സുഞ്ച് വാന്‍ ഭീകരാക്രമണം: മൂന്ന് ഭീകരരെ വധിച്ചുവെന്ന് സൈന്യം, ഒമ്പത് പേര്‍ക്ക് പരിക്ക്

  • Written By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സുഞ്ച് വാനില്‍ ആക്രമണം നടത്തിയ മൂന്ന് ഭീകരരെ വധിച്ചു. ശനിയാഴ്ച പുലര്‍ച്ചെ സുഞ്ച് വാൻ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ‍ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. പ്രദേശത്ത് ശനിയാഴ്ച രാത്രിയും ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് മാധ്യമറിപ്പോർട്ടുകൾ. സുരക്ഷാ സേന വധിച്ച ഭീകരരിൽ‍ നിന്ന് ജെയ്ഷെ മുഹമ്മദിന്റെ കൊടികളും ആയുധങ്ങളും സൈന്യം കണ്ടെടുത്തിട്ടുണ്ട്. ഫാമിലി ക്വാർട്ടേഴ്സിനുള്ളിൽ‍ ഒളിച്ചിരിക്കുകയായിരുന്ന മൂന്ന് ഭീകരരെയാണ് സൈന്യം വധിച്ചതെന്ന് സൈനിക വക്താവ്വ വ്യക്തമാക്കി. അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളുമുൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേറ്റതായും വക്താവ് അറിയിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി സന്ദർ‍ശിക്കുകയും ചെയ്തിരുന്നു.

സ്കൂളുകളില്‍ മക്കൾ സുരക്ഷിതരല്ല!! ഒമ്പതാംക്ലാസുകാരിയോട് അപമര്യാദയായി പെരുമാറി, സ്കൂൾ ബസ് ജീവനക്കാരൻ അറ്റസ്റ്റിൽ, രണ്ട് ദിവസത്തിനിടെ രണ്ട് സംഭവം!!

സൈനികരുടെ വേഷത്തിലെത്തിയ ജെയ്ഷെ മുഹമ്മദ് ഭീകരരാണ് ശനിയാഴ്ച പുലർച്ചെ സുഞ്ച് വാന്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം നടത്തിയത്. സൈനിക ക്യാമ്പിന് പുറമേ സൈനികരും കുടുംബാംഗങ്ങളും താമസിക്കുന്ന ക്വാര്‍ട്ടേഴ്സിന് നേരെയും ഭീകരർ‍ ആക്രമണം നടത്തിയിരുന്നു. രണ്ട് സൈനികർ വീരമൃത്യു വരിച്ച ആക്രമണത്തിൽ ഒരു സൈനികനും മകൾക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഒമ്പതോളം പേര്‍ക്കാണ് ശനിയാഴ്ചത്തെ ആക്രമണത്തിൽ പരിക്കേറ്റത്.

 terror-attack-

ലെഫ്റ്റന്ററ് മദൻ ലാൽ ചൗധരി (49), ഹബീബൂള്ളാ ഖുറേഷി എന്നിവരാണ് വീരമൃത്യു വരിച്ചത്.
എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മദൻലാലിന്റെ മകളാണ് പരിക്കേറ്റവരിൽ ഒരാൾ. സൈനിക ക്യാമ്പിന് പുറമേ 150ലധികം കുടുംബങ്ങൾ താമസിക്കുന്ന സൈനിക ക്വാർട്ടേഴ്സും ലക്ഷ്യമാക്കിയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. പ്രദേശത്ത് അഭിമന്യൂ യുദ്ധ ടാങ്കറുകള്‍‍ വിന്യസിച്ചതായി ചില വ‍ൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

English summary
Three militants and two soldiers were killed in an attack on an army camp in Jammu early Saturday morning. Officials said it seems two or three militants, who entered from the rear side of Sunjuwan army camp where family quarters are located, are holed up.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്