മോദീ... മോദീ... മോദീ... എണ്ണയ്ക്ക് വിലകുറഞ്ഞതൊന്നും അറിഞ്ഞില്ലായിരുന്നോ, ആരും പറഞ്ഞില്ലായിരുന്നോ

അന്താരാഷ്ട്ര എണ്ണ വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ദിനം പ്രതി കുറഞ്ഞുകൊണ്ടിരിയ്ക്കുകയാണ്. എന്നാല്‍ ഇന്ത്യയില്‍ മാത്രം അതിനനുസരിച്ച് വില കുറയുന്നേ ഇല്ല. ഒന്നര വര്‍ഷത്തിനിടെ എണ്ണവില മൂന്നില്‍ ഒന്നായി കുറഞ്ഞു. ഇപ്പോഴുള്ളത് 11 വര്‍ഷം മുമ്പുള്ള വിലയാണ്.

എന്നാല്‍ എന്താണ് ഇന്ത്യയിലെ അവസ്ഥ. പതിനൊന്ന് വര്‍ഷം മുമ്പുള്ള പെട്രോള്‍/ഡീസല്‍ വിലയാണോ ഇപ്പോഴുള്ളത്. എണ്മവില മൂന്നിലൊന്നയി കുറഞ്ഞപ്പോള്‍ ഇവിടെ പെട്രോള്‍/ഡീസല്‍ വില അങ്ങനെ കുറഞ്ഞോ?

ഇതിനൊക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി സമാധാനം പറയണം എന്ന് പറയുന്നത് കഷ്ടമാണ്. പക്ഷേ അദ്ദേഹവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ ഓര്‍ക്കുന്നവര്‍ ചോദ്യം ചെയ്താല്‍ കുറ്റം പറയാന്‍ പറ്റില്ല.

എണ്ണവില

എണ്ണവില

അന്താരാഷ്ട്ര എണ്ണവില സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് നേരിടുന്നത്. എണ്ണവില ബാരലിന് നാല്‍പത് ഡോളറിന് താഴെയായി. 2004 ലെ വിലയിലേയ്ക്ക് എണ്ണവില കൂപ്പുകുത്തി.

ഇന്ത്യ അറിയുന്നില്ലേ?

ഇന്ത്യ അറിയുന്നില്ലേ?

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെഇടിയുമ്പോഴും അതിന് ആനുപാതികമായി ഇന്ത്യയിലെ എണ്ണവില കുറയുന്നില്ല. അത് മാത്രമല്ല, അധിക സെസ്സും ഏര്‍പ്പെടുത്തുകയാണ് ഭരണകൂടം ചെയ്യുന്നത്.

അന്നത്തെ വില

അന്നത്തെ വില

2004 ല്‍ അന്താരാഷ്ട്ര എണ്ണവില 37.66 ഡോളറായിരുന്നു. അന്ന് ഇന്ത്യയില്‍ പെട്രോള്‍ വില 33 രൂപ മുതല്‍ 39 രൂപ വരെ ആയിരുന്നു വില.

ഇരട്ടിവില

ഇരട്ടിവില

എന്നാല്‍ എണ്ണവില 2004 ലെ അവസ്ഥയിലെത്തിയെങ്കിലും അന്നത്തെ വിലയുടെ ഇരട്ടിയോളം ഇന്ന് ഉപഭോക്താക്കള്‍ ലിറ്ററിന് നല്‍കേണ്ട ഗതികേടിലാണ്.

എക്‌സൈസ് തീരുവ?

എക്‌സൈസ് തീരുവ?

എന്തുകൊണ്ടാണ് അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞിട്ടും ഇന്ത്യയില്‍ വില കുറയാത്തത്. എക്‌സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി വര്‍ദ്ധിപ്പിയ്ക്കുന്നത് തന്നെ കാരണം.

 സബ്‌സിഡി നികത്താന്‍

സബ്‌സിഡി നികത്താന്‍

ഇത്രനാളും സബ്‌സിഡി നല്‍കി എണ്ണക്കമ്പനികള്‍ വന്‍നഷ്ടത്തിലാണെന്നാണ് പറയുന്നത്. ആ നഷ്ടം നികത്താനും, ഭാവിയില്‍ എണ്ണവില കൂടിയാല്‍ അത് ജനങ്ങളെ ബാധിയ്ക്കാതിരിയ്ക്കാനും ആണ് വില കുറയ്ക്കാത്തത് എന്ന ന്യായവും പറയുന്നുണ്ട്.

വിലനിയന്ത്രണം

വിലനിയന്ത്രണം

നേരത്തേ പെട്രോള്‍/ഡീസല്‍ വില നിയന്ത്രണാധികാരം കേന്ദ്ര സര്‍ക്കാരിനായിരുന്നു. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് അന്താരാഷ്ട്ര വിലനിലവാരം അനുസരിച്ച് വിലതീരുമാനിയ്ക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരം നല്‍കിയത്.

വിശ്വാസ വഞ്ചന

വിശ്വാസ വഞ്ചന

ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് ഇവിടെ പാലിയ്ക്കപ്പെടുന്നുണ്ടോ എന്നാണ് ഏറ്റവും വലിയ ചോദ്യം. എണ്ണ വില കുറയുമ്പോള്‍ കുറയ്ക്കാമെന്ന വാഗ്ദാനം പാലിയ്ക്കപ്പെടുന്നില്ല.

മോദിയുടെ വാഗ്ദാനം

മോദിയുടെ വാഗ്ദാനം

പ്രതിപക്ഷത്തിരിയ്ക്കുമ്പോള്‍ ബിജെപിയും നരേന്ദ്ര മോദിയും യുപിഎ സര്‍ക്കാരിനെ ഏറ്റവും അധികം വിമര്‍ശിച്ചിരുന്ന പെട്രോള്‍/ഡീസല്‍ വില വര്‍ദ്ധനവിനെ കുറിച്ചായിരുന്നു. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ വില കുത്തനെ കുറയ്ക്കുമെന്ന് വാഗ്ദാനവം ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. എന്നിട്ടിപ്പോള്‍ എന്താണ് അവസ്ഥ?

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+