കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം; 18 വയസുകാര്‍ ഇനി സൈനിക സേവനത്തിന്

Google Oneindia Malayalam News

ന്യൂദല്‍ഹി: ശമ്പള, പെന്‍ഷന്‍ ബില്ലുകള്‍ വെട്ടിക്കുറയ്ക്കുന്നതിനും ആയുധങ്ങള്‍ അടിയന്തരമായി വാങ്ങുന്നതിനുമുള്ള ഫണ്ടുകള്‍ സ്വതന്ത്രമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള സായുധ സേനകളുടെ സമൂലമായ റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്‌നിപഥ് പദ്ധതി കേന്ദ്രം ഇന്ന് പുറത്തിറക്കി. ഇത് ചരിത്രപരമായ തീരുമാനമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നടപടി വിശദീകരിച്ച് കൊണ്ട് പ്രഖ്യാപിച്ചു.

കൗമാരക്കാര്‍ക്ക് നാല് വര്‍ഷത്തെ ഹ്രസ്വകാല സൈനിക സേവനം അനുവദിക്കുന്നതാണ് അഗ്‌നിപഥ് പദ്ധതി. അഗ്‌നിവീര്‍ എന്നാണ് കൗമാര സേനയ്ക്ക് സൈന്യം നല്‍കിയിരിക്കുന്ന പേര്. നാല് വര്‍ഷത്തെ സേവനത്തില്‍ മറ്റ് ആനുകൂല്യങ്ങള്‍ക്കൊപ്പം മുപ്പതിനായിരം രൂപയോളം പ്രതിമാസ ശമ്പളമായി നല്‍കിയേക്കും എന്നാണ് സൂചന. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മിലിട്ടറി അഫയേഴ്സാണ് പുതുതായി ചേരുന്ന സൈനികരുടെ കാര്യങ്ങള്‍ പരിശോധിക്കുക.

arm

നാല് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്നവരില്‍ 80 ശതമാനം പേരേയും സേവാ മുക്തരാക്കുമെന്നും എന്നാല്‍ അവര്‍ക്ക് മറ്റ് മേഖലകളില്‍ ജോലി ലഭിക്കാനുള്ള സംവിധാനം സൈന്യം നേരിട്ട് നല്‍കുമെന്നുമാണ് സൈനിക വൃത്തങ്ങള്‍ അറിയിക്കുന്നത്. എന്നാല്‍ പദ്ധതിയ്‌ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനവും ഉയരുന്നുണ്ട്. സേനകളുടെ പോരാട്ട വീര്യത്തെയും പ്രൊഫഷണലിസത്തെയും ബാധിക്കുമെന്നാണ് വിമര്‍ശകര്‍ വാദിക്കുന്നത്.

മൂന്ന് സേനാ മേധാവികള്‍ രണ്ടാഴ്ച മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചിരുന്നു. പുതിയ പദ്ധതി പ്രകാരം, 17.5 വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ള 45,000 പേര്‍ സേവനത്തില്‍ ഉള്‍പ്പെടുത്തുകയും നാല് വര്‍ഷത്തേക്ക് സേവനമനുഷ്ഠിക്കുകയും ചെയ്യും. ഇക്കാലയളവില്‍ മെഡിക്കല്‍, ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും.

ഹോട്ട് ലുക്കിലും കൂളാണ് റായ് ലക്ഷ്മി, ചിത്രങ്ങള്‍ കാണാം

നാല് വര്‍ഷത്തിന് ശേഷം, ഈ സൈനികരില്‍ 25 ശതമാനം പേരെ മാത്രമേ നിലനിര്‍ത്തുകയുള്ളൂ. അവര്‍ സാധാരണ കേഡറില്‍ ചേരുകയും 15 വര്‍ഷം മുഴുവന്‍ നോണ്‍ ഓഫീസര്‍ റാങ്കില്‍ തുടരുകയും ചെയ്യും. ശേഷിക്കുന്നവര്‍ 11 ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെ പാക്കേജ് സഹിതം സേവനങ്ങളില്‍ നിന്ന് പുറത്തുകടക്കും. എന്നാല്‍ അവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ല.

ഒരു സൈനികനെ ശരിയായി പരിശീലിപ്പിക്കാന്‍ കുറഞ്ഞത് എട്ട് വര്‍ഷമെങ്കിലും എടുക്കുമെന്നും നാല് വര്‍ഷത്തെ കാലാവധി അപര്യാപ്തമാണെന്ന് തെളിയിക്കുമെന്നും പലരും വാദിക്കുന്നു. നാല് വര്‍ഷത്തിന് ശേഷം മറ്റൊരു ജോലി നോക്കേണ്ടിവരുമെന്ന് സൈനികര്‍ക്ക് തോന്നുന്നതിനാല്‍ ഇത് സൈനികരുടെ പ്രചോദനത്തെ ബാധിച്ചേക്കാമെന്നും വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു.

'മുഖ്യമന്ത്രിയെ കൊല്ലാന്‍ ക്വട്ടേഷന്‍'; വിജിലന്‍സ് മേധാവി സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചെന്ന് ഇപി ജയരാജന്‍'മുഖ്യമന്ത്രിയെ കൊല്ലാന്‍ ക്വട്ടേഷന്‍'; വിജിലന്‍സ് മേധാവി സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചെന്ന് ഇപി ജയരാജന്‍

മുന്‍ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ നേതൃത്വത്തില്‍ സൈനികകാര്യ വിഭാഗം വിഭാവനം ചെയ്തതാണ് ടൂര്‍ ഓഫ് ഡ്യൂട്ടി എന്നറിയപ്പെടുന്ന, അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് സ്‌കീം എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി. വാര്‍ഷിക പ്രതിരോധ ബജറ്റില്‍ വര്‍ധിച്ചുവരുന്ന പെന്‍ഷന്‍ ചെലവ് കുറച്ച്, ദീര്‍ഘകാലമായി മാറ്റിവെച്ചിരിക്കുന്ന സൈനിക നവീകരണത്തിന് പണം വകയിരുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

Recommended Video

cmsvideo
KT Jaleel | സരിതയുടെയോ സ്വപ്‌നയുടെയോ നറുക്കില്‍ ചേര്‍ന്നിട്ടില്ല *Kerala |

English summary
Defence Minister Rajnath Singh announces the Agnipath scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X