കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിത് സ്ത്രീകൾക്ക് അവഗണന മാത്രം; നേരത്തെ മരിക്കുന്നു, ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് അവഗണനയെന്ന് പഠനം

  • By Desk
Google Oneindia Malayalam News

ദില്ലി: ദളിത് സ്ത്രീകൾ രാജ്യത്ത് അവഗണന നേരിടുന്നെന്ന് പഠന റിപ്പോർട്ട്. ദളിത് സമൂഹത്തിലെ സ്ത്രികളുടെ ആരോഗ്യനില ദേശീയതലത്തില്‍ ഉയര്‍ന്ന ജാതിക്കാരേക്കാള്‍ വളരെ പിന്നിലാണ്. സമൂഹത്തിലെ എല്ലാ മേഖലയിലും നേരിടുന്ന പ്രശ്‌നങ്ങളാണ് ഇതിനു കാരണമെന്നാണ് റിപ്പോര്‍ട്ട്. ദളിത് സ്ത്രീകളുടെ മരണം ഇതര വിഭാഗങ്ങളെ അപേക്ഷിച്ച് നേരത്തെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ദേശീയ കുടുംബാരോഗ്യ സര്‍വേ (എന്‍ എഫ് എച്ച് എസ്) പുറത്തുവിട്ട കണക്കുകളിലാണ് ഇത് സൂചിപ്പിക്കുന്നത്.

സാമൂഹീകമായ അസമത്വങ്ങളും , വിദ്യാഭ്യാസ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നതും ദളിതർ നേരിടുന്ന അവഗനകൾക്ക് കാരണമാണ്. സമൂഹത്തിലെ എല്ലാ രംഗത്തും ദളിതർ അവഗണ നേരിടുന്നുണ്ട്. ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ കണക്കുകള്‍ പ്രകാരം വിളര്‍ച്ച രോഗം അഥവാ അനീമിയ ഏറ്റവും കൂടുതലുള്ളത് 25-49 വയസുവരെ പ്രായമുള്ള സ്ത്രികളിലാണ്. വിളര്‍ച്ച രോഗം ബാധിച്ചവരില്‍ ഏറ്റവും കൂടുതലുള്ളത് ദളിതുകളാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ആയൂര്‍ ദൈര്‍ഘ്യം 39 വയസ്

ആയൂര്‍ ദൈര്‍ഘ്യം 39 വയസ്


ദളിത് സ്ത്രീകളുടെ മരണത്തിന് ശരാശരി 14.6 എന്നതാണ് കണക്ക്. ഉയര്‍ന്ന ജാതിയിലുള്ള യുവതികളേക്കാള്‍ വേഗത്തില്‍ ദളിത് സ്ത്രികള്‍ മരിക്കുന്നു എന്ന് വ്യക്തം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദളിത് പഠനശാഖകള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ദളിത് സ്ത്രികളുടെ ആയൂര്‍ ദൈര്‍ഘ്യം 39 വയസാണെന്നാണ് റിപ്പോർട്ട്. വിളർച്ച് രോഗം ഉയർന്ന ജാതിയിൽപെട്ടവർക്കും ഉണ്ട്. എന്നാൽ ദളിത് സ്ത്രികളിലാണ് ഇത്തരം രോഗങ്ങള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്.

ചികിത്സ നിഷേധിക്കുന്നു

ചികിത്സ നിഷേധിക്കുന്നു

രാജ്യത്ത് ജാതിയുടെ പേരിൽ ചികിത്സ നിഷേധിക്കുന്ന അവസ്ഥ ഉണ്ടാകുന്നുണ്ട്. ദളിത് സ്ത്രീകളിലെ ആരോഗ്യ പരിരക്ഷയില്‍ പോലും കടുത്ത വേര്‍തിരിവാണ് നേരിടുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് ചികിത്സ നിഷേധിക്കുന്നത് ഗുരുതര കുറ്റകൃത്യങ്ങളാണ് എങ്കിലും അവർക്ക് ചികിത്സ നിഷേധിക്കപ്പെടുകയാണെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു.

വിലക്ക്

വിലക്ക്

ദളിത് സ്ത്രീകളിൽ 70 ശതമാനവും ഇത്തരത്തിൽ വിവേചനം നേരിടുന്നവരാണെന്നാണ് എന്‍ എഫ് എച്ച് എസ് സര്‍വേ ചൂണ്ടിക്കാണിക്കുന്നത്. ആശുപത്രിയിലേക്ക് പോകാന്‍ വിലക്ക്, അല്ലെങ്കില്‍ ആശുപത്രികള്‍ ഒരുപാട് ദൂരം അകലെ,ചികിത്സിക്കാന്‍ പണം ലഭിക്കാതെ വരിക എന്നിവയൊക്കെയാണ് ചികിത്സ കിട്ടാതിരിക്കാൻ കാരണമാകുന്നത്.

പ്രസവം

പ്രസവം


പോള്‍ കോവലിന്റേയും സാറാ അഫ്‌സറടേയും ഹെല്‍ത്ത് ആന്‍ഡ് ദി കാസ്റ്റ് സിസ്റ്റം എന്ന് റിപ്പോര്‍ട്ടിനെ അപഗ്രഥിച്ചാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഡോക്ടറുടെ സാനിധ്യത്തില്‍ പ്രസവമെടുക്കുന്നത് ദളിതരില്‍ 52.2% സ്ത്രികളാണെന്നാണ് കണക്കുകൾ പറയുന്നത്. അഞ്ച് വർഷത്തെ കണ്കാണിത്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട സ്ത്രികളില്‍ 66.8% പേരും ഡോക്ടറുടെ സാന്നിധയത്തിൽ പ്രസവമെടുക്കുന്നവരാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉയർന്ന ജാതിയില്‍പ്പെട്ട സ്ത്രികള്‍ ശരാശരി 54 വയസുവരെ ജീവിക്കുന്നുണ്ടെങ്കിൽ ദളിത് സ്ത്രികളുടെ ആയൂര്‍ ദൈര്‍ഘ്യം 39 വയസാണ്.

English summary
Dalit women in India die younger than upper caste women, face discrimination in accessing healthcare and lag behind on almost all health indicators.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X