Get Updates
Get notified of breaking news, exclusive insights, and must-see stories!

ദളിത് പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചുകൊന്നു

ഗാസിയാഗാദ്: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ ജീവനോടെ കത്തിച്ചുകൊന്നു. നീതു എന്ന 16 കാരിയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദ് ഹാപുറിലാണ് സംഭവം. നാല് പേര്‍ ചേര്‍ന്ന് വീട് കൊള്ളയടിച്ച ശേഷം മകളെ കൊലപ്പെടുത്തി എന്നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നത്. എന്നാല്‍ പോലീസ് ഇത് വിശ്വസിച്ചിട്ടില്ല. അച്ഛന്റെ വിവരണത്തില്‍ പോലീസ് തൃപ്തരല്ല എന്നാണ് അറിയുന്നത്.

ദുരഭിമാനക്കൊലയാണ് നടന്നതെന്നും പോലീസ് സംശയിക്കുന്നുണ്ട്. ശനിയാഴ്ച രാത്രി ഒരു മണിയോടെ നാല് പേര്‍ ചേര്‍ന്ന് തങ്ങളുടെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറി. ഗണേഷ്പുരയിലെ വീടിന്റെ രണ്ടാം നിലയിലാണ് തങ്ങള്‍ താമസിക്കുന്നത്. ഭാര്യയുടെ കാലില്‍ നിന്നും ഇവര്‍ പാദസരങ്ങള്‍ അഴിച്ചെടുത്തു. ഇത് കണ്ട് നീതു ഒച്ചവെച്ചു.

fire

ഇതേത്തുടര്‍ന്നാണ് മകളെ അക്രമികള്‍ മണ്ണെണ്ണയൊഴിച്ച് തീവെച്ച് കൊലപ്പെടുത്തിയത് എന്ന് അച്ഛന്‍ മഹേഷ് കോട്വാലി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ അന്വേഷണത്തിനെത്തിയ പോലീസ് ഇക്കാര്യം തീര്‍ത്തും വിശ്വസിച്ചിട്ടില്ല. രാത്രിയില്‍ മഹേഷിന്റെ വീട്ടില്‍ നിന്നും എന്തെങ്കിലും ബഹളമോ സംശയകരമായ ശബ്ദമോ കേട്ടിട്ടില്ല എന്നാണ് അയല്‍ക്കാര്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

സംഭവം നടക്കുമ്പോള്‍ മഹേഷിന്റെ വീട്ടില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നത്. എന്നാല്‍ നിതുവൊഴികെ ഒരാള്‍ക്ക് പോലും ഒരു പോറല്‍ പോലും പറ്റിയിട്ടില്ല. നീതുവിന്റെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ അങ്ങനെ തന്നെ ഉണ്ട്. ഇതും പോലീസിന് സംശയം വര്‍ദ്ധിപ്പിക്കുന്നു. മഹേഷ് തന്നെ മകളെ കൊലപ്പെടുത്തിയതാകാം എന്ന സംശയത്തിലാണ് ഇപ്പോള്‍ പോലീസ്. പഴക്കച്ചവടക്കാരനായ മഹേഷിന് നീതുവിനെ കൂടാതെ മൂന്ന് ആണ്‍മക്കളും ഒരു മകളുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+