കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ പ്രതിപക്ഷ നിരയില്‍ ഭിന്നത... ഡാനിഷ് അലിയെ പ്രതിപക്ഷ നേതൃസ്ഥാനത്തിന് നിന്ന് പുറത്താക്കി!

Google Oneindia Malayalam News

ലഖ്‌നൗ: കശ്മീരില്‍ പ്രതിപക്ഷ നിരയില്‍ വീണ്ടും പ്രതിസന്ധി. ആംറോഹയില്‍ നിന്നുള്ള എംപി ഡാനിഷ് അലിയെ ബിഎസ്പി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് മാറ്റിയിരിക്കുകയാണ്. പാര്‍ട്ടിയുടെ നിലപാടില്‍ നിന്ന് വ്യത്യസ്ത നിലപാട് പാര്‍ലമെന്റില്‍ സ്വീകരിച്ചത് കൊണ്ടാണ് അദ്ദേഹത്തെ പുറത്താക്കിയത് കഴിഞ്ഞ ദിവസം ബിഎസ്പി എംപിമാരുടെ യോഗം ചേര്‍ന്നിരുന്നു. ഇതില്‍ വെച്ചാണ് മായാവതി തീരുമാനമെടുത്തത്.

1

ശ്യാം സിംഗ് യാദവാണ് പകരം നേതാവ്. ജോന്‍പൂരില്‍ നിന്നുള്ള എംപിയാണ് അദ്ദേഹം. അതേസമയം പാര്‍ട്ടിയിലെ മറ്റ് പദവികളിലും മാറ്റം വന്നിട്ടുണ്ട്. ബിഎസ്പിയുടെ സംസ്ഥാന അധ്യക്ഷന്‍ ആര്‍എസ് കുശ്വാഹയെയും മാറ്റിയിട്ടുണ്ട്. പകരം രാജ്യസഭ എംപി മുന്‍ഖദ് അലിയാണ് ചുമതലയേല്‍ക്കുന്നത്. കുശ്വാഹയെ ബിഎസ്പിയുടെ കേന്ദ്ര സമിതിയുടെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. അംബേദ്ക്കര്‍ നഗര്‍ റിതേഷ് പാണ്ഡെയെ ലോക്‌സഭയില്‍ ഉപ നേതാവായി നിയമിച്ചിട്ടുണ്ട്.

അതേസമയം ഡാനിഷ് അലി, വീര്‍ സിംഗ്, അശോക് സിദ്ധാര്‍ത്ഥ് എന്നിവര്‍ക്ക് രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. ഇവര്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാണ് ആരോപണം. അ തേസമയം ബിജ്‌നോര്‍, മാലൂക് നഗര്‍, മീററ്റ് എന്നിവിടങ്ങളിലെ എംപിമാരെ ഉന്നാവോ ബലാത്സംഗ കേസിലെ പരാമര്‍ശത്തില്‍ താക്കീത് ചെയ്തിട്ടുണ്ട്. ഇവരുടെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്‌തെന്നാണ് ആരോപണം.

നേരത്തെ കശ്മീര്‍ ബില്ലിനെ പിന്തുണച്ച ബിഎസ്പി നിലപാടില്‍ മുസ്ലീങ്ങളും ദളിതുകളും കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. വരുന്ന ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഇത് വലിയ ദോഷം ചെയ്യുമെന്നായിരുന്നു വിലയിരുത്തല്‍. ഇതിന് പിന്നാലെയാണ് ഡാനിഷ് അലിയെ പാര്‍ട്ടി നീക്കിയത്. കശ്മീര്‍ വിഷയം മാത്രമല്ല, പല വിഷയങ്ങളിലും പാര്‍ട്ടി നിലപാടിനോട് വിയോജിപ്പ് ഡാനിഷ് അലിക്കുണ്ടായിരുന്നുവെന്ന് നേതൃത്വം പറയുന്നു. ബില്ലില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ ഡാനിഷ് അലി ഇറങ്ങി പോയിരുന്നു.

കശ്മീരില്‍ പഞ്ചതന്ത്രം വിജയിച്ച് ബിജെപി.... ഈ സംസ്ഥാനങ്ങള്‍ തൂത്തുവാരും, ആദ്യ പണി പ്രിയങ്കയ്ക്ക്കശ്മീരില്‍ പഞ്ചതന്ത്രം വിജയിച്ച് ബിജെപി.... ഈ സംസ്ഥാനങ്ങള്‍ തൂത്തുവാരും, ആദ്യ പണി പ്രിയങ്കയ്ക്ക്

English summary
danish ali sacked as loksabha leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X