Get Updates
Get notified of breaking news, exclusive insights, and must-see stories!

നിര്‍മലാ സീതാരാമന്‍ കശ്മീരിലേക്ക്; കൂടെ പ്രമുഖരും, സുരക്ഷാ നടപടികള്‍ വിലയിരുത്തും

ദില്ലി: പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ കശ്മീര്‍ സന്ദര്‍ശിക്കുന്നു. വെള്ളിയാഴ്ചയാണ് അവര്‍ കശ്മീരിലെത്തുക. ഇന്ത്യ-പാകിസ്താന്‍ പോര് രൂക്ഷമായിരിക്കെയാണ് മന്ത്രിയുടെ കശ്മീര്‍ സന്ദര്‍ശനം. കേന്ദ്രമന്ത്രി ജിതേന്ദ്രസിങും നിര്‍മലയ്‌ക്കൊപ്പമുണ്ടാകും. കശ്മീരിലെ സുരക്ഷാ കാര്യങ്ങള്‍ അവര്‍ വിലയിരുത്തും. ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. കശ്മീരില്‍ നിലവില്‍ സംസ്ഥാന സര്‍ക്കാരില്ല.

79

അതിര്‍ത്തി മേഖല നിര്‍മലാ സീതാരാമന്‍ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. രാജ്യത്തെ മൂന്ന് സൈനിക വിഭാഗങ്ങളുടെ മേധാവികളുമായി നിര്‍മലാ സീതാരാമന്‍ ദില്ലിയില്‍ ചര്‍ച്ച നടത്തുന്നുണ്ട്. അതിര്‍ത്തിയിലെ സാഹചര്യം സൈന്യം മന്ത്രിയെ ധരിപ്പിച്ചു.

വ്യാഴാഴ്ച വൈകീട്ട് മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. കശ്മീര്‍ നിയന്ത്രണ രേഖയില്‍ പാക് സൈന്യം പ്രകോപനം സൃഷ്ടിക്കുന്നത് തുടരുകയാണ്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുമുണ്ട്. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. അമേരിക്കയും ജപ്പാനും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഭീകര്‍ക്ക് പാകിസ്താന്‍ സൗകര്യം ഒരുക്കരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടു.

അതിനിടെ പാകിസ്താനും ഇന്ത്യയ്ക്കുമിടയിലെ ട്രെയിന്‍ സര്‍വീസ് പാകിസ്താന്‍ നിര്‍ത്തിവെച്ചു. സംജോത എക്‌സ്പ്രസാണ് ലാഹോറില്‍ വച്ച് സര്‍വീസ് അവസാനിപ്പിച്ചത്. ഇനി ഒരു അറിയിപ്പുണ്ടാകുംവരെ സംജോത എക്‌സ്പ്രസ് സര്‍വീസ് നടത്തില്ലെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുല്‍വാമ ആക്രമണ ശേഷം ഇന്ത്യ പാക് ബന്ധം വഷളായ സാഹചര്യത്തിലാണിത്. അതിര്‍ത്തിയില്‍ കുടുങ്ങിയ യാത്രക്കാരെ ബസ് മാര്‍ഗം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+