ബീഫിന്റെ പേരില്‍ കൊലപാതകം; ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസ്
ദില്ലി: ഉത്തര്‍ പ്രദേശിയെ ദാദ്രിയില്‍ മാട്ടിറച്ചിയുടെ പേരില്‍ കൊലപാതകം നടന്നതുമായി ബന്ധപ്പെട്ട് ബിജെപി എംഎല്‍എ സംഗീത് സോമിനെതിരെ പോലീസ് കേസെടുത്തു. മുസഫര്‍നഗര്‍ കലാപത്തിന്റെ ആസൂത്രകനെന്ന് ആരോപിക്കപ്പെടുന്ന സംഗീത് സോം കഴിഞ്ഞദിവസം സംഭവസ്ഥലം സന്ദര്‍ശിച്ചശേഷം പ്രകോപന പരമായ പ്രസ്താവനകള്‍ നടത്തിയിരുന്നു. കേന്ദ്രമന്ത്രി മഹേഷ്ശര്‍മയ്‌ക്കെതിരെയും കേസെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത് ഏകപക്ഷീയമായ നടപടിയാണെന്നും ഗോവധമാണ് കലാപങ്ങള്‍ക്ക് കാരണമാകുന്നതെന്നുമായിരുന്നു സംഗീതിന്റെ പ്രസ്താവന. ദാദ്രിയില്‍ മധ്യവയസ്‌കനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ സംഗീത് ന്യായീകരിക്കുകയും ചെയ്തിരുന്നു. പ്രതികള്‍ക്ക് എല്ലാവിധ സഹായവും സംഗീത് വാഗ്ദാനം ചെയ്തിട്ടുണ്ട്.

സംഗീതിന്റെ ഇടപെടല്‍ കലാപത്തിന് മൂര്‍ച്ചകൂട്ടുന്നതാണെന്ന് ആരോപണമുണ്ടായിരുന്നു. സംഗീത് സോമിന്റെ വിവാദപരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോ പരിശോധിക്കുമെന്ന് ജില്ലാ മജിസ്‌ട്രേട്ട് അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഐപിസി സെക്ഷന്‍ 144 പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
നിരോധനാജ്ഞ ലംഘിച്ചുള്ള പ്രസംഗമാണ് കേസിനാധാരം എന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട അഖ്‌ലാക്കിനെയും കുടുംബത്തിനെയും ആക്രമിക്കാന്‍ ആഹ്വാനമുണ്ടായ ക്ഷേത്രത്തില്‍ വെച്ചായിരുന്നു സംഗീതിന്റെ പ്രസംഗം. ഇയാളുടെ പ്രസംഗം പിന്നീട് വാട്‌സ് ആപ് വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു.












Click it and Unblock the Notifications