Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിലെ ആദ്യത്തെ വനിതാ ടാക്‌സി ഡ്രൈവര്‍ കൊല്ലപ്പെട്ടതോ? ദുരൂഹതകള്‍ ഇങ്ങനെ...

ബെംഗളൂരു: ഐ ടി നഗരമായ ബെംഗളൂരുവിലെ ആദ്യത്തെ വനിതാ ടാക്‌സി ഡ്രൈവറായ ഭാരതി വീരതിന്റെ മരണത്തില്‍ ദുരൂഹതകള്‍. കഴിഞ്ഞ ദിവസമാണ് ഭാരതിയെ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. ആത്മഹത്യയാണ് ഇതെന്നാണ് പോലീസ് ആദ്യം കരുതിയത്. എന്നാല്‍ സംഭവത്തില്‍ അട്ടിമറികള്‍ നടന്നിട്ടുള്ളതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.

ഭാരതിയുടെ മരണം കൊലപാതകമാണോ എന്ന് സംശയിക്കാനുള്ള സാഹചര്യം തള്ളിക്കളയാനാകില്ല എന്നാണ് പോലീസ് പറയുന്നത്. ബെംഗളൂരു നാഗഷെട്ടിഹള്ളിയിലെ വാടകവീട്ടിലാണ് ഭാരതിയെ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ഭാരതിയുടെ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വീട്ടുടമയാണ് സംഭവം പുറത്തറിയിച്ചത്.

uber

ഭാരതിയുടെ വീട്ടിലെത്തി അന്വേഷിച്ച ഇയാളാണ് ആദ്യം മൃതദേഹം കണ്ടതും. ആത്മഹത്യയാണ് എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ മൃതദേഹം ഇരിക്കുന്ന നിലയിലാണ് തങ്ങള്‍ കണ്ടത് എന്നത് പോലീസില്‍ സംശയം ജനിപ്പിച്ചു. അട്ടിമറികള്‍ എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ് പോലീസ് ഇപ്പോള്‍. മാത്രമല്ല ഭാരതിയുടെ വീട്ടില്‍ നിന്നും പോലീസിന് ആത്മഹത്യാക്കുറിപ്പൊന്നും കിട്ടിയിട്ടുമില്ല.

വാതില്‍ ചാരിയ നിലയിലായിരുന്നു. കുറ്റിയിട്ടിരുന്നില്ല - ഇതും സംശയം ജനിപ്പിക്കുന്നതാണ്. ആന്ധ്രപ്രദേശ് സ്വദേശിനിയാണ് ഭാരതി. പത്ത് വര്‍ഷം മുമ്പാണ് ഇവര്‍ ബെംഗളൂരുവിലെത്തിയത്. തയ്യല്‍ക്കാരിയായിരുന്ന ഇവര്‍ പിന്നീട് ഡ്രൈവിങ് പഠിച്ച് ഉബര്‍ ടാക്‌സി ഓടിക്കുകയായിരുന്നു. ജന്മനാട്ടിലേക്ക് തിരിച്ചുപോകുകയാണ് എന്ന് ഭാരതി പറഞ്ഞിട്ടുണ്ട് എന്നാണ് വീട്ടുടമ പോലീസിനോട് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+