Get Updates
Get notified of breaking news, exclusive insights, and must-see stories!

ദക്ഷിണ കര്‍ണാടകത്തില്‍ മഴ തുടരുന്നു.. മംഗളൂരു വെള്ളത്തിനടിയില്‍

ബെംഗളൂരു: ദക്ഷിണ കര്‍ണാടകത്തില്‍ കനത്ത മഴ തുടരുന്നു. ചൊവ്വാഴ്ച തുടങ്ങിയ മഴയില്‍ ദക്ഷിണ കര്‍ണാടകയിലെ പലയിടങ്ങളും വെള്ളത്തിനടിയിലായി. തീരദേശമേഖലകളെയാണ് മഴ കൂടുതലായി ബാധിച്ചത്. പ്രദേശത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി തന്നെ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ നിര്‍ദ്ദേശപ്രകാരം ദക്ഷിണ കന്നഡ എംഎല്‍എ ആയ നളിന്‍ കുമാര്‍ കട്ടീല്‍ തീരദേശമേഖലകള്‍ സന്ദര്‍ശിച്ചു. ദേശീയ ദുരന്ത നിവാരണ സംഘത്തേയും സാഹചര്യങ്ങള്‍ നിയന്ത്രിക്കുന്നതിനും അടിയന്തര ആശ്വാസ നടപടികള്‍ സ്വീകരിക്കുന്നതിനുമായി പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

karnataka rain

അതേസമയം അടുത്ത 24 മണിക്കൂറിനുളളില്‍ കാലവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നും മഴയുടെ തോത് കുറയുമെന്നും കാലാവസ്ഥാ പ്രവചന കേന്ദ്രങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മംഗലാപുരം, ഉഡുപ്പി തുടങ്ങിയ പ്രദേശങ്ങളില്‍ റെക്കോഡ് മഴയാണ് ലഭിച്ചത്. സാധാരണ മെയ് മാസങ്ങള്‍ ഈ പ്രദേശങ്ങളില്‍ 168.6 മില്ലിമീറ്റര്‍ ആണ് മഴ ലഭിച്ചിരുന്നതെങ്കില്‍ ഇത്തവണ അത് 340 മില്ലിമീറ്ററാണ് ലഭിച്ചത്. കുടക് ജില്ലയില്‍ 51.5 മില്ലിമീറ്ററുമാണ് മഴ ലഭിച്ചത്.

ജില്ലാ ഭരണ കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്ലൈന്‍ പ്രവര്‍ത്തിക്കും. അതേസമയം ശക്തമായ മഴയെ തുടര്‍ന്ന് പലയിടങ്ങളിലും ബിഎസ്എന്‍എല്‍ കണക്ഷന്‍ നഷ്ടപ്പെട്ടതായും ഇത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് താമസം സൃഷ്ടിക്കുന്നുണ്ടെന്നും കര്‍ണാടക ദുരന്ത നിവാരണ വകുപ്പ് വ്യക്തമാക്കി. മംഗലാപുരം തീരത്തിനടുത്ത് അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്നലെ പ്രദേശത്ത് കനത്ത മഴ പെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+