കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ ഞെട്ടിച്ച് ആപ്പ്... ദില്ലിയില്‍ കെജ്രിവാളെന്ന് എക്‌സിറ്റ് പോള്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷം നടന്ന ഒട്ടുമിക്ക് തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ തേര്‍വാഴ്ചയായിരുന്നു. എല്ലാം മോദി ഇഫക്ട് എന്ന് പറഞ്ഞ് ഊറ്റം കൊണ്ടിരുന്ന ബിജെപി ഇനി എന്ത് ചെയ്യും. ദില്ലി കെജ്രിവാളും എഎപിയും കൈയ്യടക്കും എന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.

വോട്ടെടുപ്പിന് ശേഷം പുറത്ത് വന്ന ഏഴ് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ അഞ്ചെണ്ണവും പറയുന്നത് ആം ആദ്മി വന്‍ ഭൂരിപക്ഷം നേടുമെന്നാണ്. കോണ്‍ഗ്രസ് ഏതാണ്ട് നാമാവശേഷമാകും. മോദി ഭരണത്തിന്റെ വിലയിരുത്തലാകുമോ ദില്ലിയിലെ ഈ തിരഞ്ഞെടുപ്പ്?

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏറെക്കുറെ കൃത്യമായ ഫല പ്രവചനം നടത്തിയവരാണ് ന്യൂസ്24- ടുഡേയ്‌സ് ചാണക്യ. അവര്‍ പറയുന്ന കണക്ക് കേട്ടാല്‍ ബിജെപി നേതാക്കളുടെ നെഞ്ചിടിപ്പ് കൂടും എന്നുറപ്പ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നോക്കാം...

എബിപി ന്യൂസ് -നീല്‍സണ്‍

എബിപി ന്യൂസ് -നീല്‍സണ്‍

എബിപി-നീല്‍സണ്‍ എക്‌സിറ്റ് പോള്‍ ഫലം പ്രകാരം ആം ആദ്മി പാര്‍ട്ടിക്ക് 43 സീറ്റുകള്‍ കിട്ടും. ബിജെപിക്ക് 26. കോണ്‍ഗ്രസ് ഒന്നില്‍ ഒതുങ്ങും.

ഇന്ത്യാടുഡേ-സിസെറോ

ഇന്ത്യാടുഡേ-സിസെറോ

ഇന്ത്യാടുഡേയുടെ എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത് ആം ആദ്മിക്ക് 38 മുതല്‍ 46 സീറ്റുകള്‍ വരെ ലഭിക്കും എന്നാണ്. ബിജെപി 19-27 വരെ. കോണ്‍ഗ്രസിന് 3 മുതല്‍ അഞ്ച് സീറ്റ്. മറ്റുള്ളവര്‍ രണ്ട് സീറ്റുകള്‍ വരെ സ്വന്തമാക്കിയേക്കാം.

ടുഡേയ്‌സ് ചാണക്യ

ടുഡേയ്‌സ് ചാണക്യ

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പോടെ ഏറെ വ്ശ്വാസ്യത നേടിയവരാണ് ടുഡേയ്‌സ് ചാണക്യ. ആം ആദ്മി പാര്‍ട്ടിക്ക് 48 സീറ്റുകളാണ് ഇവര്‍ പ്രവചിക്കുന്നത്. ബിജെപി 22. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും കിട്ടില്ല.

ഇന്ത്യടിവി- സീ വോട്ടര്‍

ഇന്ത്യടിവി- സീ വോട്ടര്‍

ആം ആദ്മിക്ക് 35 മുല്‍ 43 വരെ സീറ്റുകള്‍ കിട്ടുമെന്നാണ് സീവോട്ടര്‍ എക്‌സിറ്റ് പോള്‍ ഫലം. ബിജെപിക്ക് 25 മുതല്‍ 33 വരെ സീറ്റുകള്‍ ലഭിച്ചേക്കും. കോണ്‍ഗ്രസിന് പരമാവധി ലഭിക്കാനിടയുള്ളത് രണ്ട് സീറ്റുകള്‍ മാത്രം.

ന്യൂസ് നാഷന്‍

ന്യൂസ് നാഷന്‍

ന്യൂസ് നാഷന്‍ എക്‌സിറ്റ് പോളും ആം ആദ്മിക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നു. 41 മുതല്‍ 45 വരെ സീറ്റുകള്‍ എഎപി നേടും. ബിജെപി 23-27 സീറ്റുകള്‍. കോണ്‍ഗ്രസി1-3 സീറ്റുകള്‍.

ഇന്ത്യ ന്യൂസ്- ആക്‌സിസ്

ഇന്ത്യ ന്യൂസ്- ആക്‌സിസ്

ആം ആദ്മി പാര്‍ട്ടിക്ക് ഏറ്റവും അധികം ഭൂരിപക്ഷം പ്രവചിക്കുന്നത് ഇവരാണ്. 53 സീറ്റുകള്‍ നേടി മൃഗീയ ഭൂരിപക്ഷം കെജ്രിവാളും സംഘവും നേടുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. ബിജെപി 17 സീറ്റുകള്‍ വരെ നേടും. കോണ്‍ഗ്രസിന് പരമാവധി ലഭിക്കുക രണ്ട് സീറ്റുകള്‍.

ഡാറ്റമിനെറിയ

ഡാറ്റമിനെറിയ

ഒരേയൊരു എക്‌സിറ്റ് പോള്‍ ഫലം മാത്രമാണ് ബിജെപി അധികാരത്തിലെത്തുമെന്ന് പറയുന്നത്. ബിജെപിക്ക് 35 സീറ്റുകള്‍ ലഭിക്കുമെന്നാണ് ഡാറ്റാമിനെറിയയുടെ പ്രവചനം. ആം ആദ്മി 31 സീറ്റുകള്‍ നേടും. കോണ്‍ഗ്രസ് നാല് സീറ്റുകളും.

ശരാശരി 43

ശരാശരി 43

എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളുടേയും ശരാശരിയെടുത്താല്‍ ആം ആദ്മി പാര്‍ട്ടി 43 സീറ്റുകള്‍ നേടും. 70 അംഗ നിയമസഭയില്‍ ഭരണത്തിന് ഇതിലും വലിയ ഭൂരിപക്ഷം വേണോ...?

English summary
Delhi assembly elections: 5 out of 7 exit polls say AAP to get majority
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X