രോഹിത്തിന്റെ ആത്മഹത്യ: കേന്ദ്ര മന്ത്രിയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസ്
ദില്ലി: ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ദളിത് ഗവേഷണ വിദ്യാര്‍ത്ഥ് രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്രമന്ത്രിയ്‌ക്കെതിരെ കേസ്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് കേന്ദ്ര തൊഴില്‍ മന്ത്രിയായ ബന്ധാരു ദത്താത്രേയയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സര്‍വ്വകലാശാലയിലെ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകനായിരുന്ന രോഹിത് വെമുല അടക്കം അഞ്ച് പേരെയാണ് സസ്‌പെന്റ് ചെയ്തിരുന്നത്. കേന്ദ്ര മന്ത്രി ബന്ധാരി ദത്താത്രേയയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇതെന്നാണ് ആരോപണം.

'മുസാഫര്‍ നഗര്‍ ബാക്കി ഹെ' എന്ന ഡോക്യുമെന്റി പ്രദര്‍ശനത്തോടെയാണ് കാമ്പസില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. എബിവിപിയുടെ നേതൃത്വത്തില്‍ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനെതിരെ ചിലര്‍ രംഗത്തെത്തി. ഇത് പലപ്പോഴും സംഘര്‍ഷത്തിലേയ്ക്കും നയിച്ചിരുന്നു.
ഈ വിഷയത്തില്‍ കേന്ദ്ര മന്ത്രി ബന്ധാരു ദത്താത്രേയ മാനവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയ്ക്ക് കത്തെഴുതിയിരുന്നു. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ തീവ്രവാദികളും ദേശവിരുദ്ധരും ആണെന്ന് ആരോപിച്ചായിരുന്നു ഇത്. വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളില്‍ സര്‍വ്വകലാശാല നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഈ വിദ്യാര്‍ത്ഥികളെ കുറ്റവിമുക്തരാക്കിയതിന് ശേഷമായിരുന്നു ഇത്.
സര്‍വ്വകല വൈസ് ചാന്‍സലര്‍ ആപ്പ റാവു പൊദിലേയ്‌ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വൈസ് ചാന്‍സലര്‍ ഏകപക്ഷീയ നടപടിയാണ് സ്വീകരിയ്ക്കുന്നതെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications