് കൂറുമാറി വോട്ട് ചെയ്തത്. ഇരുവര്‍ക്കും കോണ്‍ഗ്രസ് നേതൃത്വം ഷോക്കോസ് നോട്ടീസ് നല്കി. വെള്ളിയാഴ്ച വൈകീട്ടാണ് ഇരുവരും നേതൃത്വത്തിന് മറുപടി നല്‍കിയത്.

മികച്ചത് ബിജെപി സ്ഥാനാര്‍ഥി
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയേക്കാള്‍ കേമന്‍ ബിജെപി സ്ഥാനാര്‍ഥിയാണെന്നും മണിപ്പൂരിലെ ജനതയ്ക്ക് ഗുണം ബിജെപി സ്ഥാനാര്‍ഥി ജയിക്കുന്നതാണെന്നുമാണ് ഇരുവരുടെയും മറുപടി. കോണ്‍ഗ്രസ് വിപ്പ് ലംഘിച്ചാണ് ഇരുവരും വോട്ട് ചെയ്തത്. എന്നാല്‍ വിപ്പ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിലപോകില്ലെന്ന് എംഎല്‍എമാര്‍ പറയുന്നു.
Recommended Video

വിപ്പില്‍ കാര്യമില്ലെന്ന് എംഎല്‍എമാര്‍
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 59 സെക്ഷന്‍ പ്രകാരം ഒരു രാഷ്ട്രീയ പാര്‍ട്ടി പുറത്തിറക്കുന്ന വിപ്പ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബാധകമല്ലെന്ന് വ്യക്തമാക്കുന്നു. ഇതു പ്രകാരം തങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിന് അയോഗ്യതാ നടപടികള്‍ സ്വീകരിക്കാനാകില്ലെന്ന് കൂറുമാറി വോട്ട് ചെയ്ത രണ്ടു എംഎല്‍എമാരും പറഞ്ഞു.

തങ്ങള്‍ കോണ്‍ഗ്രസുകാര്‍
തങ്ങള്‍ കോണ്‍ഗ്രസുകാരാണ്. ഇനിയും കോണ്‍ഗ്രസില്‍ തുടരും. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഒരു വാക്ക് പോലും ഇതുവരെ പറഞ്ഞിട്ടില്ല. പറയുകയുമില്ല. പക്ഷേ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുടെ ഗുണം നോക്കിയാണ് വോട്ട് ചെയ്തതെന്നും എംഎല്‍എമാര്‍ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയായി വ്യക്തമാക്കി.

അവിശ്വാസ പ്രമേയം
അതേസമയം, മണിപ്പൂരില്‍ ഈ മാസം 10ന് നിയമസഭാ സമ്മേളനം ചേരുകയാണ്. ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ നല്കിയ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാനാണ് സമ്മേളനം. അന്നേദിവസം പ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നേക്കും. ഈ സാഹചര്യത്തില്‍ അംഗങ്ങള്‍ക്ക് വിപ്പ് നല്കി കോണ്‍ഗ്രസ്.

കോണ്‍ഗ്രസിന്റെ 24 എംഎല്‍എമാര്‍
ആഗസ്റ്റ് പത്തിന് എല്ലാ അംഗങ്ങളും ഹാജരുണ്ടാകണമെന്നും സര്‍ക്കാരിനെതിരെ വോട്ട് ചെയ്യണമെന്നും കോണ്‍ഗ്രസ് വിപ്പ് നല്കി. കോണ്‍ഗ്രസ് നിയമസഭാ കക്ഷി വിപ്പ് കുന്തോജാം ഗോവിന്ദാസ് ആണ് പ്രത്യേക മൂന്നു വരി കുറിപ്പ് അംഗങ്ങള്‍ക്ക് കൈമാറിയത്. വിപ്പ് ലംഘിച്ചാല്‍ അയോഗ്യരാക്കപ്പെടുമെന്ന മുന്നറിയിപ്പുമുണ്ട്. നേരത്തെ കൂറുമാറി വോട്ട് ചെയ്തവരടക്കം 24 എംഎല്‍എമാര്‍ക്കും വിപ്പ് കൈമാറി.

അവിശ്വാസത്തിന് കാരണം
കോണ്‍ഗ്രസ് അംഗങ്ങളുടെ ഫോട്ടോ പതിച്ച പട്ടിക പാര്‍ട്ടി വിപ്പ് നിയമസഭാ സെക്രട്ടറിക്ക് നല്കി. കോടികളുടെ മയക്ക് മരുന്ന് പിടികൂടിയ കേസ് സിബിഐ അന്വേഷിക്കുന്നത് മുഖ്യമന്ത്രി ബൈറണ്‍ സിങ് തടഞ്ഞുവെന്ന് അടുത്തിടെ അന്വേഷണ ഉദ്യോഗസ്ഥയായ എസിപി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയം. പാസായാല്‍ ബിജെപി സര്‍ക്കാര്‍ വീഴും.
-
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ












Click it and Unblock the Notifications