Get Updates
Get notified of breaking news, exclusive insights, and must-see stories!

പിന്തുണയില്‍ ഇടിവ് , എങ്കിലും ലോക നേതാക്കളില്‍ മോദി തന്നെ ഒന്നാമന്‍

ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവായി നരേന്ദ്ര മോദി. മോണിംഗ് കണ്‍സള്‍ട്ടന്‍സി പുറത്തുവിട്ട റേറ്റിംഗ് 76 ശതമാനം പേരുടെ പിന്തുണയാണ് മോദിക്ക് ലഭിച്ചത്. അതേസമയം ഫെബ്രുവരിയെ അപേക്ഷിച്ച് മോദിയുടെ ജനപ്രീതിയില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ 78 ശതമാനം പേരുടെ പിന്തുണയായിരുന്നു മോദിക്ക് ഉണ്ടായിരുന്നത്..

റേറ്റിംഗ് പ്രകാരം ജനപ്രീതിയുടെ കാര്യത്തിൽ ഒരു ലോക നേതാവും പ്രധാനമന്ത്രി മോദിയുടെ അടുത്ത് പോലും എത്തിയിട്ടില്ല. മെക്സിക്കോയുടെ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ ആണ് രണ്ടാം സ്ഥാനത്ത്. 61 ശതമാനം പേരുടെ പിന്തുണയാണ് ആന്ദ്രേസിന് ലഭിച്ചത്.പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് ആണ്. അദ്ദേഹത്തിന് 55 ശതമാനമാണ് പിന്തുണ.

Narendra Modi

ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി 49 ശതമാനം പേരുടെ പിന്തുണയോ
പട്ടികയില്‍ നാലാം സ്ഥാനത്ത് എത്തി. ബ്രസീൽ പ്രസിഡന്റ് ലുല ഡി സിൽവയ്ക്ക് 49 ശതമാനം റേറ്റിംഗ് ലഭിച്ചെങ്കിലും പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്..

യു എസ് പ്രസിന്‍റായ ജോ ബൈഡന് ആറാം സ്ഥാനം മാത്രമാണ് നേടാനായത്. 41 ശതമാനം പേരുടെ പിന്തുണയാണ് ബൈഡന് ലഭിച്ചത്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് 39 ശതമാനം ,സ്പെയിനിന്റെ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് 38 ശതമാനം,ജർമ്മനി ചാൻസലർ ഒലാഫ് ഷോൾസ് 35 ശതമാനം,ബ്രിട്ടന്റെ പ്രധാനമന്ത്രി ഋഷി സുനിക്ക് 34 ശതമാനം എന്നിങ്ങനെയാണ് പട്ടികയിലെ മറ്റുള്ളവരുടെ പിന്തുണ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+