Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിപോര്‍ജോയ് കരതൊട്ടു; ഒരുലക്ഷം പേരെ ഒഴിപ്പിച്ചു; ഗുജറാത്തില്‍ ശക്തമായ മഴയും കാറ്റും

ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപം കൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് കരതൊട്ടു. ഗുജറാത്തിലെ കച്ച്, സൗരാഷ്ട്ര മേഖലയിലേക്കാണ് ബിപോര്‍ജോയ് എത്തിയിരിക്കുന്നത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഇവിടെ നിന്ന് ഒരു ലക്ഷത്തോളം ആളുകളെ അഭയാര്‍ത്ഥി കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്ത് തീരത്ത് അതീവ ജാഗ്രത നിര്‍ദേശമാണ് സര്‍ക്കാര് പുറപ്പെടുവിച്ചിരിക്കുന്നത്.

നിലവില്‍ മാണ്ഡവിക്കും കറാച്ചിക്കും ഇടയിലൂടെയാണ് ചുഴലിക്കാറ്റിന്റെ സഞ്ചാരം. കച്ചില്‍ 60 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റ് വീശുന്നത്. രാത്രിയോടെ 125 മുതല്‍ 140 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 131 താലൂക്കുകളില്‍ നിലവില്‍ മഴ ലഭിക്കുന്നുണ്ട്.

biparjoy

സംസ്ഥാനത്ത് 76 അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ 25 എണ്ണം ജുനഗഡിലും 29 എണ്ണം സോമനാഥ് ഗിറിലുമാണ്. ബറൂച്ചില്‍ അഞ്ചും പോര്‍ബന്തര്‍, ദേവഭൂമി ദ്വാരക, കച്ച് എന്നിവിടങ്ങളില്‍ നാല് വീതവും അമ്രേലിയില്‍ രണ്ട്, ജാംനഗറിലും നവസാരിയിലും അഹമ്മദാബാദിലും ഓരോ അഭയാര്‍ത്ഥി കേന്ദ്രങ്ങളുമാണ് ആരംഭിച്ചിട്ടുള്ളത്. പുനരധിവസിപ്പിക്കപ്പെട്ട ആളുകളുടെ ആരോഗ്യം പരിശോധിക്കുന്നതിനായി മെഡിക്കല്‍ സംഘത്തെയും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

അതിതീവ്ര ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ട ബിപോര്‍ജോയ് മണിക്കൂറില്‍ 115-125 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കാനാണ് സാധ്യത. നാളെ ഉച്ചയോടെ കാറ്റിന്റെ വേഗം കൂടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ചുഴലിക്കാറ്റ് തീരത്തോട് അടുക്കുമ്പോള്‍ മഴയുടെ തീവ്രത വര്‍ധിക്കും.കച്ച്, ദേവഭൂമി ദ്വാരക, ജാംനഗര്‍ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കച്ച് ജില്ലയിലെ കടല്‍ത്തീരത്ത് നിന്ന് 10 കിലോമീറ്ററിനുള്ളില്‍ താമസിക്കുന്ന 120-ഓളം കുടുംബങ്ങളേയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ 18 ടീമുകള്‍, സംസ്ഥാന ദുരന്ത നിവാരണ സേനയുടെ 12 ടീമുകള്‍, സംസ്ഥാന റോഡ് ആന്‍ഡ് ബില്‍ഡിംഗ് വകുപ്പിന്റെ 115 ടീമുകള്‍, സംസ്ഥാന വൈദ്യുതി വകുപ്പിന്റെ 397 ടീമുകള്‍ എന്നിവയെ വിവിധ തീരദേശ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്.

കര സേന, നാവിക സേന, വ്യോമ സേന തുടങ്ങി എല്ലാ സായുധ സേനകളും ഗുജറാത്തിലെ ജനങ്ങള്‍ക്ക് സഹായം നല്‍കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംസ്ഥാനത്ത് നാളെ വരെ മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തുറമുഖങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. അതേസമയം ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തില്‍ മുംബൈയില്‍ കനത്ത മഴയ്ക്കും ഉയര്‍ന്ന തിരമാലകളുമുണ്ടായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+