കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികള്‍ക്കും കോവാക്‌സിന്‍ സ്വീകരിക്കാം; അനുമതി നല്‍കി ഡിസിജിഐ

Google Oneindia Malayalam News

ന്യൂഡല്‍ഹി: കുട്ടികളില്‍ കോവിഡ് 19 വാക്‌സിനായ ഇന്ത്യയുടെ കോവാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. 12 മുതല്‍ 18 വയസുവരെയുള്ള കുട്ടികളില്‍ കുത്തിവെക്കാനാണ് അനുമതി നല്‍കിയത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ അനുമതി നല്‍കിയതിനെ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കോവാക്‌സിന്‍ നല്‍കുന്നതിന് അുമതിയില്ല.
സൈഡസ് കാഡിലയുടെ ZyCoV-Dന് ശേഷം ഇന്ത്യയില്‍ കുട്ടികള്‍ക്കായി ഉപയോഗിക്കാന്‍ അനുമതി നല്‍കിയ രണ്ടാമത്തെ കോവിഡ് -19 വാക്‌സിന്‍ മാത്രമാണ് കോവാക്‌സിന്‍.

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഭാരത് ബയോടെക്കിന് ഓര്‍ഡര്‍ നല്‍കേണ്ടതുണ്ട്. റോള്‍ ഔട്ട് കുട്ടികളുടെ വാക്സിനേഷനുമുള്ള പോളിസികളെ ആശ്രയിച്ചിരിക്കുന്നു, അത് ഇതുവരെ ഉറപ്പിച്ചിട്ടില്ലെന്നുമാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്ഡിസിജിഐ അംഗീകാരത്തിന് പിന്നാലെ കുട്ടികള്‍ക്ക് ജനുവരി മൂന്ന് മുതല്‍ വാക്‌സിന്‍ നല്‍കുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.

xv

Recommended Video

cmsvideo
ലോക ജനതക്ക് ഭീഷണിയായി ഒരു കോവിഡ് വകഭേദം കൂടി,ഡെൽമൈക്രോൺ ഭീതി

15 മുതല്‍ 18 വരെയുള്ള കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുക. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൂടാതം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജനുവരി 10 മുതല്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നസല്‍കുമെന്നും. 60 വയസ് കഴിഞ്ഞ ആരോഗ്യ പ്രശ്‌നമുള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്ത് വ്യാപിക്കുന്ന ഒമൈക്രോണിനെതിരെ ജാഗ്രത പാലിക്കണമെന്നും കോവിഡിനെതിരെ പൊരുതിയ പാരമ്പര്യമുള്ളവരാണ് നമ്മളെന്നും പ്രധാനമന്ത്രി പറഞ്ഞു.

English summary
dcgi granted permission to cvaccine for childrens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X