കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

Google Oneindia Malayalam News

മുംബൈ: ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയില്‍ പാല്‍ഗഡില്‍ വെച്ച് റോഡപകടത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. മിസ്ത്രിക്ക് 54 വയസ്സായിരുന്നു. കാര്‍ ഡിവൈഡറിലിടിച്ചാണ് അപകടം നടന്നത്.

സ്വന്തം മെഴ്‌സിഡസ് കാറില്‍ അഹമ്മദാബാദില്‍ നിന്ന മുംബൈയിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഡ്രൈവര്‍ അടക്കം രണ്ട് പേര്‍ അദ്ദേഹത്തിന്റെ കൂടെ കാറിലുണ്ടായിരുന്നു. ഇവര്‍ക്ക് പരിക്കുണ്ട്. ഗുജറാത്തിലെ ആശുപത്രിയിലേക്ക് ഇവരെ മാറ്റിയിട്ടുണ്ട്.

1

അപകട സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങള്‍ പ്രകാരം മിസ്ത്രിയുടെ സില്‍വര്‍ നിറത്തിലുള്ള മെഴ്‌സിഡസ് കാറാണ് അപകടത്തില്‍പ്പെട്ടത്. പാല്‍ഡഗഡിലെ ചരോട്ടി മേഖലയിലെ ഡിവൈഡറിലാണ് കാര്‍ ഇടിച്ചതെന്നാണ് മനസ്സിലാവുന്നത്. മുംബൈയില്‍ നിന്ന് 135 കിലോമീറ്റര്‍ അകലെയാണിത്.

ക്രിസ്റ്റ്യാനോ വീണ്ടും കാഴ്ച്ചക്കാരന്‍; ചെകുത്താന്മാരുടെ തേരോട്ടം, പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിന് ഹാട്രിക്ക് നേട്ടം

ഇന്ന് വൈകീട്ട് മൂന്നേകാലോടെയാണ് അപകടമുണ്ടായത്. സൂര്യ നദിക്ക് കുറുകെയുള്ള പാലത്തിന് മുകളില്‍ വെച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. ഇത് അപകടം മാത്രമാണെന്ന് പ്രാഥമിക നിഗമനമുണ്ടെന്നും ഡിഎസ്പി ബാലാസാഹേബ് പാട്ടീല്‍ പറഞ്ഞു.

കുട്ടിക്കളി ഇനിയും മാറിയിട്ടില്ല അല്ലേ, മൊണാലിസയായി മഡോണ, ഒന്നൊന്നര തകര്‍പ്പാണല്ലോ; ചിത്രങ്ങള്‍ വൈറല്‍

വ്യവസായ മേഖലയ്ക്ക് ആകെ വലിയ നഷ്ടമാണ് സൈറസിന്റെ വിയോഗമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ട്വിറ്ററിലായിരുന്നു പ്രധാനമന്ത്രിയുടെ അനുശോചനം. അപ്രതീക്ഷിത വിയോഗമായിരുന്നു ഇത്. വളരെ പ്രതീക്ഷയുള്ള ബിസിനസ് ലീഡറായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സാമ്പത്തിക കരുത്തില്‍ അദ്ദേഹം വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വേദനയില്‍ പങ്കുച്ചേരുന്നുവെന്നും മോദി പറഞ്ഞു.

കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലും അനുശോചനം അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എക്കാലവും ഓര്‍മിക്കപ്പെടും. ഇന്ത്യന്‍ വ്യവസായ മേഖലയ്ക്ക് തിളങ്ങി നിന്ന നക്ഷത്രത്തെയാണ് നഷ്ടമായതെന്നും ഗോയല്‍ പറഞ്ഞു.

സഹാനുഭൂതിയുടെ മൂര്‍ത്തിഭാവമായിരുന്നു മിസ്ത്രിയെന്ന് സ്മൃതി ഇറാനി കുറിച്ചു. ശരിക്കും ഷോക്കായിരുന്നു ഇത്. എല്ലാ കാലവും മിസ്ത്രിയെ ഇന്ത്യ ഓര്‍ക്കുമെന്നും സ്മൃതി പറഞ്ഞു. ശരിക്കും ഈ വാര്‍ത്ത കേട്ട് തകര്‍ന്നു പോയെന്ന് എന്‍സിപി നേതാവും ശരത് പവാറിന്റെ മകളുമായ സുപ്രിയ സുലെ പറഞ്ഞു.

വളരെ വേഗം മിസ്ത്രി നമ്മെ വിട്ട് പോയെന്നും ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. ടാറ്റാ സണ്‍സിന്റെ ആറാമത് ചെയര്‍മാനായിരുന്നു മിസ്ത്രി. 2016 ഒക്ടോബറിലാണ് അദ്ദേഹത്തെ ചെയര്‍മാന്‍ പദവിയില്‍ നിന്ന് മാറ്റിയത്. രത്തന്‍ ടാറ്റ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മിസ്ത്രി ഈ പദവി ഏറ്റെടുത്തത്.

പശുക്കള്‍ക്കിടയില്‍ ഒളിഞ്ഞിരിപ്പുണ്ട് കടുവ, 5 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ ആള് പുലിയാണ്പശുക്കള്‍ക്കിടയില്‍ ഒളിഞ്ഞിരിപ്പുണ്ട് കടുവ, 5 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ ആള് പുലിയാണ്

English summary
cyrus mistri former tata sons chairman died in road accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X