കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹുദ് ഹുദ് ഇന്ത്യയുടെ തീരത്തോട് അടുക്കുന്നു

  • By Aswathi
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ തീരത്തേക്ക് അടുക്കുന്ന ഹുദ് ഹുദ് ചുഴലിക്കാറ്റിന്റെ ശക്തി കൂടുന്നതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയോടെ ആന്ധ്രാ തീരത്ത് കാറ്റെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 10.30 നും 11.30 നും ഇടയില്‍ ആന്ധ്രാ- ഒഡീഷ തീരത്തേക്ക് ആഞ്ഞടിയ്ക്കുന്ന കാറ്റിന് മണിക്കൂറില്‍ 195-220 വേഗതയുണ്ടാകും.

കാറ്റ് ആദ്യം ആഞ്ഞടിയ്ക്കുന്നത് വിശാഖപട്ടണത്തും ഗോപാല്‍പുരത്തുമായിരിക്കും. രണ്ടിടത്തും രാവിലെ മുതല്‍ കനത്ത കാറ്റും മഴയുമാണ്. വിശാഖപട്ടത്തിലെയും വിജയനഗരത്തിലെയും വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ആന്ധ്രയുടെയും ഒഡീഷയുടെയും തീരങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. വലിയ തിരമാലകള്‍ ഉണ്ടാകുമെന്നതിനാല്‍ ആരും കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒഡീഷ തീരത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.

hud-hud

ഹുദ് ഹുദിന്റെ വേഗത മണിക്കൂറുകള്‍ കഴിയുന്തോറും കൂടി വരുന്നതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരങ്ങള്‍. ദുരന്തം ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മുന്‍കരുതലിന്റെ ഭാഗമായി ആന്ധ്ര തീരങ്ങളില്‍ നിന്നും ഒന്നരലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചു. ആന്ധ്രയിലെ അഞ്ചു ജില്ലകളിലായി 370 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ശ്രീകാകുളം വിഴിനഗരം വിശാഖ പട്ടണം ഈസ്റ്റ് ഗോദാവരി. വെസ്റ്റ് ഗോദാവരി, എന്നീ ജില്ല കളിലെ 370 ഗ്രാമങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദേശീയ ദുരന്തനിവാരണ സേന നാവിക സേന എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ആന്ധ്രയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 16 ടീം ഒഡിഷയിലും എത്തി. റെയില്‍വെ 38 ട്രെയിനുകള്‍ റദ്ദാക്കി.

English summary
Thousands have been evacuated from the coastal districts of Andhra Pradesh as Hudhud, a very severe cyclonic storm, races towards the state and neighbouring Odisha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X