വിദ്യാര്‍ഥിയുടെ മൊബൈല്‍ വാങ്ങി വെച്ചതിന് രക്ഷിതാവ് പ്രധാനധ്യാപികയെ മര്‍ദ്ദിച്ചു
ജലന്തര്‍: വിദ്യാര്‍ഥിയുടെ മൊബൈല്‍ വാങ്ങി വെച്ചതിന് പ്രധാനധ്യാപികയ്ക്ക് രക്ഷിതാവിന്റെ വക പൊതിരെ തല്ല്. പഞ്ചാബിലെ ജലന്തറിലെ പ്രശസ്തമായ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ചാനലുകള്‍ വഴി പുറം ലോകമറിയുകയായിരുന്നു.
രക്ഷിതാവ് പ്രധാന അധ്യാപികയുടെ ഓഫിസില്‍ കയറിമര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആദ്യഘട്ടത്തെ കയ്യേറ്റത്തിന് ശേഷം പാതി ശാന്തയായ കുട്ടിയുടെ അമ്മ പ്രധാന അധ്യാപിക പ്രത്യാക്രമണത്തിന് മുതിര്‍ന്നതോടെയാണ് സംഭവം കൂടുതല്‍ അക്രമാസക്തമായത്.

പ്ലസ്‌വണ്‍ വിദ്യാര്‍ഥിയില്‍ നിന്നാണ് സ്‌കൂള്‍ അധികൃതര്‍ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തത്. ഇക്കാര്യം അന്വേഷിക്കാന്‍ എത്തിയപ്പോഴായിരുന്നു കുട്ടിയുടെ അമ്മയുടെ അപ്രതീക്ഷിതമായ ആക്രമണം.
പ്രധാന അധ്യാപിക പ്രകോപിപ്പിച്ചതിനാലാണ് മര്‍ദ്ദിച്ചതെന്നാണ് രക്ഷകര്‍ത്താവിന്റെ വിശദീകരണം. സ്‌കൂളിലെ ഒരു അധ്യാപകന്‍ തന്നെ മര്‍ദ്ദിച്ചതായി കാണിച്ച് ഈ രക്ഷിതാവ് നേരത്തെ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.












Click it and Unblock the Notifications