തീരുമാനം അന്തിമം; രാഹുല്‍ സ്ഥാനാര്‍ഥിയല്ല
ദില്ലി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകില്ല എന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. എന്നാല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രാഹുല്‍ തന്നെയായിരിക്കും പാര്‍ട്ടിയെ നയിക്കുക. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധിയുടെ പേര് പ്രഖ്യാപിക്കണം എന്ന പി ചിദംബരം ഉള്‍പ്പെടെയുളള മുതിര്‍ന്ന നേതാക്കളുടെ ആവശ്യത്തെ തള്ളിയാണ് സോണിയ ഗാന്ധി തീരുമാനം പരിശോധിക്കില്ലെന്ന് വ്യക്തമാക്കിയത്.
തലസ്ഥാന നഗരിയായ ദില്ലിയില്‍ ചേര്‍ന്ന ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയിലാണ് കോണ്‍ഗ്രസ് സോണിയ ഗാന്ധി നിലപാട് അറിയിച്ചത്. ഇക്കാര്യത്തില്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ പറഞ്ഞത് തന്നെയാണ് അന്തിമ തീരുമാനം. രാഹുല്‍ രാഹുല്‍ എന്ന് മുദ്രാവാക്യം മുഴക്കിയ പാര്‍ട്ടി പ്രവര്‍ത്തകരെ നിരാശരാക്കിയാണ് സോണിയ അന്തിമ തീരുമാനം പ്രഖ്യാപിച്ചത്.

ലോക്‌സഭ തിരഞ്ഞെടുപ്പിന് സജ്ജരായിരിക്കാന്‍ അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. നിര്‍ണായകമായ ഒരു തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. തിരഞ്ഞെടുപ്പിന് പാര്‍ട്ടി തയ്യാറാണ്. മതേതര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുമായി പാര്‍ട്ടി മുന്നോട്ടുപോകും. പല പ്രതിസന്ധികളും നേരിട്ട പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.
സോണിയാ ഗാന്ധിയുടെ തീരുമാനം ഇതാണെങ്കിലും, രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും എന്ന് തന്നെയാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. രാഹുലിനെ നേരത്തെ പ്രഖ്യാപിക്കുന്നത് അണികളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ രാഹുലിനെ നേരിട്ട് പ്രധാനമന്ത്രിയാക്കിയാല്‍ മതിയല്ലോ എന്ന് മറുപക്ഷവും വാദിക്കുന്നു.












Click it and Unblock the Notifications