കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎസ് ഓഫീസര്‍ക്ക് പിന്നാലെ ഭാര്യയും ആത്മഹത്യ ചെയ്തു

  • By Anwar Sadath
Google Oneindia Malayalam News

നോയ്ഡ: ദില്ലി പോലീസ് സ്‌പെഷല്‍ സെല്ലിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷര്‍ അമിത് സിങ്ങിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച ഭാര്യയും മരിച്ചു. നോയ്ഡ സെക്ടറിലെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ തിങ്കളാഴ്ചയാണ് പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ് സ്വയം വെടിവെച്ചതോടെ ഭാര്യ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും താഴേക്കു ചാടുകയായിരുന്നു.

ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമിത് സിങ് അന്നുതന്നെ മരിച്ചു. യഥാര്‍ഥ ഹോസ്പിറ്റലില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഭാര്യ ബുധനാഴ്ചയാണ് മരിച്ചത്. ഇരുവരും മരിക്കാനിടയായ കാരണം വ്യക്തമല്ല. സര്‍വീസ് റിവോള്‍വര്‍ കൊണ്ട് വെടിയേറ്റ നിലയിലായിരുന്നു അമിത് സിങ്.

suicide

സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള ദുരൂഹത കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു. 2008 ബാച്ചിലെ ഐപിഎസ് ഓഫീസറാണ് അമിത് സിങ്. ഇദ്ദേഹം കഴിവുള്ള ഓഫീസറായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ഭാര്യയ്ക്കും, 18 മാസം പ്രായമുള്ള മകള്‍ക്കുമൊപ്പമായിരുന്നു അപ്പാര്‍ട്ടുമെന്റില്‍ കഴിഞ്ഞിരുന്നത്.

ഭാര്യയുമായുണ്ടായ വഴക്കിനൊടുവില്‍ മുറിയില്‍ കയറി വാതിലടച്ച അമിത് സിങ് സ്വയം നിറയൊഴിക്കുകയായിരുന്നെന്നാണ് ഇതുസംബന്ധിച്ച് പോലീസ് നല്‍കുന്ന വിവരം. ഭര്‍ത്താവ് നിറയൊഴിച്ചതോടെ ഭാര്യ കെട്ടിടത്തില്‍ നിന്നും താഴേക്കു ചാടുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരാണ് ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചത്.

English summary
Delhi ACP’s wife who jumped off her 4th floor balcony dies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X