കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപബ്ലിക്ക് ദിന കലാപത്തില്‍ ബലിയാടാക്കപ്പെട്ടു, ഫേമസ് ആയത് കൊണ്ട് മാധ്യമ വിചാരണയെന്ന് ദീപ് സിദ്ദു

Google Oneindia Malayalam News

ദില്ലി: റിപബ്ലിക്ക് ദിന ആഘോഷങ്ങള്‍ക്കിടെ തലസ്ഥാന നഗരിയില്‍ നടന്ന അക്രമങ്ങളില്‍ പങ്കില്ലെന്ന് നിഷേധിച്ച് ദീപ് സിദ്ദു. തന്നെ ആ അക്രമത്തില്‍ ബലിയാടായതാണെന്ന് സിദ്ദു പറഞ്ഞു. അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അഭിഷേക് ഗുപ്തയാണ് ഇക്കാര്യം കോടതിയില്‍ അറിയിച്ചത്. മാധ്യമ വിചാരണയാണ് ഈ കേസില്‍ നടന്ന് കൊണ്ടിരിക്കുന്നത്. സിദ്ദു തെറ്റായ സമയത്ത് തെറ്റായ സ്ഥലത്ത് അകപ്പെട്ട് പോയ വ്യക്തിയാണ്. ജനങ്ങള്‍ ഗേറ്റ് തകര്‍ത്ത് അകത്ത് കടന്നത് 13.30നാണ്. അക്കാര്യം എഫ്‌ഐആറില്‍ പറയുന്നുണ്ട്. എന്നാല്‍ സിദ്ദു അവിടെയെത്തിയത് രണ്ട് മണിക്ക് ശേഷമാണ്.

1

അക്രമത്തിന് സിദ്ദു ആഹ്വാനം ചെയ്തിട്ടില്ല. സിദ്ദു പോലീസിനെ സഹായിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കൈവശമുണ്ട്. അദ്ദേഹം കര്‍ഷകരോട് മതില്‍ ചാടരുതെന്നാണ് പറഞ്ഞതെന്നും അഭിഷേക് ഗുപ്ത പറഞ്ഞു. അതേസമയം കേസ് ഏപ്രില്‍ എട്ടിലേക്ക് തുടര്‍ വാദങ്ങള്‍ക്കായി മാറ്റിയിരിക്കുകയാണ് കോടതി. ഫെബ്രുവരി ഒമ്പതിനാണ് ദീപ് സിദ്ദു കേസില്‍ അറസ്റ്റിലായത്. എഫ്‌ഐആറില്‍ സിദ്ദുവിന്റെയും മറ്റ് പലരുടെയും പേരുകളുണ്ട്. ജനുവരി 26ന് ഇവര്‍ ചെങ്കോട്ടയില്‍ നടന്ന അക്രമത്തില്‍ സിദ്ദുവിനും പങ്കുണ്ടെന്ന് ദില്ലി പോലീസ് പറയുന്നു.

റിപബ്ലിക്ക് ദിനത്തില്‍ എല്ലാ പ്രോട്ടോക്കോളുകളും ലംഘിച്ചായിരുന്നു പ്രതിഷേധക്കാര്‍ അക്രമം നടത്തിയത്. പോലീസുമായി ഏറ്റുമുട്ടിയ ഇവര്‍ നിരവധി വസ്തുകള്‍ തല്ലിത്തകര്‍ത്തിരുന്നു. കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയായിരുന്നു ഈ സമരം. ചെങ്കോട്ടയില്‍ ഇവര്‍ കര്‍ഷക യൂണിയന്‍ പതാക സ്ഥാപിക്കുകയും ചെയ്തു. അന്താരാഷ്ട്ര തലത്തില്‍ ഈ അക്രമം വലിയ ചര്‍ച്ചയായിരുന്നു. നവംബര്‍ 26 മുതല്‍ ദില്ലിയില്‍ കര്‍ഷകര്‍ കേന്ദ്ര നിയമത്തിനെതിരെ പ്രതിഷേധിക്കുകയാണ്. താങ്ങുവിലയില്‍ അടക്കം കര്‍ഷകര്‍ക്കുള്ള അധികാരം ഇതിലൂടെ അട്ടിമറിക്കപ്പെടുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.

അതേസമയം ബിജെപി കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ തയ്യാറല്ല. പഞ്ചാബില്‍ ബിജെപി എംഎല്‍എയെ കര്‍ഷകര്‍ കഴിഞ്ഞ ദിവസം മര്‍ദിച്ച്, വസ്ത്രങ്ങള്‍ വലിച്ച് കീറിയിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും ബിജെപി പിന്നോട്ടില്ല. 2022ല്‍ പഞ്ചാബില്‍ സ്വന്തമായി സര്‍ക്കാരുണ്ടാക്കുമെന്ന് ബിജെപി പറയുന്നു. കടുത്ത രോഷം ബിജെപിക്കെതിരെ സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. ജനങ്ങള്‍ക്ക് സത്യമറിയാം. ജനക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നത് ആരാണെന്നും അവര്‍ക്കറിയാം. പ്രതിഷേധങ്ങളൊന്നും നോക്കാതെ ബിജെപി പ്രവര്‍ത്തിക്കുമെന്നും സംഘടനാ സെക്രട്ടറി ദിനേഷ് കുമാര്‍ പറഞ്ഞു. ബിജെപിയുടെ സഖ്യകക്ഷി ശിരോമണി അകാലിദള്‍ അടക്കം അവരെ കൈവിട്ടിരിക്കുകയാണ്.

ഷമ ശികന്ദറിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കഴിഞ്ഞ തവണ ബിജെപിയെ പിന്തുണച്ച താരങ്ങള്‍ എവിടെ | Oneindia Malayalam

English summary
deep sidhu says he is scepegoat in red fort violence on jan 26
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X