രാജസ്ഥാനിൽ സ്ത്രീകളെ വരെ വെറുതെ വിട്ടില്ല; അക്രമം തുടർന്നാൽ ഇസ്ലാം മതം സ്വീകരിക്കുമെന്ന് ദളിതർ!
ജെയ്പൂർ: രാജസ്ഥാനിൽ സ്ത്രീകളെ പോലും വെറുതെ വിടാതെ ദളിതർക്കെതിരെയുള്ള അക്രമം തുടരുന്നു. രാജസ്ഥാന്‍ കറൗളി ജില്ലയിലെ ഹിന്ദുവാന്‍ സിറ്റിയില്‍ ഭാരത് ബന്ദിന് ശേഷം ചൊവ്വാഴ്ച രാവിലെയായിരുന്നു ദളിത് നേതാക്കളുടേയും ദളിത് വിഭാഗത്തില്‍ പെടുന്നവരുടേയും നേരെ ആൾക്കൂട്ടം അക്രമം അഴിച്ചുവിട്ടത്. ദളിത് വിഭാഗത്തില്‍ പെടുന്ന എം.എല്‍.എയുടെ വീടിന് തീവെച്ച് തുടങ്ങിയ അക്രമം സാധാരണക്കാരുടെ നേരെ തിരിച്ച് വിടുകയായിരുന്നു.
എന്തിനാണെന്നോ ആരാണ് അക്രമിക്കുന്നതെന്നറിയാതെ ദളിത് വിഭാഗത്തിൽപെട്ടവർക്ക് നോക്കി നിൽക്കാനെ കഴിഞ്ഞിരുന്നുള്ളൂ. അക്രമകാരികൾ സ്ത്രീകളള പോലും വെറുതെ വിട്ടില്ലെന്നാണ് അക്രമത്തിന് ഇരയായവർ പറയുന്നത്. രാജസ്ഥാൻ കാരായുളി ജില്ലിലെ ഹിന്ദുവാൻ സിറ്റിയിലായിരുന്നു അക്രമം നടന്നത്. പതിനായിരകണക്കിന് ദളിത് വിഭാഗ കുടുംബം താമസിക്കുന്ന സ്ഥലമാണിത്. അക്രമം ഇനിയും തുടരുകയാണെങ്കിൽ ഇസ്ലാം മതം സ്വീകരിക്കുമെന്നാണ് ദളിതർ ഇപ്പോൾ വ്യക്തമാക്കുന്നത്.

ദളിതനെന്ന് ഉറപ്പ് വരുത്തിയ ശേഷം ആക്രമണം
തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷം ദളിതരാണെന്ന് ഉറപ്പ് വരുത്തിയാണ് അക്രമം. സ്ത്രകളെ പോലും അവർല വെറുതെ വിട്ടില്ല. അക്രമം ഇങ്ങനെ തുരുകയാണെങ്കിൽ ഇസ്ലാം മതത്തിലേക്ക് മാറാൻ ഞങ്ങൾ തയ്യാറാകുമെന്ന് ഹിന്ദുവാൻ സിറ്റിയിൽ താമസിക്കുന്ന അശ്വനി ജാതവ് പറയുന്നു. ഭാരത് ബന്ദ് നടന്ന ദിവസം ആൾക്കൂട്ടം രണ്ട് ദളിത് നേതാക്കളുടെ വീട് ആക്രമിച്ചിരുന്നു. അക്രമികളില്‍ മിക്കയാളുകളും ഹിന്ദു മതമൗലികവാദ സംഘടനകളില്‍ നിന്നുള്ളവരാണെന്നും അശ്വനി പറയുന്നു. എസ്.സി/എസ്.ടി നിയമം ദുര്‍ബലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ദളിതര്‍ ഭാരത ബന്ദ് നടത്തിയതാണ് ഉയര്‍ന്ന ജാതിക്കാരെ പ്രകോപിപ്പിച്ചത്.

ഉയർന്ന ജാതിക്കാർ വേട്ടയാടുന്നു
സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന തങ്ങളാണ് ആക്രമിക്കപ്പെട്ടതെന്ന് പുഷ്‌പേന്ദ്ര ജാദവ് പറയുന്നു. ‘ഉയര്‍ന്ന ജാതിക്കാര്‍ ഞങ്ങളെ പ്രത്യേകം വേട്ടയാടുകയാണ്. ഇത് തുടരുകയാണെങ്കില്‍ ഇസ്‌ലാമിലേക്കു പരിവര്‍ത്തനം ചെയ്യുകയല്ലാതെ ഞങ്ങള്‍ക്കു മറ്റുവഴികളില്ല.' അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിനുശേഷം മേഖലയില്‍ വലിയ തോതില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. അക്രമികളില്‍ ഭൂരിഭാഗം പേരും ഹിന്ദുമൗലിക വാദികളുടെ ഗ്രൂപ്പില്‍ പെട്ടവരായിരുന്നുവെന്ന് ആരോപമങ്ങൾ ഉയരുമ്പോഴും ഇതിന് തെളിവുകൾ ഒന്നും ഇല്ലെന്ന നിലപാടടിലാണ് പോലീസ്.

അക്രമത്തിന് ഇരയായത് 40 വീട്
ഞങ്ങളുടെ കൂടെയുള്ള നാല്‍പത് പേരുടെ വീടാണ് കഴിഞ്ഞ ദിവസത്തെ അക്രമത്തില്‍ തകര്‍ന്നത്. ഇവരാരും ഒരു തരത്തിലുള്ള അക്രമത്തിനോ മറ്റോ പോവാത്തവരും, സമാധനം ആഗ്രഹിക്കുന്നവരുമാണ്. ഇനി ഞങ്ങൾ എന്താണ് ചെയ്യേണ്ടതെന്നാണഅ അശോക് കണ്ടേൽവാൽ ചേദിക്കുന്നത്. അയ്യായിരത്തോളം വരുന്ന ജനക്കൂട്ടം പട്ടികജാതി, വര്‍ഗ വിഭാഗങ്ങള്‍ ധാരാളമായി താമസിക്കുന്ന സ്ഥലങ്ങളിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുകയായിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കണ്ണീര്‍വാതക ഷെല്ലുകള്‍ സമീപത്തുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ വീണ് കുട്ടികള്‍ക്ക് പരുക്കേൽക്കുകായിരുന്നു.

രജിസ്റ്റർ ചെയ്തിരിക്കുന്നത് 172 കേസുകൾ
വിവിധ നഗരങ്ങളിലായി 23 കമ്പനി പോലീസിനെയാണ് വിന്യസിച്ചത്. ഇവിടെ പോലീസ് ഫ്ലാഗ് മാര്‍ച്ച് നടത്തി. സംഘര്‍ഷം, കൊള്ള, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് 172 കേസുകളാണ് രാജസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പത്തിലധികം സംസ്ഥാനങ്ങളിലാണ് ബന്ദിനെ തുടര്‍ന്ന് വ്യാപകമായ സംഘര്‍ഷങ്ങളുണ്ടായത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് വ്യാപകമായ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.












Click it and Unblock the Notifications